Month: November 2022
-
Crime
കമന്റടിച്ചത് ചോദ്യംചെയ്തതിന് കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിയെയും കൂട്ടുകാരനെയും വളഞ്ഞിട്ട് തല്ലി
കോട്ടയം: നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്. ബിരുദവിദ്യാര്‍ഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്നുപേരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഷബീര്‍, മുഹമ്മദ് അസ്ലം, അഷ്‌കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് പോലീസ് അറിയിച്ചു. പരുക്കേറ്റ വിദ്യാര്‍ഥികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സഹപാഠിക്ക് വസ്ത്രങ്ങള്‍ നല്‍കാനായാണ് വിദ്യാര്‍ഥികളായ രണ്ടുപേരും സ്‌കൂട്ടറില്‍ നഗരത്തിലെത്തിയത്. തുടര്‍ന്ന് ഇരുവരും നഗരത്തിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇതിനിടെയാണ് മൂന്നംഗസംഘം ഇരുവര്‍ക്കും നേരേ അശ്ലീലകമന്റടി ആരംഭിച്ചത്. വിദ്യാര്‍ഥികളെ അസഭ്യം പറഞ്ഞ സംഘം, പെണ്‍കുട്ടിക്ക് നേരേ അശ്ലീലആംഗ്യം കാണിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് തട്ടുകടയില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങിയ വിദ്യാര്‍ഥികളെ മൂന്നംഗസംഘം കാറില്‍ പിന്തുടര്‍ന്നെത്തി…
Read More » -
Kerala
ഇനി നാലില്ല രണ്ട് സെമസ്റ്റര്‍ മാത്രം; ഭാഷാപഠനം പരിമിതപ്പെടുത്തി കോളജ് പാഠ്യപദ്ധതി പരിഷ്‌കാരം
തിരുവനന്തപുരം: ബിരുദ കോഴ്സുകളിലെ ഭാഷാപഠനം പരിമിതപ്പെടുത്തി കോളജ് പാഠ്യപദ്ധതി പരിഷ്‌കാരം. നിലവില്‍ നാലു സെമസ്റ്ററുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷാപഠനം രണ്ടു സെമസ്റ്ററുകളിലേക്കു ചുരുക്കാനാണ് ശിപാര്‍ശ. ഭാഷ കൂടുതലായി പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രത്യേകം തെരഞ്ഞെടുക്കാവുന്ന കോഴ്സുകളും ക്രമീകരിക്കും. മുഖ്യവിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനാകുന്ന വിധത്തില്‍ ബിരുദപഠനം പരിഷ്‌കരിക്കാനാണ് പുതിയ സംവിധാനം. ഒന്നാംഭാഷ, രണ്ടാംഭാഷ, മുഖ്യവിഷയം എന്നതാണ് നിലവിലെ രീതി. ഇതുപരിഷ്‌കരിച്ച് ഫൗണ്ടേഷന്‍ കോഴ്സുകളാക്കും. നിര്‍ബന്ധിതം, വിഷയാധിഷ്ഠിതം, ഐച്ഛികം എന്നിങ്ങനെ ഫൗണ്ടേഷന്‍ കോഴ്സുകളെ ക്രമീകരിക്കും. വിഷയാധിഷ്ഠിത കോഴ്സുകള്‍ ശാസ്ത്രം, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായിരിക്കും. മുഖ്യവിഷയങ്ങള്‍ക്കു (മേജര്‍) പ്രാധാന്യം നല്‍കിയാകും പുതിയ പാഠ്യപദ്ധതി. മുഖ്യവിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ഭാഷാപഠന കോഴ്സുകള്‍ക്കുണ്ടാവുന്ന കുറവുനികത്താന്‍ മൈനര്‍, ഓപ്ഷണല്‍, ഇലക്ടീവ് കോഴ്സുകള്‍ കൊണ്ടുവരും. ഭാഷയില്‍ താത്പര്യമുള്ളവര്‍ക്ക് ഇവ തെരഞ്ഞെടുക്കാം. മികച്ചരീതിയില്‍ ഭാഷ കൈകാര്യംചെയ്യാനാകുന്ന കോഴ്സുകള്‍ രൂപകല്പനചെയ്തു ഭാഷാപഠനം ഗൗരവമുള്ളതാക്കും. ഫൗണ്ടേഷന്‍, സ്‌കില്‍, ജനറല്‍ ഇലക്ടീവ്, കോര്‍, ഇലക്ടീവ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കോഴ്സ് ബാസ്‌കറ്റുകളാണ് പാഠ്യപദ്ധതി പരിഷ്‌കാരത്തിലെ മറ്റൊരു പ്രത്യേകത.…
Read More » -
Movie
‘കശ്മീര്‍ ഫയല്‍സി’നെ വിമര്‍ശിച്ച് ഐ.എഫ്.എഫ്.ഐ ജൂറി ചെയര്‍മാന്‍; ഇസ്രയേലി സംവിധായകന്റെ നിലപാടില്‍ ഞെട്ടി ഇസ്രയേലി അംബാസിഡര്‍
പനജി: ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘ദി കശ്മീര്‍ ഫയല്‍സി’നെ ഉള്‍പ്പെടുത്തിയതില്‍ പരസ്യ വിമര്‍ശനവുമായി രാജ്യാന്തര സിനിമാ മത്സര വിഭാഗത്തിന്റെ ജൂറി ഹെഡ് നാദവ് ലാപിഡ്. 53 ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം പരസ്യ വിമര്‍ശനം ഉന്നയിച്ചത്. ”രാജ്യാന്തര സിനിമാ വിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതില്‍ 14 സിനിമകളും മികച്ച നിലവാരം പുലര്‍ത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതില്‍ ചര്‍ച്ചയ്ക്കും വഴിവച്ചു. എന്നാല്‍, 15 ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും ദി കശ്മീര്‍ ഫയല്‍സ്. അത് ഒരു പ്രോപ്പഗന്‍ഡ (പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയുള്ള പ്രചരണം)യായി തോന്നി. ഇത്തരത്തില്‍ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയായി തോന്നി”- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മേളയുടെ സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ഇസ്രയേലി സംവിധായകന്‍ കൂടിയായ ജൂറി ചെയര്‍മാന്‍ നാദവ്…
Read More » -
Kerala
കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ യാത്രക്കാരായ 4 പേര്‍ക്കു പരുക്ക്
കൊല്ലം: കുളത്തൂപ്പുഴ പെരുവഴിക്കാലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷാ യാത്രികരായ നാലുവയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്. പെരുവഴിക്കാല കോളനി സ്വദേശിയായ രക്‌നാകരനും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്കുനേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍നിന്ന് കുളത്തൂപ്പുഴയിലേക്കു പേകുകയായിരുന്നു യാത്രക്കാര്‍. ആക്രമണത്തില്‍ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പ്രദേശവാസികള്‍ ബഹളംവച്ചതോടെയാണ് ആന പിന്തിരിഞ്ഞത്. അതിനിടെ, കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തിയായ തോട്ടുമുക്കം കോനൂര്‍ കണ്ടിയിലും കാട്ടാന ആക്രമണം. ഒരു ഓട്ടോ തകര്‍ത്തു. ആനയെ ഓടിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരുക്കേറ്റു. കൊടമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ മനോജ് കുമാറിനാണ് പരുക്കേറ്റത്.
Read More » -
Crime
ജാമ്യത്തിലിറങ്ങിയ സൈനികന്‍ വീട്ടമ്മയെ ആക്രമിച്ചതിനു വീണ്ടും റിമാന്‍ഡില്‍
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ആക്രമണം നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സൈനികന്‍ വീടു കയറി വീട്ടമ്മയെയും മകനെയും മര്‍ദിച്ച കേസില്‍ വീണ്ടും അറസ്റ്റില്‍. ഭരതന്നൂര്‍ കൊച്ചാനക്കല്ലുവിള സ്വദേശി വിമല്‍വേണു(29)വിനെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കൊച്ചാനക്കല്ലുവിള വീട്ടിലെത്തിയ സൈനികന്‍ വീട്ടമ്മയോട് ഭര്‍ത്താവിനെ തിരക്കി, ഇല്ലെന്നറിയിച്ചപ്പോള്‍ വീട് ചവുട്ടിത്തുറന്നു അകത്തു കയറുകയും ഇവരേയും മകനേയും മര്‍ദിക്കുകയും അസഭ്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാങ്ങോട് പോലീസ് ഇയാളെ അറസ്റ്റുചെയ്തു മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. രണ്ടാഴ്ചയ്ക്കുമുന്‍പാണ് ഇയാള്‍ മദ്യലഹരിയില്‍ കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും ഡോക്ടറേയും നഴ്സടക്കമുള്ള ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പാങ്ങോട് പോലീസിനേയും അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. തുടര്‍ന്ന് ഒളിവില്‍പ്പോയ ഇയാളെ പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവേ പോലീസ് പിടികൂടിയത്. എന്നാല്‍, അന്ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തില്‍ കഴിഞ്ഞുവരവേയാണ് പുതിയ സംഭവം. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്…
Read More » -
Kerala
വിഴിഞ്ഞത്ത് പ്രത്യേക പോലീസ് സംഘം; നിശാന്തിനിക്ക് ചുമതല, ധൃതിപിടിച്ച് അറസ്റ്റില്ല
തിരുവനന്തപുരം: സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് പ്രത്യേക പോലീസ് സംഘം. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി: ആര്‍. നിശാന്തിനിയെ സ്പെഷ്യല്‍ പോലീസ് ഓഫീസറായി നിയമിച്ചു. എസ്.പിമാരും, ഡിവൈ.എസ്.പിമാരും, സി.ഐമാരും ഉള്‍പ്പെട്ടതാണ് പ്രത്യേക സംഘം. വിഴിഞ്ഞത്ത് അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. വിവിധ ക്യാമ്പുകളില്‍നിന്നും പോലീസ് ഉദ്യോഗസ്ഥരെ വിഴിഞ്ഞത്ത് നിയോഗിച്ച് സുരക്ഷ ശക്തമാക്കി. അധികമായി വിന്യസിച്ച ഈ പോലീസ് ഉദ്യോഗസ്ഥരുടെയടക്കം ഏകോപന ചുമതല നിശാന്തിനിക്കായിരിക്കും. അതിനിടെ, വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. അക്രമ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണിത്. കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെങ്കിലും ധൃതിപിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. 3000-ത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍, പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞശേഷം അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിയുന്നതിലെ…
Read More » -
Crime
കടയിലെ പണപ്പെട്ടിയില്‍നിന്ന് പോലീസുകാരന്‍ പണംമോഷ്ടിച്ചു; പിടിവീണപ്പോള്‍ മടക്കി നല്‍കി ‘മാതൃകയായി’
പീരുമേട്: കടയിലെ പണപ്പെട്ടിയില്‍നിന്ന് പണം കവര്‍ന്ന പോലീസുകാരനെ കടയുടമ കൈയോടെ പൊക്കി. പിടിവീണപ്പോള്‍ പണം തിരികെക്കൊടുത്ത് പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ പോലീസുകാരന്‍ തടിയൂരി. എന്നാല്‍, സംഭവം നാട്ടില്‍ പാട്ടയിട്ടും ചെറുവിരലനക്കാന്‍ അധികൃതര്‍ ശ്രമിക്കാത്തത് വിവാദമാകുന്നു. കടയില്‍നിന്നു സ്ഥിരമായി പണംനഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ട കടയുടമയാണ് പണം കവരുന്നതിനിടെ പോലീസുകാരനെ പിടികൂടിയത്. നവംബര്‍ 24-നാണ് സംഭവമുണ്ടായത്. പാമ്പനാര്‍ ടൗണിലെ കടയില്‍നിന്നാണ് പോലീസുകാരന്‍ ആയിരം രൂപ കവര്‍ന്നത്. കടയുടമ ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടി. ആളുകള്‍ കൂടിയതോടെ നാല്‍പ്പതിനായിരം രൂപ നല്‍കാമെന്നു പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതില്‍ അയ്യായിരം രൂപ കൈമാറുകയുംചെയ്തു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെങ്കിലും സംഭവസ്ഥലത്തെത്തിയവര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഈ കടയില്‍നിന്നു മുന്‍പ് പിടികൂടിയിരുന്നു. അന്നു മുതല്‍ പോലീസുകാരന്‍ കടയില്‍ സ്ഥിരമായി എത്തിയിരുന്നു. കടയുടമ കുറച്ചുകാലമായി കടയില്‍ എത്തുന്നവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പോലീസുകാരന്‍ കടയില്‍ എത്തി നാരങ്ങാവെള്ളം എടുക്കാന്‍ പറയുകയും കടയുടമ നാരങ്ങാവെള്ളം എടുക്കാന്‍ തിരിഞ്ഞസമയത്ത് പണപ്പെട്ടിയില്‍നിന്നു…
Read More » -
India
സാമ്പത്തിക സംവരണത്തെച്ചൊല്ലി ജെ.ഡി.യു നേതൃത്വത്തില്‍ ഭിന്നത
പട്‌ന: സാമ്പത്തിക സംവരണം അംഗീകരിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിനോടു ജനതാദള്‍ (യു) നേതൃനിരയില്‍ ഭിന്നത. ജെ.ഡി.യു പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഉപേന്ദ്ര ഖുശ്വാഹയാണ് മുഖ്യമന്ത്രിയുടെ നിലപാടിനോടുള്ള വിയോജിപ്പു പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പരസ്യമാക്കിയത്. സാമ്പത്തിക സംവരണമെന്ന ‘സവര്‍ണ സംവരണ’ത്തെ സ്വാഗതം ചെയ്തതു പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്നു ഖുശ്വാഹ തുറന്നടിച്ചു. പ്രതിപക്ഷത്തെ ചില പാര്‍ട്ടികള്‍ സാമ്പത്തിക സംവരണത്തോടുള്ള എതിര്‍പ്പു തുടരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിനു പാര്‍ട്ടി അണികളുടെയും നേതാക്കളുടെയും യഥാര്‍ഥ വികാരം മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഖുശ്വാഹ വിമര്‍ശിച്ചു. പാര്‍ട്ടി നേതാക്കള്‍ കാണാനെത്തുമ്പോള്‍ മറ്റു ചിലര്‍ നിതീഷിന്റെ ഒപ്പമുണ്ടാകുന്നതിനാല്‍ മനസു തുറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ വിശ്വസ്തരായിനിന്ന ചിലര്‍ വഞ്ചിച്ചു പിണങ്ങിപ്പോയ കാര്യം മറക്കരുതെന്നും ഖുശ്വാഹ നിതീഷിനെ ഉപദേശിച്ചു. ഉപേന്ദ്ര ഖുശ്വാഹയുടെ നിലപാടിനെ എതിര്‍ത്ത മുന്‍മന്ത്രി ജയകുമാര്‍ സിങ് ചര്‍ച്ചയില്‍ പങ്കെടുത്തതു മുഖ്യമന്ത്രി നിതീഷ് കുമാറിനെ…
Read More » -
Health
ഷാംപു: മുടിയുടെ ആരോഗ്യവും ശിരോ ചർമത്തിൻ്റെ സംരക്ഷണവും ഉറപ്പുവരുത്തുക; ഷാംപു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന 10 കാര്യങ്ങൾ
മുടിയുടെ സംരക്ഷണത്തിനും ചെളിപോകാനും ഷാംപൂ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. മുടി കഴുകുമ്പോഴുള്ള ഷാംപൂ ഉപയോഗം ഒഴിവാക്കാനാകാത്ത കാര്യമായി മാറിയിട്ടുണ്ട്. ഏത് തരത്തിലുളള മുടി ആണെങ്കിലും കൃത്യമായി ഷാംപൂ ചെയ്തില്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. എല്ലാ ദിവസവും മുടിയിൽ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നവരും കുറവല്ല. സ്ഥിരമായി ഷാംപൂ ഉപയോഗിച്ചാൽ മുടിക്ക് പെട്ടന്ന് കേട് വരാൻ സാധ്യതയുണ്ട്. ഇത് മുടി കൂടുതൽ വരണ്ടതാകാനും പൊട്ടിപ്പോകാനും കാരണമാകും. അതിനാൽ കൃത്യമായി ഷാംപൂ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടന് അത്യാവശ്യമാണ് ദിവസേന മുടി കഴുകുന്നതിൽ തെറ്റില്ല. എന്നാൽ ഷാംപൂ ചെയ്യുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി. ഷാംപു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പ്രധാനപ്പെട്ട 10 കാര്യങ്ങൾ: ⭕ മുടി നനച്ചതിനു ശേഷം ഷാംപൂ ചെയ്യുക. മുടി നനച്ചതിനുശേഷമാണ് ഷാംപൂ ഉപയോഗിക്കേണ്ടതെന്ന് പ്രത്യേകം ഓർമ്മിക്കുക പലരും മുടി നനയ്ക്കുന്നതിനു മുമ്പേ ഷാംപൂ തലയിൽ തേക്കാറുണ്ട്. ഇത് വലിയ അബദ്ധമാണ്. ഷാംപൂ ഇടുന്നതിനു മുമ്പ്…
Read More » -
Crime
അച്ഛനും മകനും കുത്തേറ്റ് മരിച്ചു; കുത്തിയത് മുമ്പ് മറ്റൊരു യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി
തൃശ്ശൂരിലെ ചേർപ്പ് പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും കുത്തേറ്റ് മരിച്ചു. പനങ്ങാടൻ ചന്ദ്രൻ (62), മകൻ ജിതിൻ കുമാർ (32) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പല്ലിശ്ശേരി കിഴക്കൂടൻ വേലപ്പനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. 2008-ൽ ചേർപ്പ് ഗവ. ആശുപത്രിയിൽ ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് വേലപ്പൻ. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിൻ വഴിയിൽ കാറ് നിർത്തി അതിൽ സ്പീക്കർ ഘടിപ്പിക്കുകയായിരുന്നു. മദ്യപിച്ചനിലയിൽ അതുവഴി വന്ന വേലപ്പൻ ഇത് ചോദ്യംചെയ്തു. ജിതിന്റെ സഹോദരനും അച്ഛനും വേലപ്പനുമായി തർക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ, വീട്ടിൽ പോയി കത്തിയുമായി വന്ന വേലപ്പൻ രണ്ടുപേരെയും കുത്തുകയായിരുന്നു. കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. രാധയാണ് ചന്ദ്രന്റെ ഭാര്യ. മറ്റൊരു മകൻ ഗോകുൽ. നീതുവാണ് ജിതിന്റെ ഭാര്യ. മക്കൾ: സായന്ദ്, സരസ്കൃത.
Read More »