റാഞ്ചി: ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കാമുകന്റെ തല അറുത്ത് ഭർത്താവിന്റെ പ്രതികാരം. ഝാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് കുപിതനായ ഭര്‍ത്താവ്, ഭാര്യയുടെ കാമുകനെ മരത്തില്‍ കെട്ടിയിട്ട ശേഷം കോടാലി ഉപയോഗിച്ച് തല അറുത്തുമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് വിശ്വനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളതായി വിശ്വനാഥ് സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം കാമുകന്‍ ശ്യാംലാലിനൊപ്പം ഭാര്യയെ കൈയോടെ പിടികൂടുകയായിരുന്നുവെന്ന് വിശ്വനാഥ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കുപിതനായ വിശ്വനാഥ്, ആദ്യം ശ്യാംലാലിനെ മര്‍ദ്ദിച്ചു. വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കോടാലി ഉപയോഗിച്ച് ശ്യാംലാലിന്റെ തല അറുത്തുമാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ക്രൂരമായ സംഭവത്തിന്റെ ഞെട്ടലിലാണ് ലോഞ്ചോ ഗ്രാമവാസികളും പ്രതിയുടെ ബന്ധുക്കളും.