LIFEMovie

നിഗൂഢതകളുടെ ചുരുളഴിക്കാനെത്തുന്നു സസ്പെൻസ് ത്രില്ലർ ചിത്രം- റെഡ് ഷാഡോ ഡിസംബർ 9ന്

 

മലയോരഗ്രാമമായ ഇല്ലിക്കുന്നിൽ നടക്കുന്ന കൊലപാതക പരമ്പര ആ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയ , ഭ്രാന്തിയായ കത്രീന, മെംബർ സൂസന്നയുടെ മകൾ അങ്ങനെ നീളുന്നു ആ പട്ടിക . ആ കൊലപാതക പരമ്പരയ്ക്കു പിന്നിൽ പോലീസിന്റെ സംശയമുന നീളുന്നത് അവിടുത്തെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിലേക്കാണ്. ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നുവെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. ആന്റോ നിരപരാധിത്വം തെളിയിക്കുമോ ? ആ കൊലപാതകങ്ങൾക്കു പിന്നിലെ കറുത്ത ശക്തി ആരുടേതായിരിക്കും? നിഗൂഡതകളുടെ ചുരുളഴിക്കാനെത്തുകയാണ് “റെഡ് ഷാഡോ ” എന്ന സസ്പെൻസ് ത്രില്ലർ ചിത്രം ഡിസംബർ 9 ന് തീയേറ്ററുകളിൽ.

മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ , അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള , സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ , അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു.

ബാനർ , നിർമ്മാണം – ഫിലിം ആർട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം – ജോളിമസ്, തിരക്കഥ, സംഭാഷണം – മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം – ജിട്രസ്, എഡിറ്റിംഗ് , കളറിസ്റ്റ് – വിഷ്ണു കല്യാണി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണക്കാട് അയ്യപ്പൻ, പ്രോജക്ട് കോ ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, ഗാനരചന – അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം – അനിൽ പീറ്റർ , ബൈജു അഞ്ചൽ, ഗായകർ – എം ജി ശ്രീകുമാർ , അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാൽ, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം – റിക്സൺ ജോർജ് സ്റ്റാലിൻ , ചമയം – രതീഷ് രവി , കല- അനിൽ പുതുക്കുളം, കോസ്റ്റ്യും – വി സിക്സ് , കൊറിയോഗ്രാഫി – ഈഹ സുജിൻ , ആക്ഷൻ -രതീഷ് ശിവ, അസ്സോസിയേറ്റ് ഡയറക്ടർ – ബിജു സംഗീത , ലൊക്കേഷൻ മാനേജർ – സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സംവിധാന സഹായികൾ – അനിൽ കൃഷ്ണൻ , ആനന്ദ് ശേഖർ, മെസ് മാനേജർ – ഷാജി ചീനിവിള , യൂണിറ്റ്, സ്റ്റുഡിയോ – എച്ച് ഡി സിനിമാകമ്പനി, ഓൺലൈൻ പാർട്ട്ണർ – പുലരി ടീവി , ഓൺലൈൻ പ്രൊമോട്ടർ – അജോൺ ജോളിമസ്, വിതരണം – 72 ഫിലിം കമ്പനി, ഡിസൈൻ – അഖിൽ വിജയ്, സ്റ്റിൽസ് – സിയാദ്, ജിയോൻ ജി ജിട്രസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Back to top button
error: