NEWSTech

നീല ടിക്കിന് 8 ഡോളര്‍; പണം നല്‍കൂ, ആധികാരികത ഉറപ്പാക്കൂ: മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമമായ ട്വിറ്റര്‍ സ്വന്തമാക്കിയതിനു പിന്നാലെ ഉപയോക്താവിന്റെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്കിനു പണം ഈടാക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക്. ”പരാതിയുള്ളവര്‍ക്ക് പരാതിയുമായി മുന്നോട്ടുപോകാം, ആര്‍ക്കും ആരുടെ പേരിലും അക്കൗണ്ട് തുറക്കാവുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഇനി മുതല്‍ നീല ടിക് ലഭിക്കണമെങ്കില്‍ മാസം 8 യുഎസ് ഡോളര്‍ വീതം നല്‍കേണ്ടി വരും. പണം നല്‍കൂ. നിങ്ങളുടെ ആധികാരിതക ഉറപ്പാക്കൂ” മസ്‌ക് ട്വീറ്റ് ചെയ്തു.

പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനാണ് ബ്ലൂ ടിക് ഉപയോഗിക്കുന്നത്. 90 ദിവസം സമയം നല്‍കിയിട്ടും പണം അടച്ചില്ലെങ്കില്‍ അവരുടെ അക്കൗണ്ടുകളില്‍നിന്ന് ബ്ലൂ ടിക് ബാഡ്ജുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല. നീല ടിക്കിനായി ട്വിറ്ററിന്റെ പ്രീമിയം പതിപ്പായ ട്വിറ്റര്‍ബ്ലൂ വരിക്കാരാകേണ്ടി വരുമെന്നു ടെക്‌നോളജി ന്യൂസ്ലെറ്ററായ പ്ലാറ്റ്‌ഫോമര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Signature-ad

യൂസര്‍ വെരിഫിക്കേഷന്‍ പ്രക്രിയകള്‍ നവീകരിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചതിനു പിന്നാലെ, ട്വിറ്ററില്‍ ബ്ലൂ ടിക് ഉള്ള ആളുകളില്‍നിന്ന് പ്രതിമാസം നിശ്ചിത തുക ഈടാക്കുന്നത് പരിഗണനയിലുണ്ടെന്നു പ്ലാറ്റ്‌ഫോമര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ 3.62 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളര്‍) മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്.

 

 

 

 

 

 

 

 

Back to top button
error: