Month: November 2022

  • Crime

    44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് സ്വദേശി പാലക്കാട് പിടിയിൽ

    പാലക്കാട്: 44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന 44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് മധുര ലക്ഷ്മിപുരം ഈസ്റ്റ് ഗേറ്റിൽ താമസിക്കുന്ന ഗോപാൽ മകൻ രവി ജി (52) എന്നയാളെ പാലക്കാട് ആർ പി എഫ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന പണം, കോഴിക്കോട് സ്വദേശിക്ക് കൈമാറുന്നതിനായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് മാർഗ്ഗം കോഴിക്കോട്ടേക്ക് പോകുമ്പോഴാണ് ഇയാള്‍ പിടിയിലായത്. 2000 ത്തിന്‍റെയും 500 ന്‍റെയും നോട്ടുകെട്ടുകൾ തുണി കൊണ്ടുള്ള ബെറ്റിനുള്ളിൽ അരയിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. പിടികൂടിയ പണവും പ്രതിയെയും തുടർ നടപടികൾക്കായിപാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്‍റ് ഡയറക്ടർക്ക് കൈമാറി. ആര്‍ പി എഫ് സബ് ഇൻസ്പെക്ടർ മാരായ. യു രമേഷ്, ധന്യ. ടി എം, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാരായ. സജി അഗസ്റ്റിൻ മനോജ്. എ, ഹെഡ്കോൺസ്റ്റബിൾമാരായ സവിൻ വി, അനിൽകുമാർ എന്നിവരാണ് പരിശോധന…

    Read More »
  • Business

    രൂപ കുതിക്കുന്നു, അടി തെറ്റി ഡോളർ

    മുംബൈ: വിദേശ മൂലധന പ്രവാഹവും ആഭ്യന്തര ഓഹരി വിപണിയിലെ ഉറച്ച പ്രവണതയും നിക്ഷേപകരുടെ ആവേശം ഉയർത്തിയതിനാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 81.60 ആയി. കൂടാതെ, വിദേശ വിപണിയിൽ ഡോളർ ദുർബലമായതും രൂപയ്ക്ക് തുണയായി. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ആഭ്യന്തര കറൻസി ഡോളറിനെതിരെ 81.58 എന്ന നിലവാരത്തിൽ ശക്തമായി ആരംഭിച്ചു. തുടർന്ന് 81.60 എന്ന നിലയിലേക്ക് താഴ്ന്നെങ്കിലും മുൻ ക്ലോസിനെ അപേക്ഷിച്ച് 8 പൈസയുടെ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലത്തെ സെഷനിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 81.68 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ് കറൻസികളുടെ ഒരു കൂട്ടായ്മയ്ക്കെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക ഇന്ന് 0.38 ശതമാനം ഇടിഞ്ഞ് 106.28 ആയി. ആഭ്യന്തര ഓഹരി വിപണിയിൽ ഇന്ന് ബി എസ് ഇ സെൻസെക്‌സ് 164.06 പോയിന്റ് അഥവാ 0.26 ശതമാനം ഉയർന്ന് 62,668.86 എന്ന നിലയിലാണ് വ്യാപാരം…

    Read More »
  • Tech

    ആപ്പിളിനെയും ആന്‍ഡ്രോയ്ഡിനെയും വെല്ലുവിളിച്ച് മസ്ക്; നിവൃത്തിയില്ലാതെ വന്നാൽ സ്വന്തമായി ഒരു ഫോൺ തന്നെയങ്ങ് ഇറക്കും

    സന്‍ഫ്രാന്‍സിസ്കോ: ചുമ്മാ പറയുന്നതൊന്നുമല്ല… നിവൃത്തിയില്ലാതെ വന്നാൽ സ്വന്തമായി ഒരു ഫോൺ തന്നെയങ്ങ് ഇറക്കും. മാർഗങ്ങളൊന്നും ഇല്ലെങ്കിൽ ഫോൺ ഇറക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് ട്വിറ്ററിന്റെ മേധാവിയായ ഇലോൺ മസ്കാണ്. മസ്ക് സമൂഹമാധ്യമ രംഗത്തേക്ക് ഇറങ്ങിയത് ഭൂരിപക്ഷം കമ്പനികളുടെയും ചങ്കിടിപ്പ് വർധിപ്പിച്ചുകൊണ്ടാണ്. മസ്കിനും ട്വിറ്ററിനും എതിരെ നിരവധി പ്രചരണങ്ങൾ നടന്നിരുന്നു. മസ്‌ക് ട്വിറ്ററിനെ ഇല്ലാതാക്കും എന്നത് മുതൽ പല തരം പ്രചരണങ്ങൾ കമ്പനികൾ നടത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും മസ്കിനെയോ അദ്ദേഹത്തിന്റെയോ നടപടികളെ ബാധിക്കുന്നില്ല.“ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ട്വിറ്റർ ബൂട്ട് ചെയ്യുകയാണെങ്കിൽ, എലോൺ മസ്‌ക് സ്വന്തമായി സ്മാർട്ട്‌ഫോൺ നിർമ്മിക്കണം. രാജ്യത്തെ പകുതി ആൾക്കാരും ഐഫോണും ആൻഡ്രോയിഡും ഒഴിവാക്കും. മസ്ക് റോക്കറ്റുകൾ നിർമ്മിക്കുന്നു, അപ്പോൾ ഒരു ചെറിയ സ്മാർട്ട്ഫോൺ എളുപ്പമായിരിക്കില്ലെ?” മുൻ ന്യൂസ് ഹോസ്റ്റായ ലിസ് വീലർ ട്വിറ്ററില്‍ എഴുതി. ഈ ട്വീറ്റിന് മറുപടിയുമായി മസ്ക് തന്നെ രംഗത്ത് എത്തി. “അത് അങ്ങനെ സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ, മറ്റ് മാർഗമില്ലെങ്കിൽ, ഞാൻ ഒരു ബദൽ…

    Read More »
  • Social Media

    കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്; “മെസെജ് യുവർസെൽഫ്” എന്നാണ് ഫീച്ചർ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങി

    കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും സഹായിക്കുന്ന പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് എത്തി. “മെസെജ് യുവർസെൽഫ്” എന്നാണ് ഫീച്ചറിന്റെ പേര്. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ എന്നിവർക്ക് വാട്ട്സാപ്പിലെ  മെസേജ് യുവർസെഫ് ഫീച്ചർ ലഭ്യമാവും, കൂടാതെ വരും ആഴ്ചകളിൽ ഈ ഫീച്ചർ എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. കുറച്ചു ദിവസങ്ങൾ കാത്തിരുന്നാലേ ഈ ഫീച്ചർ എല്ലാവർക്കും പരീക്ഷിക്കാൻ കഴിയൂ. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. അപ്‌ഡേറ്റ് ചെയ്‌ത വാട്ട്സാപ്പ്  തുറക്കുക, ഒരു പുതിയ ചാറ്റ് ക്രിയേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക, കോൺടാക്റ്റുകളിൽ നിന്ന് സ്വന്തം നമ്പർ നിങ്ങൾക്ക് തന്നെ കാണാൻ കഴിയും. അവസാനമായി,…

    Read More »
  • Health

    മങ്കിപോക്സിന് ഇനി പുതിയ പേര്; എംപോക്സ് എന്ന പേരിൽ അറിയപ്പെടുമെന്ന് ലോകാരോ​ഗ്യസംഘടന

    മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോ​ഗ്യസംഘടന ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോ​ഗമാണ് മങ്കിപോക്സ്. മങ്കിപോക്സ് ഇനി മുതല്‍ എംപോക്സ് (mpox) എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകാരോ​ഗ്യസംഘടന. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാ​ഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെ ആണ്  പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോ​ഗ്യസംഘടന ചർച്ചകൾ ആരംഭിച്ചത്. ഒടുവിൽ തിങ്കളാഴ്ച്ച പേരുമാറ്റിയ വിവരം ലോകാരോ​ഗ്യസംഘടന പരസ്യമാക്കുകയായിരുന്നു. ദശകങ്ങളോളം പഴക്കമുള്ള രോ​ഗത്തിന്റെ പേരുമാറ്റാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയത്. ഒന്ന് മങ്കിപോക്സ് എന്ന പേര് കറുത്ത വർ​ഗക്കാരെ അധിക്ഷേപിക്കാൻ ഉപയോ​ഗിക്കുന്നു എന്നത വാദമാണ് പ്രധാനം. മറ്റൊന്ന് ഈ പേര് തുടരുന്നതോടെ കുരങ്ങുകൾ മാത്രമാണ് രോ​ഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതുമായിരുന്നു. എന്താണ് മങ്കിപോക്‌സ്? മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി…

    Read More »
  • Business

    അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു; വില കുറയ്ക്കാതെ ഉറക്കം നടിച്ച് ഇന്ത്യയിലെ എണ്ണക്കമ്പനികൾ

    ലോകത്തെ മുന്‍നിര ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധനാവശ്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക നഗരങ്ങളും അടച്ച് പൂട്ടല്‍ നേരിട്ടതോടെയാണ് ചൈനയിലെ ഇന്ധന ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായത്. ഇതോടെയാണ് അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ത്യയിലും അസംസ്‌കൃത എണ്ണയുടെ വില നവംബറിൽ ബാരലിന് 88.6 ഡോളറായി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍, രാജ്യത്തെ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്ത് കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴന്ന നിലയിലേക്കാണ് എണ്ണ വില താഴ്ന്നത്. ബാരലിന് 3 ശതമാനത്തില്‍ കൂടുതല്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ മാര്‍ച്ചില്‍ 127 ഡോളറായിരുന്ന എണ്ണ വില 80 ഡോളറിലേക്ക് താഴ്ന്നു. ബാരലിന് ഏതാണ്ട് നാല്പത് ഡോളറിന് മേലെ കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്തെ എണ്ണവിലയില്‍ കുറവുണ്ടായിട്ടില്ല. ചൈനയില്‍ നിന്നുള്ള ആവശ്യത്തിന് കുറവ് വന്നിട്ടും ഓപക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍…

    Read More »
  • Kerala

    പുറമ്പോക്ക് കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല

    ഇടുക്കി: പുറമ്പോക്ക് കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധിയുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള നടപടികൾ. പുറമ്പോക്ക് കയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. എസ് രാജേന്ദ്രന്‍ വാടകക്ക് നൽകിയിരിക്കുന്ന വീടിരിക്കുന്ന സ്ഥലത്തിന്  റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്നാ‌ർ ഇക്കാനഗറിൽ എസ് രാജേന്ദ്രൻ്റെയും ഭാര്യ ലത രാജേന്ദ്രൻ്റെയും പേരിലുള്ള ഒൻപത് സെൻ്റ് ഭൂമിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/A സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ കൈവശം വച്ചിരിക്കുന്ന സ്ഥലം സർവ്വേ നമ്പർ 912 ൽ പെട്ടതാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ സര്‍വേ നമ്പരിൽ തിരുത്തൽ വരുത്തമെന്നാവശ്യപ്പെട്ട്  രാജേന്ദ്രൻ അപേക്ഷ നൽകി. എന്നാൽ ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലേയും അതിരുകൾ വ്യത്യാസം ഉള്ളതിനാൽ അപേക്ഷ നിരസിച്ചു. തുടർന്നാണ് ഒഴിപ്പിക്കൽ നോട്ടീസ്…

    Read More »
  • Crime

    ഭർത്താവിനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് ആദ്യ ഭാര്യയുമായുള്ള ബന്ധം മറച്ചുവെച്ചതെന്ന് സൂചന

    ദില്ലി: പാണ്ടവ് നഗറിൽ ഭർത്താവിനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയതിന് കാരണം ഭർത്താവ് ആദ്യ ഭാര്യയുമായുള്ള ബന്ധം മറച്ചുവെച്ചതെന്ന് സൂചന. അഞ്ജൻ ദാസ് എന്നയാളെ കൊലപ്പെടുത്തിയതിനാണ് ഭാര്യ പൂനം ദാസും മകൻ ദീപക് ദാസും തിങ്കളാഴ്ച അറസ്റ്റിലായത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പത്ത് കഷ്ണമാക്കി മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം പലപ്പോഴായി മൃതദേഹ ഭാഗങ്ങൾ പുറത്ത് കളയുകയായിരുന്നു. കഴിഞ്ഞ ജൂണിൽ ദില്ലിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗത്തേപ്പറ്റിയുള്ള അന്വേഷണമാണ് അഞ്ജൻ ദാസിൻറെ കൊലപാതകത്തിൽ നിർണായകമായത്. പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കുകയായിരുന്നു. ശ്രദ്ധ കേസിന്റെ പശ്ചാത്തലത്തിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ ശ്രദ്ധയുടേതാണോ എന്ന് കണ്ടെത്താൻ വീണ്ടും അന്വേഷിച്ചപ്പോഴാണ് സമാനമായ അഞ്ജൻ ദാസിന്റെ കൊലയുടെ വിവരങ്ങൾ പുറത്തുവന്നത്. ഇരുവരും ചേർന്ന് മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ പൊലീസിന് പിടിവള്ളിയായത്. കൊലപാതകത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. പൂനം ദാസിൻറെ ഭർത്താവാണ് കൊല്ലപ്പെട്ട അഞ്ജൻ…

    Read More »
  • Crime

    മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പിടികൂടി

    മലപ്പുറം: അരീക്കോട് മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി. വാലില്ലാപ്പുഴ പൂഴിക്കുന്നില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലിയെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

    Read More »
  • Crime

    6.2 കിലോ കഞ്ചാവ് ട്രെയിനുകളിൽ കടത്തിയ കോട്ടയം സ്വദേശിയും അസം സ്വദേശിയും പിടിയിൽ

    പാലക്കാട്: 6.2 കിലോ കഞ്ചാവ് ട്രെയിനുകളിൽ കടത്തിയ കോട്ടയം സ്വദേശിയും അസം സ്വദേശിയും പിടിയിലായി. പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് – ആലപ്പുഴ എക്സ്പ്രസ്സിൽ, പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട്‌ എക്സൈസ് എ൯ഫോഴ്സ് മെൻറ് & ആ൯റിനാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം.  കോട്ടയം എടച്ചോറ്റി സ്വദേശി മുഹമ്മദ്‌ നയിഫ് (21) ആണ് പിടിയിലായവരിൽ ഒരാൾ.  4 കിലോ കഞ്ചാവുമായി ആണ് ഇയാൾ പിടിയിലായത്. എറണാകുളത്തു എഞ്ചിനീയറിംഗ് ഡിപ്ലോമ പഠിക്കുന്ന ഇയാൾ എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി വിശാഖപ്പട്ടണത്ത് നിന്ന്  കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു. പറളി റെയിൽവേ സ്റ്റേഷനിൽ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവു൦ പറളി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരു൦ നടത്തിയ മറ്റൊരു സ൦യുക്ത പരിശോധനയിൽ 2.2 കിലോ കഞ്ചാവുമായി ആസാം സ്വദേശി ബഹ്‌റുൽ ഇസ്ലാം (29) എന്നയാളെ അറസ്റ്റ് ചെയ്തു. പറളി മേഖലയിൽ അതിഥി…

    Read More »
Back to top button
error: