കൊച്ചി: ഡോക്ടറേയും ആശുപത്രിജീവനക്കാരെയും ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ മുളവൂർ പെഴക്കാപിള്ളി കരയിൽ പുന്നോപ്പടി ഭാഗത്ത് കൊച്ചുമാരിയിൽ വീട്ടിൽ നിയാസ് കൊച്ചുമുഹമ്മദ് (40), നവാസ് കൊച്ചുമുഹമ്മദ് (36) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗർഭസ്ഥശിശു മരിക്കാൻ ഇടയായ സംഭവം ചികിത്സാ പിഴവാണെന്ന് ആരോപിച്ചുകൊണ്ട് മുവാറ്റുപുഴയിലെ പ്രമുഖ വന്ധ്യതനിവാരണ ആശുപത്രിയിൽ അതിക്രമിച്ച് കടന്ന് ആക്രമണം അഴിച്ച് വിടുകയായിരന്നു. മുവാറ്റുപുഴ ഡിവൈഎസ്പി: എസ്.മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ,എൻ. രാജേഷ്, സബ് ഇൻസ്‌പെക്ടർ എസ്.എൻ. ഷീല, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ പി.എസ്. ജോജി എന്നിവർ അടങ്ങിയ അന്വേഷണസംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.