Month: December 2022
-
Kerala
സമയം നീട്ടിയിട്ടില്ല; ബാറുകള്‍ പുലര്‍ച്ചെ അഞ്ചുവരെ തുറക്കില്ല: വ്യാജപ്രചാരണമെന്ന് എക്സൈസ്
തിരുവനന്തപുരം: പുതുവത്സര രാത്രിയില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടിയെന്ന പ്രചാരണം വ്യാജമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. നിയമപ്രകാരമുള്ള സമയത്തിനപ്പുറം തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് അറിയിപ്പില്‍ പറയുന്നു. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ്. നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്സൈസിന്റെ അറിയിപ്പില്‍ പറയുന്നു. പുതുവര്‍ഷ ദിനത്തില്‍ ബാറുകള്‍ പുലര്‍ച്ചെ 5വരെ തുറക്കുമെന്നും ഔട്ട്ലറ്റുകള്‍ പുലര്‍ച്ചെ ഒരു മണിവരെ തുറക്കുമെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. പരാതികള്‍ അറിയിക്കേണ്ട എക്സൈസ് വകുപ്പിന്റെ നമ്പര്‍: 9447178000, 9061178000.
Read More » -
Crime
കൊറിയക്കാരിയുടെ പീഡനാരോപണം തെറ്റ്; തെളിവില്ലെന്ന് പോലീസ്, യുവതിക്ക് മാനസികാസ്വസ്ഥ്യം
കോഴിക്കോട്: കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷണം പോലീസ് അവസാനിപ്പിക്കും. പീഡനം നടന്നതിന് തെളിവില്ലെന്നതാണ് കാരണം. യുവതിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയെങ്കിലും പീഡനം നടന്നതായി തെളിവി ലഭിച്ചിട്ടില്ല. പീഡനം നടന്നില്ലെന്നും യുവതി മൊഴി നല്‍കി. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് പോലീസ് അറിയിച്ചു. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായാണ് റിപ്പോര്‍ട്ട്. മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് യുവതി പിടിയിലാവുന്നത്. തുടര്‍ന്ന് പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം യുവതി പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയെത്തിയ കൊറിയന്‍ എംബസി അധികൃതര്‍ യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലീസുമായി ബന്ധപ്പെട്ടു. ആശുപത്രിയില്‍ നിന്ന് യുവതിയെ എംബസി ഉദ്യോഗസ്ഥര്‍ ചെന്നൈയിലേയ്ക്ക് കൊണ്ടുപോയിരുന്നു.
Read More » -
Kerala
കാസര്‍കോട് ചെര്‍ക്കളയിൽ ബസ് ഇടിച്ച് 3 വയസുകാരന് ദാരുണാന്ത്യം, മാതാവിനും പരുക്ക്
ചെര്‍ക്കള: ബസ് ഇടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മാതാവിന് പരുക്കേറ്റു. ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് ശനിയാഴ്ച വൈകീട്ട് നാലര മണിയോടെയായിരുന്നു സംഭവം. പെരിയാട്ടടുക്കം സ്വദേശികളും സീതാംഗോളി മുഖാരികണ്ടത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയും ചെയ്യുന്ന ആശിഖ് – സുബൈദ ദമ്പതികളുടെ മകന്‍ അബ്ദുല്‍ വാഹിദ് (3 വയസ്)ആണ് മരിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് കുട്ടിയുമൊത്ത് നടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. കുട്ടിയുടെ തലയില്‍ ചക്രങ്ങള്‍ കയറി ഇറങ്ങിയതിനാല്‍ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ബസ് ജാക്കി വെച്ച് ഉയര്‍ത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.
Read More » -
Crime
ഇസ്രയേലില്‍ ജോലിവാഗ്ദാനം; യുവതിയെ ഈജിപ്തിലും ജോര്‍ദാനിലും കറക്കി ഡല്‍ഹിയില്‍ ഇറക്കി മുങ്ങി
ചാലക്കുടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മേലൂര്‍ സ്വദേശിനിയില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് പറളി സ്വദേശി മടമ്പത്ത് വീട്ടില്‍ പൃഥ്വിരാജിനെ (48) എസ്.എച്ച്.ഒ. ബി.കെ അരുണ്‍ ആണ് അറസ്റ്റ് ചെയ്തത്. സമാനകേസില്‍ ആലുവ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇസ്രയേലില്‍ ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ ഇയാള്‍ കബളിപ്പിച്ചത്. ഇസ്രയേലിലേക്കെന്ന് പറഞ്ഞ്, വിസിറ്റിങ് വിസയില്‍ ഈജിപ്തിലും ജോര്‍ദാനിലും യുവതിയെ കൊണ്ടുപോയിരുന്നു. പിന്നീട് ഡല്‍ഹിയില്‍ ഇറക്കിവിട്ട് പ്രതി മുങ്ങി. പൃഥ്വിരാജിന്റെ പേരില്‍ അങ്കമാലി, ചാലക്കുടി, നെടുമ്പാശ്ശേരി, ഇടുക്കി, കുറുപ്പംപടി എന്നീ സ്റ്റേഷനുകളില്‍ തട്ടിപ്പുകേസുകളും മനുഷ്യക്കടത്തുകേസുകളും നിലവിലുണ്ട്.
Read More » -
NEWS
‘വരവറിയിച്ച് സിആര്‍ 7’ ! അല്‍ നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്‍ കുതിപ്പ്; ഇന്‍സ്റ്റ ഫോളോവേഴ്‌സ് എട്ടില്‍നിന്ന് 30 ലക്ഷത്തിലേക്ക്
ജിദ്ദ: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിലെത്തിയതിനു പിന്നാലെ സൗദി അറേബ്യന്‍ ക്ലബ് അല്‍ നസറിനെ സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. റൊണാള്‍ഡോ ക്ലബില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിക്കുമ്പോള്‍ 8.60 ലക്ഷം പേരാണ് ടീമിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിലെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 31 മില്യന്‍ പിന്നിട്ടു. അല്‍ നസറിന്റെ ഫെയ്‌സ്ബുക്ക് ഫോളോവര്‍മാരുടെ എണ്ണം 1.74 ലക്ഷം ആയിരുന്നത് 6.61 ലക്ഷം ആയി ഉയര്‍ന്നു. ക്ലബിനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം നാലു ലക്ഷം കടന്നു മുന്നേറുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 200 മില്യന്‍ യൂറോയിലധികമാണ് കരാര്‍ തുകയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 1775 കോടിയിലധികം ഇന്ത്യന്‍ രൂപ. പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് റൊണാള്‍ഡോയുടെ വരുമാനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടശേഷം ഫ്രീ ഏജന്റായിരുന്നു ക്രിസ്റ്റ്യാനോ.
Read More » -
Crime
ട്രെയിനില്‍ യാത്രക്കാരിക്ക് നേരേ നഗ്‌നതാപ്രദര്‍ശനം; 45 വയസുകാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: തീവണ്ടിയില്‍ യാത്രക്കാരിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ആള്‍ അറസ്റ്റില്‍. പയ്യോളി കോയമ്പ്രത്ത് മീത്തല്‍ രാജു(45)വിനെയാണ് കണ്ണൂര്‍ റെയില്‍വേ പോലീസ് എസ്.ഐ. പി.കെ.അക്ബറും സംഘവും അറസ്റ്റ് ചെയ്തത്. ഡിസംബര്‍ രണ്ടിന് മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസിലായിരുന്നു സംഭവം. പരാതിക്കാരിയും മാതാവും കാഞ്ഞങ്ങാട്ടുനിന്ന് തിരുവല്ലയിലേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു.ലഗേജ് ബര്‍ത്തിലിരുന്ന് രാജു നഗ്നത കാട്ടുകയായിരുന്നു. യുവതി ഇയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി ബന്ധുവിനെ അറിയിച്ചു. തലശ്ശേരിയിലെത്തിയപ്പോള്‍ ഇയാള്‍ വണ്ടിയില്‍നിന്ന് ഇറങ്ങിയോടി. പിറ്റേദിവസം കണ്ണൂര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കി. രാജുവിന്റെ ഫോട്ടോ പതിച്ച ലുക്കൗട്ട് നോട്ടീസ് വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പതിച്ചിരുന്നു.
Read More » -
Kerala
സത്യപ്രതിജ്ഞ ബുധനാഴ്ച; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ ജനുവരി നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സജി ചെറിയാന്റെ മടങ്ങിവരവിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടിയതോടെ നാലിനു സത്യപ്രതിജ്ഞ നടത്താമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. കഴിഞ്ഞ ജൂലൈ ആറിനു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ഭരണഘടനയെ അവഹേല്‍ച്ചെന്നു പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നു സജി ചെറിയാനെതിരെ കേസെടുത്തെങ്കിലും, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് പോലീസ് തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സജി ചെറിയാന്‍ മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സ്ഥിരീകരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുത്തതായി ഗോവിന്ദന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എംവി ഗോവിന്ദന്‍ അറിയിച്ചു. സജി ചെറിയാന്റെ പ്രസംഗവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങള്‍…
Read More » -
Crime
ലഹരിക്കെതിരേ പ്രവര്‍ത്തിച്ചത് വിരോധമായി; സാമൂഹിക പ്രവര്‍ത്തകനെ വെട്ടിക്കൊന്ന് ലഹരി മാഫിയ
ചെന്നൈ: തൂത്തുക്കുടി തിരുച്ചന്തൂരില്‍ സാമൂഹിക പ്രവര്‍ത്തകനെ ലഹരിമാഫിയ വെട്ടിക്കൊന്നു. ഭാരതി നഗറില്‍ ബാലകുമരേശനാണ് കൊല്ലപ്പെട്ടത്. അറുമുഖനേരി പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തുന്ന സംഘമാണ് ആക്രമിച്ചത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് അക്രമികള്‍ ക്രൂരമായി ബാലമുരുകേശനെ കൊലപ്പെടുത്തിയത്. ഏതാനും നാള്‍ മുന്‍പ് തൂത്തുകുടി തിരുച്ചന്തൂരിലെ അറുമുഖനേരി ബസാറില്‍ ലഹരി മാഫിയക്കെതിരെ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ ബാലമുരുകേശന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിമരുന്നുകളുടെ വില്‍പനയും ഉപയോഗവും തടയണമെന്നാവശ്യപ്പെട്ടുള്ള ബാലമുരുകേശന്റെ പ്രവര്‍ത്തനം ലഹരി മാഫിയയെ ചൊടിപ്പിച്ചിരുന്നു. രണ്ടു മാസം മുന്‍പ് ബാലമുരുകേശന്റെ ഉടമസ്ഥതയിലുള്ള ഫാമിന് അജ്ഞാതസംഘം തീയിട്ടിരുന്നു. സംഭവത്തില്‍ ലഹരിമാഫിയയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ പകയെന്നവണ്ണം ഇന്നലെ ബാലമുരുകേശനെ അദ്ദേഹത്തിന്റെ റസ്റ്ററന്റിലേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകള്‍ വെട്ടിവീഴ്ത്തി. സംഭവത്തില്‍ അറുമുഖനേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാലമുരുകേശനെ വെട്ടുന്ന സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയരുന്നത്.
Read More » -
NEWS
ബനഡിക്ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു
വറ്റിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിൻ്റെ ആരോഗ്യ ദിന അപകടകരമായ നിലയിലായിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ് ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക്…
Read More »