Month: November 2022
-
Crime
എട്ടാം ക്ലാസുകാരിയെ സഹപാഠികളും പ്രധാനാധ്യാപകനും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു
പട്‌ന: ബിഹാറില്‍ 14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകന്‍ പിടിയില്‍. കൈമൂര്‍ ജില്ലയിലെ ബാബുവയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സഹപാഠികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് അവിടെയെത്തിയ പ്രധാനാധ്യാപനും കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മലവിസര്‍ജനത്തിനായി പുറത്തേക്കിറങ്ങുമ്പോഴാണ് നാലു സഹപാഠികള്‍ ചേര്‍ന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു. ഈ സമയത്താണ് പ്രധാനാധ്യാപകന്‍ സുരേന്ദ്ര കുമാര്‍ ഭാസ്‌കര്‍ ദൃശ്യം കാണുന്നത്. ഇയാളെ കണ്ട സഹപാഠികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ചെങ്കിലും വിപരീതമായാണു സംഭവിച്ചത്. സഹായിക്കുന്നതിനു സുരേന്ദ്ര കുമാറും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് സ്ഥലംവിട്ടു. അല്പ സമയത്തിനു ശേഷം നിലത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന നിലയില്‍ കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ശനിയാഴ്ച അറസ്റ്റിലാ സുരേന്ദ്ര കുമാറിനെ റിമാന്‍ഡ് ചെയ്തു. മറ്റ് 4…
Read More » -
LIFE
മോമോ ഇന്‍ ദുബായ് ” പ്രദർശനത്തിന്
അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്’ ഉടൻ പ്രദർശനത്തിനെത്തും. അതിനോടനുബന്ധിച്ച് ‘ അമേരിക്ക ആയാലും ജപ്പാൻ ആയാലും മോമോ രാജ്യം വിടുകയാണ് ‘ എന്ന കുറിപ്പോടെ ‘മോമോ ഇന്‍ ദുബായ്’ യുടെ പോസ്റ്റർ റിലീസ് ചെയ്തു. ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന ‘മോമോ ഇന്‍ ദുബായ്’ ഒരു ചിൽഡ്രന്‍സ്-ഫാമിലി ചിത്രമാണ്. ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ‘മോമോ ഇന്‍ ദുബായ്’ നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി.കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്,ഗഫൂര്‍.എം.…
Read More » -
India
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്ക് സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്നു കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. വാക്സിന്‍ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കില്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്ന് കേന്ദ്രം. അടുത്തിടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് വാക്സിനേഷന്‍ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്നുള്ള പ്രതികൂല ഫലങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ”വാക്സിന്‍ മൂലം സംഭവിക്കുന്ന അപൂര്‍വമായ മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തെ ബാധ്യസ്ഥരാക്കുന്നത് നിയമപരമായി സുസ്ഥിരമാകില്ല”- ഹര്‍ജിയില്‍ പ്രതികരണം രേഖപ്പെടുത്തിക്കൊണ്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചു. ”ഒരു വ്യക്തിക്ക് AEFI യില്‍ നിന്ന് ശാരീരിക പരിക്കോ മരണമോ ഉണ്ടായാല്‍, വാക്സിന്‍ ഗുണഭോക്താക്കള്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നേടാന്‍ സിവില്‍ കോടതികളെ സമീപിക്കുന്നത്…
Read More » -
Kerala
”വികസനം തടയുന്നത് രാജ്യദ്രോഹം; തുറമുഖം വന്നാല്‍ ഖജനാവ് നിറയും; ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ല”
തിരുവനന്തപുരം: വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകില്ല. വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല. സമരത്തിനു പകരമുള്ള മറ്റെന്തോ ആണ്. കോടതി വിധി നടപ്പാക്കാന്‍ അറിയാഞ്ഞിട്ടല്ല. സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് താഴാവുന്നതിന് പരിധിയുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച എക്സ്പെര്‍ട്ട് സമ്മിറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പകുതിയിലധികം നിര്‍മ്മാണപ്രവര്‍ത്തനം നടന്നശേഷം പദ്ധതി നിര്‍ത്തിവെക്കാന്‍ പറഞ്ഞാല്‍ സംസ്ഥാനത്തിനും രാജ്യത്തിനും അത് അംഗീകരിക്കാനാവില്ല. പട്ടിണിയില്ലാതെ, സന്തോഷത്തോടെ കഴിയുന്ന ജനങ്ങളെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന് അനുസൃതമായി പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടാകേണ്ടതുണ്ട്. സീ പോര്‍ട്ട് വരുമ്പോള്‍ സര്‍ക്കാരിന് വരുമാനം ഉണ്ടാകും. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ല. പദ്ധതിക്ക് തറക്കല്ലിട്ട് സദ്യയുമുണ്ടിട്ട് പോയവര്‍ ഇപ്പോള്‍ സമരം ചെയ്യുകയാണ്. ഇപ്പോള്‍ ഇവര്‍ ഈ പദ്ധതി മാറ്റിവെക്കണമെന്ന് പറയുന്നതിന് പിന്നില്‍ മറ്റുപലതുമാണ്. ഈ രാജ്യം…
Read More » -
Movie
‘കാതലി’ലെ കഥാപാത്രം മമ്മൂട്ടിക്കു വെല്ലുവിളി, ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങും മുന്‍പ് സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പുന്ന സെറ്റിലെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം
സ്വന്തം ഇമേജിനപ്പുറം കഥാപാത്രങ്ങളുടെ ഉൾക്കാമ്പറിഞ്ഞ് അവസരങ്ങളെ ആശ്ലേശിക്കുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ വെല്ലുവിളിയായിരിക്കും കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രം. താരത്തിലെ ആരാധകരും അഭ്യുദയകാംഷികളും നെറ്റി ചുളിച്ച ഈ കഥാപാത്രത്തെ ധൈര്യസമേതം ഏറ്റെടുക്കുകയായിരുന്നു താരം. സിനിമയെ നെഞ്ചോട് ചേര്‍ക്കുന്ന എല്ലാ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി മടങ്ങി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏറെ ഹിറ്റായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങും മുന്‍പ് സെറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വളരെ ഊര്‍ജ്ജസ്വലരായ ടീമിനൊപ്പമാണ് പ്രവര്‍ത്തിച്ചതെന്നും താന്‍ അത് ആസ്വദിച്ചുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതല്‍ എന്ന പ്രത്യേകതയുമുണ്ട്.…
Read More » -
Kerala
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു
കോഴിക്കോട്: നരിക്കുനിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്നു രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ, ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. ചാലക്കുടി മേലൂര്‍ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. നോര്‍ത്ത് ചാലക്കുടിയില്‍ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ. തിരിച്ച് സഹോദരന്‍ രഞ്ജിത്തിനോടടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.
Read More » -
India
ഗുണ്ടാസംഘങ്ങള്‍ക്ക് തീവ്രവാദ-മയക്കുമരുന്ന് മാഫിയാ ബന്ധം; അഞ്ചു സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്
ന്യൂഡല്‍ഹി: ഗുണ്ടാസംഘങ്ങളെ കണ്ടെത്തുന്നതിനായി രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഗുണ്ടാ സംഘങ്ങള്‍ ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ആറു ജില്ലകളില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള ജനവാസ കേന്ദ്രങ്ങളില്‍ അടക്കമാണ് പരിശോധന നടത്തുന്നത്. ഗുണ്ടാസംഘങ്ങളും തീവ്രവാദികളും മയക്കുമരുന്ന് മാഫിയയും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിരുന്നു. കൂടാതെ ഇതിലെ ചില സംഘങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും സൂചന ലഭിച്ചിരുന്നു. പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയ്, നീരജ് ബവാന, ടില്ലു ടാസ്പുറിയ, ഗോള്‍ഡി ബ്രാര്‍ തുടങ്ങിയവരുടെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
Read More » -
Crime
തൃശൂരില്‍ ചെത്തുതൊഴിലാളിയെ കൂട്ടുകാരൻ വെട്ടിക്കൊന്നു, വെട്ടേറ്റ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ, കാട്ടിലൊളിച്ച കൊലയാളിക്കായി ഊര്‍ജിത തിരച്ചില്‍
തൃശൂർ ചെറുതുരുത്തി പൈങ്കുളം വാഴാലിപ്പാടത്ത് സൃഹൃത്തിന്റെ വെട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ചു. പൈങ്കുളം കുന്നുമ്മാർതൊടി വീട്ടിൽ വാസുദേവൻ(56) ആണ് മരിച്ചത്. വാസുദേവന്റെ സുഹൃത്തും ചെത്തുതൊഴിലാളിയുമായ ഗിരീഷ് ആണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തി ഓടിപോകുകയായിരുന്ന ഗിരീഷിനെ മറ്റൊരു സുഹൃത്ത് ജയപ്രകാശ് (38) തടഞ്ഞുനിർത്തി കാര്യമന്വേഷിച്ചപ്പോൾ അയാളെയും ഗിരീഷ് വെട്ടി. ജയപ്രകാശിനെ ഗുരുതര പരുക്കുകളോടെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇരുവരെയും വെട്ടി കാട്ടിലേക്ക് ഓടിപ്പോയ പ്രതി ഗിരീഷിനായി തെരച്ചിൽ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പൈങ്കുളം വാഴാലിക്കാവ് ക്ഷേത്രത്തിനു മുന്നിലെ പാടശേഖരത്തോടു ചേർന്നുള്ള പറമ്പിലാണ് സംഭവം. ചെത്തുതൊഴിലാളികളും സുഹൃത്തുക്കളുമായ വാസുദേവനും ഗിരീഷും ഒന്നിച്ച് രാവിലെ ചെത്തിനായി എത്തിയതായിരുന്നു. തുടർന്നുണ്ടായ തർക്കത്തിലാണ് വെട്ടേറ്റതെന്നാണ് പോലീസ് നിഗമനം. കഴുത്ത് ആഴത്തിൽ മുറിഞ്ഞ നിലയിലായിരുന്നു വാസുദേവന്റെ മൃതദേഹം. മുഖത്തും കൈയിലും വെട്ടേറ്റിട്ടുണ്ട്. സുഹൃത്തുക്കളായ ഇവർ തമ്മിൽ ശത്രുതയൊന്നും ഇല്ലായിരുന്നെന്ന് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു. പക്ഷേ രണ്ടുദിവസമായി ഗിരീഷ് അസ്വസ്ഥനായിരുന്നു. രാവിലെ പതിവുപോലെ ഒന്നിച്ച് ജോലിക്കുപോയതായിരുന്നു.…
Read More » -
Kerala
വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സംഘം; ഡിഐജി നിശാന്തിനിക്ക് ചുമതല
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്റെ ചുമതലകള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ് വിഴിഞ്ഞത്തിന് മാത്രമായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. എട്ടു ഡിവൈഎസ്പിമാരും, സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ആള്‍ക്കൂട്ടം നിയന്ത്രിച്ച് പരിചയമുള്ള ക്രൈംബ്രാഞ്ച്, ലോ ആന്റ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സംഘത്തിലേക്ക് നിയോഗിക്കുക. ക്യാമ്പുകളില്‍ നിന്നുള്ള പൊലീസുകാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. വിഴിഞ്ഞം ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്. സമരപ്പന്തലുകളിലും വിഴിഞ്ഞം ജംഗ്ഷനിലുമായി അറുനൂറിലേറെ പൊലീസിനെ…
Read More »