LIFEMovie

ഗട്ടാ ഗുസ്തി’ കണ്ടന്റ് ഓറിയന്റഡ് ചിത്രമെന്ന് വിഷ്ണു വിശാൽ.

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമാ ആക്ഷൻ ചിത്രമാണ് ‘ഗട്ടാ ഗുസ്തി‘. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും  കേരളത്തിലെത്തിയിരുന്നു. എറണാകുളം ‘ഹോളിഡേ ഇൻ’  ഹോട്ടലിൽ വെച്ച് നടന്ന പ്രസ്സ് മീറ്റിൽ ചിത്രത്തെ കുറിച്ച് താരങ്ങൾ പറഞ്ഞ വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

“ഞാൻ കണ്ടന്റ് ഓറിയന്റായിട്ടുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത് എന്നതിനാൽ എന്റെ സിനിമകളിൽ പ്രേക്ഷകർ കണ്ടന്റ് പ്രതീക്ഷിക്കുന്നുണ്ട്. ‘ഗട്ടാ ഗുസ്തി’ ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ്. സ്ത്രീയും പുരുഷനും സമമാണ് എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. ഗുസ്തിയെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിൽ വീരയായി ഞാനും കീർത്തിയായി ഐശ്വര്യയും എത്തുന്നു. വീരയുടെയും കീർത്തിയുടെയും വിവിഹശേഷം അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത്” എന്നാണ് ചിത്രത്തെ കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി വിഷ്ണു വിശാൽ പറഞ്ഞത്. വലിയ ട്വിസ്റ്റുകൾ ഉള്ള സിനിമ അല്ല. എന്നാൽ ചില സർപ്രൈസുകൾ ചിത്രത്തിലുടനീളം കാണാൻ സാധിക്കും എന്നും വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു.

“ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ‘ഗട്ടാ ഗുസ്തി’ എനിക്കത്യാവശ്യം പെർഫോം ചെയ്യാൻ സാധിച്ച സിനിമയാണ്. കീർത്തിയെ നന്നായി അവതരിപ്പിച്ചു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.” എന്നാണ് കീർത്തിയെ കുറിച്ച് ചോദിച്ചപ്പോൾ ഐശ്വര്യ പറഞ്ഞത്. ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടെയായ വിഷ്ണുവാണ് എനിക്കീ കഥാപാത്രത്തെ നൽകിയതെന്നും ഐശു പറയുകയുണ്ടായി.

‘ആർ ടി ടീം വർക്സ്’ൻ്റെയും ‘വി വി സ്റ്റുഡിയോസ് ‘ൻ്റെയും ബാനറിൽ തെലുങ്ക് താരം രവി തേജയും വിഷ്ണു വിശാലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ 2 ന് ‘മാജിക് ഫ്രെയിംസ്’ ചിത്രം കേരളത്തിലെത്തിക്കും. റിച്ചാർഡ് എം നാഥൻ ഛായഗ്രഹണവും  ജസ്റ്റിൻ പ്രഭാകരൻ സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ ഒരു പുതിയ ഗാനവും കൊച്ചിയിലെ പത്ര സമ്മേളനത്തിൽ വെച്ച് പുറത്തുവിട്ടു.സി.കെ.അജയ് കുമാറാണ്, പി ആർ ഓ

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: