ന്യൂഡല്‍ഹി: പാകിസ്ഥാനിയില് വിധവയായ ഹിന്ദു യുവതിയെ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയിലാണ് 42 വയസുകാരിയായ ദയാ ഭീലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തര്പാര്ക്കര്നിന്നുള്ള പി.പി.പി പാര്ലമെന്്റംഗം കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം ട്വീറ്റ് ചെയ്തത്. യുവതിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലായിരുന്നെന്നും മാറിടം മുറിച്ചുമാറ്റിയെന്നും തൊലിയുരിച്ചെന്നും എം.പി ട്വീറ്റില്‍ വ്യക്തമാക്കി. എംപി യുവതിയുടെ വീട് സന്ദര്‍ശിച്ചു. സിന്‍ജാരോ, ഷാപൂര്ചാകര് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. കൃഷിയിടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിക്ക് നാല് കുട്ടികളുണ്ട്. ഹിന്ദു യുവതിയുടെ കൊലപാതകത്തില്‍ പാകിസ്ഥാനിലെ സിന്ധില്‍ രോഷം ആളിക്കത്തുകയാണ്.
അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനവും നിര്‍ബന്ധിത വിവാഹവും വര്‍ധിക്കുകയാണെന്ന് ടൊറന്റോ കേന്ദ്രമാക്കിയുള്ള സംഘടന ആരോപിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കിയ മുസ്ലീം പുരോഹിതന് മിയാന്‍ അബ്ദുള്‍ ഹഖിനെതിരേ ബ്രിട്ടന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
Daya Bhel 40 years widow brutally murdered and body was found in very bad condition. Her head was separated from the body and the savages had removed flesh of the whole head. Visited her village Police teams from Sinjhoro and Shahpurchakar also reached. pic.twitter.com/15bIb1NXhl
— Krishna Kumari (@KeshooBai) December 29, 2022
അതേസമയം, രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പാകിസ്ഥാന് നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊലപാതക വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ കേസിനെക്കുറിച്ച് വിശദാംശങ്ങള്‍ ഇല്ല. പാകിസ്ഥാന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പുവരുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.