Month: January 2023

  • India

    ജി20 രാജ്യങ്ങളില്‍ പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ്

    മുംബൈ: ജി 20 രാജ്യങ്ങളിലെ സുഗന്ധവ്യഞ്ജന വ്യാപാര മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി 14 – മത് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ്. 2023 ഫെബ്രുവരി 16 മുതല്‍ 18 വരെ മുംബൈയില്‍ വച്ചാണ് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് നടക്കുന്നത്. ജി20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം എന്ന അഭിമാനകരമായ നേട്ടം ഇന്ത്യ കരസ്ഥമാക്കിയതിന് പിന്നാലെയാണ് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് നടക്കുന്നത്. സമ്മേളനത്തില്‍ പ്രമുഖ നയരൂപകര്‍ത്താക്കള്‍, റെഗുലേറ്ററി അതോറിറ്റികള്‍, സുഗന്ധവ്യഞ്ജന അസോസിയേഷനുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം പ്രമുഖ ജി20 രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും പങ്കെടുക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ഇടിവേളക്ക് ശേഷം സംഘടിപ്പിക്കുന്ന ആദ്യ വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് കൂടിയാണിത്. മഹാമാരിക്കു ശേഷമുള്ള കാലത്ത് സുഗന്ധവ്യഞ്ജന വ്യാപാര മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പുതിയ പ്രവണതകളും ചര്‍ച്ചചെയ്യാനും മുന്നോട്ടുള്ള വഴി ഒരുമിച്ച് നിശ്ചയിക്കാനുമുള്ള വേദി കൂടിയാകും സമ്മേളനം. ജി20 രാജ്യങ്ങള്‍ക്കിടയില്‍ സുഗന്ധവ്യഞ്ജന വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യകേ ബിസിനസ് സെഷനുകളും സമ്മേളനത്തിലുണ്ട്. മാറുന്ന പ്രവണതകള്‍…

    Read More »
  • NEWS

    നേപ്പാള്‍ വിമാനം തീ വിഴുങ്ങുന്നത് ഫെയ്സ്ബുക്ക് ലൈവില്‍; യാത്രക്കാരന്റെ അവസാന വീഡിയോയില്‍ നടുക്കുന്ന ദൃശ്യം

    കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പും അതിനു ശേഷവുമുള്ള മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വിമാനത്തിലെ ഇന്ത്യക്കാരനായ യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അദ്ദേഹം ഫെയ്സ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ദൃശ്യങ്ങളുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിന്റെ ഉള്ളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. തുടര്‍ന്ന് വിമാനത്തിന്റെ വിന്‍ഡോയിലൂടെയുള്ള കാഴ്ചകളും കാണാം. പിന്നീട് വിമാനം ആടിയുലയുന്നതും യാത്രക്കാര്‍ നിലവിളിക്കുന്നതും കാണാം. ഈ സമയത്താകാം വിമാനം താഴേക്ക് വീണതെന്നാണ് കരുതുന്നത്. പിന്നീട് കാണാനാകുന്നത് തീനാളങ്ങളാണ്. ആളുകളുടെ ഭയചകിതമായ ശബ്ദങ്ങളും കേള്‍ക്കാം. नेपाल प्लेन हादसे से पहले फेसबुक का लाइव वीडियो#NepalPlaneCrash pic.twitter.com/N7lyXS8HEV — Dhyanendra Singh (@dhyanendraj) January 15, 2023 ഉത്തര്‍ പ്രദേശിലെ ഗാസിപുര്‍ സ്വദേശികളായ അഞ്ചുപേരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. ഇതില്‍ സോനു ജെയ്സ്വാള്‍ എന്നയാളാണ് തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിനുള്ളില്‍നിന്ന് ഫെയ്സ്ബുക്ക് ലൈവ് ചെയ്തതെന്നാണ് വിവരം. ദുരന്തത്തില്‍ സോനുവിനും…

    Read More »
  • Kerala

    ആര്യങ്കാവില്‍ പിടികൂടിയ പാലില്‍ മായം കണ്ടെത്താനായില്ല; 15,300 ലിറ്റര്‍ അഞ്ചുദിവസമായി പോലീസ് കസ്റ്റഡിയില്‍, വെട്ടിലായി ക്ഷീരവികസനവകുപ്പ്

    കൊല്ലം: ആര്യങ്കാവില്‍ പിടികൂടിയ പാലില്‍ മായം കണ്ടെത്തിയില്ല. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് പരിശോധനയില്‍ കണ്ടെത്താനായത്. ജനുവരി 11 നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറിയാണ് പിടികൂടിയത്. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. സാംപിള്‍ വൈകി ശേഖരിച്ചതിനാല്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമോയെന്ന് മന്ത്രി ചിഞ്ചു റാണി സംശയം പ്രകടിപ്പിച്ചിരുന്നു. ആറു മണിക്കൂറിനുള്ളില്‍ പരിശോധിച്ചില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കണ്ടെത്താനാകില്ല. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി അഞ്ചു ദിവസമായി പോലീസ് കസ്റ്റഡിയിലാണ്. ടാങ്കര്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.  

    Read More »
  • Kerala

    ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുന്നു; രൂക്ഷവിമർശനവുമായി ജി. സുധാകരൻ 

    ആലപ്പുഴ: സിപിഎം നേതാവിന്റെ വാഹനത്തിലെ ലഹരി കടത്ത് വിവാദമായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന്‍. ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിതെന്ന് സുധാകരൻ വിമർശിച്ചു. അതൊരു തമാശയായി കാണുന്നു. അത്തരമൊരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. രാഷ്ട്രീയം കലയും സംസ്‌കാരവും ചേര്‍ന്നതാണ്. എന്നാല്‍, അതിപ്പോള്‍ ദുഷിച്ചു പോയെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ ജൂനിയര്‍ ചേംബര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎം നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു പൊരുത്തവും വേണ്ടെന്ന് അലിഖിതമായി അംഗീകരിക്കപ്പെട്ട അവസ്ഥയാണ്. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചാല്‍ പോരാ, അഴിമതി കാണിക്കാതിരിക്കുകയും, കാണിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും, ഭരണഘടനാപരമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ നല്‍കുകയും വേണമെന്ന് ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ ഷാനവാസിന്റെ വാഹനത്തില്‍ നിന്നാണ് ഒരു കോടി രൂപ വില വരുന്ന നിരോധിത ലഹരി ഉത്പന്നങ്ങള്‍ കരുനാഗപ്പള്ളിയില്‍ വെച്ച് പൊലീസ് പിടികൂടിയത്. ലോറിയില്‍ സവാളചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച്…

    Read More »
  • Kerala

    കാട്ടാനക്കൂട്ടത്തെ കണ്ട്‌ ഭയന്നോടിയ യുവാവ് വനത്തിൽ കഴിച്ചുകൂട്ടിയത് രണ്ടു രാത്രിയും ഒരു പകലും!

    ഇടുക്കി: കാട്ടാനക്കൂട്ടത്തെ കണ്ട്‌ ഭയന്നോടിയ യുവാവ് വനത്തിൽ മരത്തിനു മുകളിൽ കഴിച്ചുകൂട്ടിയത് രണ്ടു രാത്രിയും ഒരു പകലും. ഒടുവിൽ 40 മണിക്കൂറിനു ശേഷം അത്ഭുതകരമായ രക്ഷപ്പെടൽ. ഇടുക്കി മണിയാറൻകുടി ആനക്കൊമ്പൻ വ്യൂ പോയിന്റ് കാണാനെത്തിയ ഉപ്പുതോട് ന്യൂ മൗണ്ട് കാരഞ്ചിയിൽ ജോമോൻ ജോസഫ് (34) ആണ് കാട്ടാനകൾ വിഹരിക്കുന്ന ഉൾക്കാട്ടിൽ ഒറ്റപ്പെട്ടത്. രണ്ടു രാത്രിയും ഒരു പകലും കാട്ടിൽ കുടുങ്ങിയ ജോമോൻ അവസാനം വനത്തിലൂടെ നടന്ന് ജനവാസമേഖലയിൽ എത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോമോൻ സുഹൃത്ത് വെള്ളക്കല്ലുങ്കൽ അനീഷ് ദാസിനൊപ്പം വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി ആനക്കൊമ്പൻ വ്യൂ പോയിന്റ് കാണാനെത്തിയത്. ഇവിടെനിന്ന് ഇരുവരും രണ്ടുവഴിക്കു പിരിഞ്ഞു. പിന്നീടു ജോമോനെ കാണാതാവുകയായിരുന്നു. തിരികെയെത്തിയ അനീഷ് അറിയിച്ചതനുസരിച്ച് നാട്ടുകാരും ബന്ധുക്കളും പൊലീസും വെള്ളിയാഴ്ച വൈകിട്ടു മുതൽ വനമേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യൂ പോയിന്റിൽ നിന്നു താഴേക്കിറങ്ങുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടതോടെയാണ് ജോമോൻ കാട്ടിൽ വഴിതെറ്റി അകപ്പെടുന്നത്. ഒരു കൊമ്പനും നാലു പിടിയാനകളും ജോമോനെ കണ്ടതോടെ പിന്നാലെയെത്തി.…

    Read More »
  • NEWS

    അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ പാർലമെന്റംഗത്തെ അക്രമികൾ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തി 

    കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ പാർലമെന്റംഗത്തെ അജ്ഞാതരായ അക്രമികൾ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തി. മുൻ എം.പി. മുർസൽ നാബിസാദ (32) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ അം​ഗരക്ഷകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമിസംഘം മുർസൽ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബൂൾ പൊലീസ് വക്താവ് അറിയിച്ചു. നാബിസാദയുടെ വീട്ടിൽ വച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടതെന്നും പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. മുർസൽ നാബിസാദയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. യുഎസ് പിന്തുണയുള്ള സർക്കാർ അഫ്ഗാൻ ഭരിച്ചിരുന്ന സമയത്താണു നാബിസാദ പാർലമെന്റിൽ അംഗമായിരുന്നത്. താലിബാൻ രാജ്യഭരണം പിടിച്ചെടുത്തതോടെ നാബിസാദ ഉൾപ്പെടെയുള്ളവർ പുറത്തായി. നംഗർഹാർ സ്വദേശിയായ നാബിസാദ 2018ൽ കാബുളിൽനിന്നാണ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. അഫ്ഗാന്റെ ‘ഭയമില്ലാത്ത യോദ്ധാവ്’ എന്നാണ് നാബിസാദയെ മുൻ ജനപ്രതിനിധി മറിയം സൊലൈമാൻഖിൽ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. അഫ്ഗാനിൽനിന്നു പുറത്തുപോകാൻ അവസരമുണ്ടായിട്ടും അതുചെയ്യാതെ ജനങ്ങൾക്കു വേണ്ടി പോരാടാനാണ് നാബിസാദ ആഗ്രഹിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. യൂറോപ്യൻ…

    Read More »
  • India

    പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ബി.ജെ.പി: ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം; മെഗാ റോഡ് ഷോയുമായി മോദി

    ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി രണ്ടു ദിവസത്തെ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. ഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററിലാണ് നാഷണൽ എക്‌സിക്യൂട്ടീവ് മീറ്റിങ്ങ് നടക്കുക. ബിജെപി ദേശീയ അധ്യക്ഷ പദവിയില്‍ ജെ.പി നഡ്ഡയ്ക്ക് കാലാവധി നീട്ടി നല്‍കണോ എന്നതിലും യോഗം തീരുമാനമെടുത്തേക്കും. കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയാകും. മെഗാ റോഡ് ഷോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിക്യൂട്ടീവ് യോഗത്തിലെത്തുക. പ്രധാനമന്ത്രിക്കുള്ള ആദരസൂചകമായിട്ടാണ് ബിജെപി റോഡ് ഷോ സംഘടിപ്പിക്കുന്നത്. റോഡ് ഷോയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. ഗുജറാത്തിൽ വന്‍ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടിയ ശേഷം ചേരുന്ന ബിജെപിയുടെ സുപ്രധാന ദേശീയ നേതൃയോഗമാണിത്. പൊതുതെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ജെ.പി നഡ്ഡയെ ദേശീയ അധ്യക്ഷ പദവിയില്‍ തുടരാന്‍ അനുവദിക്കണോ എന്നതിലും യോഗം തീരുമാനമെടുത്തേക്കും. നഡ്ഡ തുടര്‍ന്നില്ലെങ്കില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ദേശീയ അധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
  • Kerala

    കാടിറങ്ങി കാട്ടുപന്നി മുതൽ കടുവ വരെ; വന്യമൃഗ ആക്രമണങ്ങളും വർധിച്ചു, വയനാട്ടിൽ വനം മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം

    പാലക്കാട്‌ പിടിതരാതെ പി.ടി- 7 കൽപ്പറ്റ: കാടിറങ്ങി കാട്ടുപന്നി മുതൽ കടുവ വരെ, പൊറുതിമുട്ടി നാട്ടുകാർ. ഒടുവിൽ വർധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങൾ ചർച്ച ചെയ്യാൻ വനം മന്ത്രിയുടെ അധ്യക്ഷതയിൽ വയനാട്ടിൽ സർവകക്ഷി യോഗം. വനം മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കലക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ,നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. യോഗത്തിന് ശേഷം, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു. കടുവ ഭീതി നിലനിൽക്കുന്ന മാനന്തവാടി പിലാക്കാവിലും പൊന്മുടി കോട്ടയിലും ജാഗ്രത തുടരുകയാണ്. അതിനിടെ പാലക്കാട് ധോണിയിലും പരിസരത്തും ജനവാസ മേഖലയിൽ ഇറങ്ങുന്ന പി.ടി- 7 ഒളിച്ചുകളി തുടരുകയാണ്. പി.ടി- 7നെ പിടിക്കാനുള്ള ദൗത്യ സംഘത്തിനൊപ്പം ചേരേണ്ട വയനാട്ടിലെ അംഗങ്ങൾ എന്ന്…

    Read More »
  • Kerala

    ബഫർസോണിൽ ഇന്ന് നിർണായകം; കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ഉൾപ്പെടെയുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കും 

    ന്യൂഡല്‍ഹി: ബഫർസോണിൽ ഇന്ന് നിർണായകം, ഹർജികൾ സുപ്രീം കോടതി പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച വിധിയില്‍ ഇളവ് തേടിക്കൊണ്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുക. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി സുപ്രീം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ വ്യക്തത വേണം. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബഫര്‍ സോണ്‍ ദൂപരിധിയില്‍ ഇളവ് തേടി കേരളം അടക്കം നിരവധി സംസ്ഥാനങ്ങളും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൂരപരിധിയില്‍ ഇളവ് നല്‍കുന്നതും പരിഗണിക്കാമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. 23 സംരക്ഷിത…

    Read More »
  • Kerala

    ശബരിമലയിലെ പവിത്രമായ പതിനെട്ടു പടികളിലും പട്ടും പൂക്കളും ദീപങ്ങളും അർപ്പിച്ച് പടിപൂജ

        വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടുകളുമേന്തി മാത്രം ഭക്തർ ദർശനത്തിനായി കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അർപ്പിച്ച് പടിപൂജ നടത്തി. ദീപപ്രഭയിൽ ജ്വലിച്ച് പുഷ്പവൃഷ്ടിയിൽ സുഗന്ധം പരത്തിനിന്ന പതിനെട്ടു പടികളുടെ അപൂർവ്വ കാഴ്ചയ്ക്കാണ് ഞായറാഴ്ച സന്ധ്യയ്ക്ക് സന്നിധാനത്ത് പതിനായിരങ്ങൾ സാക്ഷിയായത്. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിലും മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയുടെ സഹകാർമികത്വത്തിലുമാണ് ഒരു മണിക്കൂറോളം നീണ്ട പടി പൂജ നടന്നത്. പൂജയുടെ തുടക്കത്തിൽ ആദ്യം പതിനെട്ടാംപടി കഴുകി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങൾ കൊണ്ട് അലങ്കരിച്ചു. ഇരുവശത്തും ഓരോ നിലവിളക്ക് കത്തിച്ചു വെച്ചു. ഓരോ പടിയിലും നാളികേരവും പൂജാ സാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങൾക്ക് പൂജ കഴിച്ചു. ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഞായറാഴ്ച്ച വൈകിട്ട് നട തുറന്നപ്പോൾ ദർശനം നടത്തിയ സ്വാമി ഭക്തർ പടിപൂജ കാണാനും കാത്തിരുന്നു. പടിപൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഉണ്ട്.…

    Read More »
Back to top button
error: