IndiaNEWS

ജി20 രാജ്യങ്ങളില്‍ പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ്

മുംബൈ: ജി 20 രാജ്യങ്ങളിലെ സുഗന്ധവ്യഞ്ജന വ്യാപാര മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി 14 – മത് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ്. 2023 ഫെബ്രുവരി 16 മുതല്‍ 18 വരെ മുംബൈയില്‍ വച്ചാണ് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് നടക്കുന്നത്.

ജി20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം എന്ന അഭിമാനകരമായ നേട്ടം ഇന്ത്യ കരസ്ഥമാക്കിയതിന് പിന്നാലെയാണ് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് നടക്കുന്നത്. സമ്മേളനത്തില്‍ പ്രമുഖ നയരൂപകര്‍ത്താക്കള്‍, റെഗുലേറ്ററി അതോറിറ്റികള്‍, സുഗന്ധവ്യഞ്ജന അസോസിയേഷനുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം പ്രമുഖ ജി20 രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും പങ്കെടുക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ഇടിവേളക്ക് ശേഷം സംഘടിപ്പിക്കുന്ന ആദ്യ വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് കൂടിയാണിത്. മഹാമാരിക്കു ശേഷമുള്ള കാലത്ത് സുഗന്ധവ്യഞ്ജന വ്യാപാര മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പുതിയ പ്രവണതകളും ചര്‍ച്ചചെയ്യാനും മുന്നോട്ടുള്ള വഴി ഒരുമിച്ച് നിശ്ചയിക്കാനുമുള്ള വേദി കൂടിയാകും സമ്മേളനം. ജി20 രാജ്യങ്ങള്‍ക്കിടയില്‍ സുഗന്ധവ്യഞ്ജന വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യകേ ബിസിനസ് സെഷനുകളും സമ്മേളനത്തിലുണ്ട്.

മാറുന്ന പ്രവണതകള്‍

മഹാമാരിയുടെ ഫലമായി ആഗോളതലത്തില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ആരോഗ്യഗുണങ്ങളേയും പ്രതിരോധശേഷി വര്‍ധന ശേഷിയെക്കുറിച്ചുമുള്ള അവബോധം വര്‍ദ്ധിച്ചിട്ടുണ്ട്. വിപണിയില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം ഇതിന്റെ പ്രതിഫലനമാണ്. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, ജീരകം, ഉലുവ തുടങ്ങിയവയുടെ വില്‍പ്പന നിരക്കില്‍ ഒരു കുതിച്ചുചാട്ടം തന്നെ കോവിഡ് മഹാമാരിക്ക് ശേഷം രേഖപ്പെടുത്തിയിട്ടുണ്ട്. 2020 മുതല്‍ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വ്യവസായം തുടര്‍ച്ചയായി 4 ബില്യണ്‍ യുഎസ് ഡോളര്‍ എന്ന കടമ്പ മറികടന്നു. ആഭ്യന്തര വിപണിയില്‍ ഇക്കാലയളവില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ആവശ്യകത അനുകൂലമായി വളര്‍ന്നു.

2022 – 23 കാലയളവില്‍ പ്രധാന ആഗോള വിപണികല്‍ നേരിട്ട മാന്ദ്യം ഇന്ത്യന്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയെയും ബാധിച്ചു. വ്യവസായ റിപോര്‍ട്ടുകള്‍ പ്രകാരം മൊത്തത്തിലുള്ള ഡിമാന്‍ഡ് നിലക്കുകയോ മന്ദീഭവിക്കുകയോ ചെയ്തു. ഉപഭോക്താക്കളുടെ വാങ്ങല്‍ രീതികളും ഹ്രസ്വകാല ആവശ്യങ്ങളെ മുന്‍നിര്‍ത്തിയായി മാറി.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022 – 23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി, 2022 നവംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഡോളര്‍ നിരക്കില്‍ ഏകദേശം 6.5 ശതമാനം പിന്നിലാണ്. 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ സുഗന്ധവ്യഞ്ജനങ്ങളുടെ നിലവിലെ വ്യാപാര എസ്റ്റിമേറ്റ് 2469.02 യുഎസ് ഡോളര്‍ (19580.56 കോടി രൂപ) ആണ്.

2022 – 23 കാലയളവില്‍ ചില സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചു. ജീരകം, ഉലുവ, അയമോദകം, ചതകുപ്പ വിത്ത്, കസ്‌കസ്, പെരുംജീരകം, കടുക് എന്നിവയാണവ. വെളുത്തുള്ളിയുടെ വില്‍പ്പനയില്‍ 2022 ഏപ്രില്‍ – ഒക്ടോബര്‍ കാലയളവില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 170 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. മറ്റു ചില സുഗന്ധദ്രവ്യങ്ങളും വില്‍പ്പനയില്‍ മികച്ച ഗതി രേഖപ്പെടുത്തി. ഈ സീസണില്‍ മികച്ച വിളവുണ്ടായിരുന്ന കുങ്കുമപ്പൂവും കായം, കറുവപ്പട്ട, കൊന്ന, കുടംപുളി എന്നിവയും ഇതിലുള്‍പ്പെടും. കറി പൗഡര്‍/പേസ്റ്റ് മുതലായ സുഗന്ധദ്രവ്യങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും മികച്ച പുരോഗതി കാണിക്കുന്നു.

സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം, വര്‍ഷത്തിന്റെ അവസാന പാദത്തിലാണ് പരമാവധി വ്യാപാരം നടക്കുന്നത്. 2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മൊത്തം കയറ്റുമതി 4 ബില്യണ്‍ യുഎസ് ഡോളറിലേക്ക് കൊണ്ടുപോകുമെന്നും പ്രതീക്ഷിക്കുന്നു. മേഖലയിലെ സാധ്യകളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് വേദിയൊരുക്കും

വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് 2023 പ്രത്യേകതകള്‍

ഭാരത സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് മുന്‍ പതിപ്പുകളെ അപേക്ഷിച്ച് വലുതും വൈവിധ്യപൂര്‍ണ്ണവുമായിരിക്കും. വിവിധ സംസ്ഥാനങ്ങള്‍ക്കും ഉല്പന്നങ്ങള്‍ക്കും പ്രത്യേക പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. ആഗോള സുഗന്ധവ്യഞ്ജന കൂട്ടായ്മയെ നേരില്‍ കാണാനും ഇന്ത്യന്‍ ബ്രാന്‍ഡുകളെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവാനും സമ്മേളനം അവസരം നല്‍കും.

സിഡ്‌കോ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ബഹുമാനപ്പെട്ട കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ എന്നിവര്‍ സംബന്ധിക്കും. സുഗന്ധവ്യവ്യഞ്ജനങ്ങളുടെ കയറ്റുമതിയില്‍ മികവിനുള്ള ട്രോഫികളും അവാര്‍ഡുകളും 2023 ഫെബ്രുവരി 17നു നടക്കുന്ന ചടങ്ങില്‍ ബഹു. മന്ത്രി പിയുഷ് ഗോയല്‍ വിതരണം ചെയ്യും. വിഷന്‍ 2030: സുസ്ഥിരത, ഉല്‍പ്പാദനക്ഷമത, നവീകര-, സഹകരണം, മികവ്, സുരക്ഷ എന്നതാണ് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് 2023 ന്റെ പ്രമേയം.

ബിസിനസ് സെഷനുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങള്‍:

– ഇന്ത്യ എന്ന ആഗോള വിപണിയുടെ സ്‌പൈസ് ബൗള്‍
– ഭക്ഷ്യസുരക്ഷയും സുഗന്ധവ്യഞ്ജങ്ങളുടെ ഗുണനിലവാരവും (റെഗുലേറ്ററി അതോറിറ്റി നിയന്ത്രിക്കുന്ന അവതരണവും പാനല്‍ ചര്‍ച്ചയും)
– ആഗോള സുഗന്ധവ്യഞ്ജന വ്യാപാരം ശക്തിപ്പെടുത്തല്‍ – രാജ്യങ്ങളുടെ വീക്ഷണങ്ങളും അവസരങ്ങളും
– വിളകളും വിപണികളും – പ്രവചനങ്ങളും പ്രവണതകളും
– അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വ്യാപാര സംഘങ്ങളുടെ വിപണി വീക്ഷണം

മറ്റ് കാര്യപരിപാടികള്‍
– അവാര്‍ഡ് നിശ – സുഗന്ധവ്യഞ്ജന കയറ്റുമതി മികവിനുള്ള അവാര്‍ഡ് വിതരണം
– സ്‌പൈസ് എക്‌സ്പീരിയന്‍സ് സോണ്‍
– തനത് ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും രുചികളുടെയും പരിചയം
– ടെക് ടോക് സെഷനുകളും പ്രോഡക്റ്റ് ലോഞ്ചുകളും

വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് എന്നത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനമാണ്. ഇന്ത്യയിലെ പ്രമുഖ സുഗന്ധവ്യഞ്ജന വ്യാപാര അസ്സോസിയേഷനുകളായ ഇന്ത്യന്‍ സ്‌പൈസ് ആന്‍ഡ് ഫുഡ് സ്റ്റഫ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (മുംബൈ), ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് (കൊല്‍ക്കത്ത), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്‌പൈസ് സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സ് (ഗുജറാത്ത്) എന്നിവരുടെ സജീവ പങ്കാളിത്തവും പരിപാടിയുടെ സംഘാടനത്തിലുണ്ട്.

രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്ക് മാത്രമാണ് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഇതിനായി www.worldspicecongress.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ബി.എന്‍. ഝാ
ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്), സ്‌പൈസസ് ബോര്‍ഡ് & ഓര്‍ഗനൈസിംഗ് സെക്രട്ടറി, വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് 2023
ഇമെയില്‍- [email protected]
ഫോണ്‍: 0484 2333 610, എക്സ്റ്റന്‍: 245, 250
WhatsApp: : +919633008110
വെബ്‌സൈറ്റ്: www.indianspices.com

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രത്യുഷ് ടി.പി.
ഡെപ്യൂട്ടി ഡയറക്ടര്‍, പബ്ലിസിറ്റി വിഭാഗം
സ്‌പൈസസ് ബോര്‍ഡ്
ഫോണ്‍: +91 8075711456
ഇമെയില്‍: [email protected]

ബിനി ജോസഫ് പുത്തന്‍
ബിവേള്‍ഡ് കോര്‍പ്പറേറ്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
ഫോണ്‍: +91 9995000888

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: