Month: November 2022
-
Tech
എയർടെൽ 5ജി പ്ലസ് സേവനം കൂടുതൽ നഗരങ്ങളിലേക്ക്
എയർടെൽ 5ജി പ്ലസ് സേവനങ്ങൾ കൂടുതൽ നഗരങ്ങളിൽ ലഭ്യമായി തുടങ്ങി. എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ 5ജി ലിസ്റ്റിലേക്ക് ദിവസേന പുതിയ നഗരങ്ങളെ ചേർക്കുന്നുണ്ട്. ചില വിമാനത്താവളങ്ങളിൽ 5ജി സേവനങ്ങൾ ഇപ്പോൾ ആക്സസ് ചെയ്യാനാകും. നിലവിൽ പല നഗരങ്ങളിലും എയർടെൽ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ഡൽഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂർ, ചെന്നൈ എന്നിവയുൾപ്പെടെ 12 ഇന്ത്യൻ നഗരങ്ങളിൽ ലഭ്യമാണ്. ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹത്തി എന്നിവിടങ്ങളിലും നെറ്റ്‌വർക്ക് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പട്‌ന സാഹിബ് ഗുരുദ്വാര, പട്‌ന റെയിൽവേ സ്റ്റേഷൻ, ഡാക് ബംഗ്ലാവ്, മൗര്യ ലോക്, ബെയ്‌ലി റോഡ്, ബോറിംഗ് റോഡ്, സിറ്റി സെന്റർ മാൾ, പട്‌ലിപുത്ര ഇൻഡസ്‌ട്രിയൽ ഏരിയ എന്നിവയുൾപ്പെടെ പട്‌നയിലെ നിരവധി പ്രദേശങ്ങളിൽ ടെലികോം കമ്പനി ഇപ്പോൾ 5ജി ലഭ്യമാക്കി തുടങ്ങി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, പൂനെയിലെ ലോഹെഗാവ് വിമാനത്താവളം, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട്, നാഗ്പൂരിലെ ബാബാസാഹെബ്…
Read More » -
LIFE
ഗട്ടാ ഗുസ്തി’ കണ്ടന്റ് ഓറിയന്റഡ് ചിത്രമെന്ന് വിഷ്ണു വിശാൽ.
വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമാ ആക്ഷൻ ചിത്രമാണ് ‘ഗട്ടാ ഗുസ്തി‘. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും കേരളത്തിലെത്തിയിരുന്നു. എറണാകുളം ‘ഹോളിഡേ ഇൻ’ ഹോട്ടലിൽ വെച്ച് നടന്ന പ്രസ്സ് മീറ്റിൽ ചിത്രത്തെ കുറിച്ച് താരങ്ങൾ പറഞ്ഞ വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. “ഞാൻ കണ്ടന്റ് ഓറിയന്റായിട്ടുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത് എന്നതിനാൽ എന്റെ സിനിമകളിൽ പ്രേക്ഷകർ കണ്ടന്റ് പ്രതീക്ഷിക്കുന്നുണ്ട്. ‘ഗട്ടാ ഗുസ്തി’ ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ്. സ്ത്രീയും പുരുഷനും സമമാണ് എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. ഗുസ്തിയെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിൽ വീരയായി ഞാനും കീർത്തിയായി ഐശ്വര്യയും എത്തുന്നു. വീരയുടെയും കീർത്തിയുടെയും വിവിഹശേഷം അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത്” എന്നാണ് ചിത്രത്തെ കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി വിഷ്ണു വിശാൽ പറഞ്ഞത്. വലിയ ട്വിസ്റ്റുകൾ ഉള്ള സിനിമ അല്ല. എന്നാൽ ചില സർപ്രൈസുകൾ ചിത്രത്തിലുടനീളം കാണാൻ…
Read More » -
NEWS
ചൈനയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000ത്തിനടുത്ത്, കടുത്ത കൊവിഡ് നിയന്ത്രണങ്ങളില്‍ പൊറുതി മുട്ടി ജനം; പ്രസിഡന്റ് ഷി ജിൻ പിങ് സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവില്‍
ചൈനയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 42,000 കടന്നു. ഇതില്‍ 38082 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്നതില്‍ ചൈനയില്‍ ആശങ്ക തുടരുകയാണ്. എന്നാല്‍ മരണസംഖ്യ ഉയരാത്തതിന്റെ ആശ്വാസവും ജനങ്ങൾക്കുണ്ട്. പുതുതായി ഒരു കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സര്‍ക്കാരിന്റെ കടുത്ത കൊവിഡ് നിയന്ത്രണങ്ങളില്‍ പൊറുതി മുട്ടിയ ചൈനീസ് ജനത പ്രക്ഷോഭവുമായി തെരുവിലിറങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ഷാങ്ഹായില്‍ തെരുവുകളില്‍ പ്രതിഷേധം അരങ്ങേറി. സര്‍ക്കാറിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും, ചൈനീസ് സര്‍ക്കാറിനെതിരെയും പ്രക്ഷോഭകര്‍ മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ഷാങ്ഹായിയിൽ ആരംഭിച്ച പ്രതിഷേധം തലസ്ഥാന നഗരമായ ബെയ്ജിങ്ങിലേക്കും വ്യാപിച്ചു. പ്രസിദ്ധമായ നാൻജിങ്, സിംഗ്വാ സർവകലാശാലകളിൽ വിദ്യാർഥികളുടെ പ്രതിഷേധവും ശക്തമായി. തുടർന്ന് ജനുവരിയിൽ തുടങ്ങേണ്ട അവധിക്കാലം നേരത്തെയാക്കി വിദ്യാർഥികൾക്കു വീട്ടിൽ പോകാൻ അനുമതി നൽകി. ഉറുംഖിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ വെന്തുമരിച്ചതാണ്…
Read More » -
Kerala
കേരള പോലീസ് ശ്വാനവിഭാഗത്തിലേയ്ക്ക് വിദേശയിന നായ്ക്കളെത്തി
ജാക്ക് റസ്സല്‍ എന്ന വിദേശ ഇനത്തില്‍പ്പെട്ട നാല് നായ്ക്കുട്ടികള്‍ കൂടി കേരള പോലീസിന്‍റെ ശ്വാനവിഭാഗത്തിന്‍റെ ഭാഗമായി. നായ്ക്കുട്ടികളെ ദക്ഷിണമേഖല ഐ.ജി പി.പ്രകാശ്, ശ്വാനവിഭാഗമായ കെ 9 സ്ക്വാഡിന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് കമാണ്ടന്‍റ് എസ്.സുരേഷിന് കൈമാറി. ഗന്ധം തിരിച്ചറിയുന്നതിന് പ്രത്യേക കഴിവുള്ളവയാണ് ജാക്ക് റസ്സല്‍ ഇനത്തില്‍പ്പെട്ട നായ. വലിപ്പം കുറവായതിനാല്‍ ഇടുങ്ങിയ സ്ഥലത്തെ പരിശോധനയ്ക്ക് ഇവയെ ഉപയോഗിക്കാന്‍ കഴിയും. നിര്‍ഭയരും ഊര്‍ജ്ജസ്വലരുമായ ജാക്ക് റസ്സല്‍ നായ്ക്കള്‍ക്ക് സ്ഫോടക വസ്തുക്കളും ലഹരി വസ്തുക്കളും കണ്ടെത്താന്‍ പ്രത്യേക കഴിവുണ്ട്. കേരള പോലീസില്‍ 1959 ല്‍ ആരംഭിച്ച ഡോഗ് സ്ക്വാഡിന് നിലവില്‍ 27 യൂണിറ്റുകളാണ് ഉള്ളത്. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച 168 നായ്ക്കള്‍ സ്ക്വാഡിലുണ്ട്. ലാബ്രഡോര്‍ റിട്രീവര്‍, ബെല്‍ജിയം മാലിനോയിസ് എന്നിവ ഉള്‍പ്പെടെയുള്ള വിദേശ ഇനങ്ങളും ചിപ്പിപ്പാറ, കന്നി മുതലായ ഇന്ത്യന്‍ ഇനങ്ങളും ഉള്‍പ്പെടെ 10 ബ്രീഡുകളിലെ നായ്ക്കള്‍ കേരള പോലീസിനുണ്ട്. 2022ല്‍ മാത്രം 80 ഓളം കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കെ 9 സ്ക്വാഡിന് കഴിഞ്ഞു. 26…
Read More » -
Crime
കോട്ടയത്ത് കോളജ് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
കോട്ടയത്ത് തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ പ്രീമിയർ ഭാഗത്ത് വേളൂത്തറ വീട്ടിൽ നൗഷാദ് മകൻ മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂർ മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹൽ വീട്ടിൽ അഷ്കർ മകൻ അനസ് അഷ്കർ (22),കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടിൽ ഷെറീഫ് മകൻ ഷബീർ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഇവർ കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയിൽ രാത്രി 11 മണിയോടുകൂടി ഭക്ഷണം കഴിക്കാൻ എത്തിയ പെൺകുട്ടിയെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ പെൺകുട്ടിയുടെ നേരെ ഇവർ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇതിനെ പെൺകുട്ടിയും സുഹൃത്തും ചോദ്യം ചെയ്തു. തുടർന്ന് ഭക്ഷണം കഴിച്ച് കടയിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെയും സുഹൃത്തിനെയും ഇവർ കാറിൽ പിന്തുടർന്ന് കോട്ടയം സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് വച്ച്…
Read More » -
Kerala
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, മുന്‍ മന്ത്രി കെസി ജോസഫ്, ബെന്നി ബെഹ്‌നാന്‍ എംപി എന്നിവര്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ആരോഗ്യനില ഏറെ മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
നാളീകേരത്തിന്റെ വൻ വിലത്തകര്‍ച്ചയില്‍ കേര കര്‍ഷകര്‍ നട്ടം തിരിയുമ്പോഴും ഇളനീര്‍ വില ഇരട്ടിയിലേറെ
നാളീകേരത്തിന്റെ വിലത്തകര്‍ച്ചയില്‍ കേര കര്‍ഷകര്‍ നട്ടം തിരിയുമ്പോഴും ഇളനീര്‍ വില കുത്തനെ ഉയര്‍ന്നു തന്നെ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന ഇളനീരിന് 40 രൂപയിലേറെ നല്‍കി വാങ്ങി കുടിക്കുമ്പോഴാണ്, ഇയൊരു വിപണന സാധ്യതയുടെ വ്യാപ്തി കേരകര്‍ഷകരോ, കര്‍ഷക സംഘടനകളോ വേണ്ടവിധം ഉള്‍ക്കൊളളാത്തത്. തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് ലോഡുകണക്കിന് ഇളനീരാണ് കേരം തിങ്ങിയ നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. വെളളം കൂടുതല്‍ ഉണ്ടാവും എന്നല്ലാതെ, നാട്ടിന്‍ പുറങ്ങളില്‍ കിട്ടുന്ന ഇളനീര്‍ വെളളത്തിന്റെ രുചിയോ, ഗുണമോ ഇല്ലാത്തതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്നത്. എന്നാലും അമിത വില നല്‍കി വാങ്ങി കുടിക്കുകയാണ് നാം ചെയ്യുന്നത്. ഇതിനൊരു പരിഹാരം, പ്രധാന നഗരങ്ങളിലും, ദേശീയ പാതയോരങ്ങളിലും നാടന്‍ ഇളനീര്‍ പാര്‍ലറുകള്‍ വ്യാപകമായി തുടങ്ങുക എന്നതാണ്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രി യൂണിറ്റുകളും മുന്നോട്ട് വന്നാല്‍ കേര കര്‍ഷകര്‍ക്കും അതു കൊണ്ട് പ്രയോജനമുണ്ടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, പാര്‍ക്കുകള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ സമീപത്തായി…
Read More » -
LIFE
നിഗൂഢതകളുടെ ചുരുളഴിക്കാനെത്തുന്നു സസ്പെൻസ് ത്രില്ലർ ചിത്രം- റെഡ് ഷാഡോ ഡിസംബർ 9ന്
മലയോരഗ്രാമമായ ഇല്ലിക്കുന്നിൽ നടക്കുന്ന കൊലപാതക പരമ്പര ആ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയ , ഭ്രാന്തിയായ കത്രീന, മെംബർ സൂസന്നയുടെ മകൾ അങ്ങനെ നീളുന്നു ആ പട്ടിക . ആ കൊലപാതക പരമ്പരയ്ക്കു പിന്നിൽ പോലീസിന്റെ സംശയമുന നീളുന്നത് അവിടുത്തെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിലേക്കാണ്. ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നുവെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. ആന്റോ നിരപരാധിത്വം തെളിയിക്കുമോ ? ആ കൊലപാതകങ്ങൾക്കു പിന്നിലെ കറുത്ത ശക്തി ആരുടേതായിരിക്കും? നിഗൂഡതകളുടെ ചുരുളഴിക്കാനെത്തുകയാണ് “റെഡ് ഷാഡോ ” എന്ന സസ്പെൻസ് ത്രില്ലർ ചിത്രം ഡിസംബർ 9 ന് തീയേറ്ററുകളിൽ. മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ…
Read More » -
Crime
‘റിച്ച് ലുക്കി’ലെത്തിയ ആന്റി അടിച്ചുമാറ്റിയത് ഏഴ് ലക്ഷത്തിന്റെ നെക്ലേസ്; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
ലക്‌നൗ: സമ്പന്നയാണെന്ന് തോന്നിക്കുമാറ് വേഷം ധരിച്ച് ജ്വല്ലറിയിലെത്തിയ സ്ത്രീ ഏഴ് ലക്ഷത്തിന്റെ നെക്ലേസ് മോഷ്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു. ഈ മാസം പതിനേഴിന് യു.പി. ഗോരഖ്പൂരില്‍ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ബല്‍ദേവ് പ്ലാസയിലെ ‘ബെച്ചു ലാല്‍ സരഫ പ്രൈവറ്റ് ലിമിറ്റഡ്’ ജ്വല്ലറിയില്‍ സണ്‍ഗ്ലാസും മുഖത്ത് മാസ്‌കും അണിഞ്ഞെത്തിയ സ്ത്രീ നെക്ലേസുകളുടെ നിരവധി മോഡലുകള്‍ പരിശോധിക്കുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ അവര്‍ ആഭരണങ്ങള്‍ അടുത്ത് കാണുന്നതിനായി രണ്ട് മാലകള്‍ പെട്ടിയോടെ മടിയില്‍ വച്ചതിന് ശേഷം ഒരെണ്ണം മാത്രം തിരികെ നല്‍കി. സാരിയുടെ ഞൊറികള്‍ക്കിടയിലാണ് സ്ത്രീ മാല ഒളിപ്പിച്ചത്. ഞൊടിയിടയില്‍ മാല മോഷ്ടിക്കുന്നത് സ്ത്രീയുടെ അടുത്തിരിക്കുന്നവര്‍ പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍, മുകളിലിരുന്ന സിസി ടിവി ക്യാമറ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ഏഴ് ലക്ഷം വില വരുന്ന നെക്ലേസാണ് ജുവലറിയില്‍ നിന്നും മോഷണം പോയത്. മോഷണ ദൃശ്യങ്ങളടക്കം ജ്വല്ലറി ഉടമ പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്ത്രീയെ ഇനിയും പിടികൂടാനായിട്ടില്ല.
Read More »