NEWS

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ സെന്‍റര്‍ അധ്യാപകനെയും തന്ത്രിയെയും പോലീസ് അറസ്റ്റ് ചെയ്തു

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ ബിഷ്‌ണുപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ സെന്‍റര്‍ അധ്യാപകനെയും തന്ത്രിയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്‌ച മുന്‍പാണ് പെണ്‍കുട്ടിയെ ട്യൂഷന്‍ അധ്യാപകന്‍ സാബുജ് ദേ ലൈംഗികമായി പീഡിപ്പിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞപ്പോള്‍ മറ്റ് കുട്ടികളെയെല്ലാം പറഞ്ഞുവിട്ട ശേഷം സാബുജ് പെണ്‍കുട്ടിയെ ചോക്ക്‌ലേറ്റ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ ഇയാളുടെ വീട്ടില്‍ പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രക്തം വാര്‍ന്ന നിലയില്‍ എങ്ങനെയോ വീട്ടിലെത്തിയ പെണ്‍കുട്ടി പറയുമ്ബോഴാണ് മാതാപിതാക്കള്‍ കാര്യമറിയുന്നത്.

കുട്ടിയെ ഉടന്‍തന്നെ ബിഷ്‌ണുപൂര്‍ സബ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന വിവരം പുറത്തുവരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്തം പുരണ്ട വസ്ത്രം കാളി പൂജയുടെ ദിവസം മാന്‍സ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നാല്‍ ഉടന്‍തന്നെ അധ്യാപകന്‍റെ വിവാഹം നടക്കുമെന്ന് ബരജോര സ്വദേശിയായ ഗുരുപഥ് മജ്ജി എന്ന തന്ത്രി പ്രതിയെ ഉപദേശിച്ചു. ഇതേത്തുടര്‍ന്നാണ് പ്രതിയായ സാബുജ് കാളിപൂജയുടെ ദിവസം പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: