CrimeNEWS

ഗ്രാമപഞ്ചായത്ത് അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ

ഹരിപ്പാട് : ഗ്രാമപഞ്ചായത്ത് അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. മുതുകുളം ഗ്രാമപ്പഞ്ചായത്തംഗം ജി.എസ്. ബൈജു വധശ്രമക്കേസിലെ മൂന്നാം പ്രതി യുവമോർച്ച പ്രവർത്തകൻ ചിങ്ങോലി തുണ്ടിൽ കണ്ടത്തിൽ ജയശാന്തി (കണ്ണൻ-25)നെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

നവംബർ 15-ന് കേസിലെ ഒന്നാം പ്രതി ബി.ജെ.പി. പ്രവർത്തകൻ ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീണിനെ(35)പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസമായ കഴിഞ്ഞ നവംബർ പത്തിനു രാത്രി എട്ടേമുക്കാലോടെയാണ് ജി.എസ്. ബൈജുവിനെ ഒരു സംഘം ആക്രമിച്ചു മാരകമായി പരിക്കേൽപ്പിച്ചത്. ബി.ജെ.പി. അംഗമായിരുന്ന ബൈജു സ്ഥാനം രാജിവെച്ചാണ് യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ചത്.

Back to top button
error: