Month: October 2022

  • Pravasi

    ബഹ്റൈനില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

    മനാമ: ബഹ്റൈനിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസാ ടൌണിലായിരുന്നു അപകടം. വീട്ടിലെ ഒരു ഇലക്ട്രിക് ഉപകരണത്തില്‍ നിന്നാണ് തീപിടിച്ചതെന്നും ഉപകരണത്തിന്റെ തകരാറാണ് അപകട കാരണമായതെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. തീപിടുത്തത്തെ തുടര്‍ന്ന് വീടിനുള്ളില്‍ പുക നിറയുകയും പുക ശ്വസിച്ച് ഒരാള്‍ മരിക്കുകയുമായിരുന്നു. അവശ നിലയിലായിരുന്ന അഞ്ച് പേരെ സിവില്‍ സിവില്‍ ഡിഫന്‍സിന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചു. ഇവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. വീടിന് വയറിങ് സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തെറ്റായ രീതിയിലാണ് വയറിങ് ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. സഹായം തേടി സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്ററില്‍ ഫോണ്‍ കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെന്നും അധികൃതര്‍ പറഞ്ഞു. വീടുകളുടെ ഇലക്ട്രിക് വയറിങ് സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അക്കാര്യത്തില്‍ വീഴ്‍ച വരുത്തരുതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മരണപ്പെട്ടവരെ സംബന്ധിച്ച…

    Read More »
  • Crime

    വയറു വേദനയെത്തുടർന്നു നടത്തിയ പരിശോധനയിൽ പീഡന വിവരം കണ്ടെത്തി; മൂന്നാം ക്ലാസുകാരിയെ ഉപ​ദ്രവിച്ച അമ്പത്താറുകാരനും പത്തൊമ്പതുകാരനും അറസ്റ്റിൽ

    ഇടുക്കി: മൂന്നാറിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിലായി. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ അൻപത്തി ആറ് കാരനായ പി വേലുസ്വാമി, പത്തൊൻപത് വയസുകാരനായ എൻ മുകേഷ് എന്നിവരെയാണു ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കു വയറു വേദനയെത്തുടർന്നു നടത്തിയ പരിശോധനയിലാണു പീഡനത്തിനിരയായതായി കണ്ടെത്തിയത്. മാതാപിതാക്കളുടെ നേതൃത്വത്തിൽ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ് എച്ച് ഒ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള എസ് ഐ തബിരാജ്, എ എസ് ഐ മരായ ബിജു ഇമ്മാനുവൽ, ഹാജിറ, സി പി ഒ മാരായ രജേഷ്, ജിൻസ്, അനിഷ്, അനുപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർ‍ത്ത പോക്സോ കേസിൽ യുവാവിന് 35 വർഷം കഠിന തടവും ഒരു ലക്ഷത്തി എൺപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്.…

    Read More »
  • Crime

    മ്യൂസിയം ആക്രമണ കേസ്: ഇര‍ുട്ടിൽതപ്പി പൊലീസ്; ഒടുവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കന്‍റോൺമെന്‍റ് അസിസ്‌റ്റന്‍റ് കമ്മീഷണറെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ഡി സി പി അജിത്ത് കുമാർ കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എഡിജിപി എം ആർ അജിത് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം, നഗരഹൃദയത്തിൽ ഒരു സ്ത്രീ ആക്രമിക്കപ്പെട്ട് അഞ്ച് ദിവസം കഴിയുമ്പോഴും പൊലിസ് ഇരുട്ടിൽതപ്പുകയാണ്. സംശയമുളള നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും തിരിച്ചറിയിൽ പരേഡിൽ പ്രതിയെ പരാതിക്കാരി തിരിച്ചിറിഞ്ഞില്ല. അതേസമയം സ്ത്രീയെ ആക്രമിച്ചയാളും കൊറവൻകോണത്തെ വീടുകളിൽ കയറി അതിക്രമം കാണിച്ചയാളും ഒന്നല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കൊറവൻകോണത്തെ വീട്ടിൽ ഇന്നലെ രാത്രിയും അതിക്രമം നടന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. നല്ല പൊക്കവും ശരീരക്ഷമയുമുള്ള ആളാണ് ആക്രമിയെന്നും യുവതി പറയുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചാണ് അന്വേഷണം.…

    Read More »
  • Pravasi

    കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി പ്രവാസി യുവാവ് മരിച്ചു

    മനാമ: ബഹ്റൈനിലുണ്ടായ റോഡപകടത്തില്‍ പ്രവാസി മരിച്ചു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് അല്‍ സബാഹ്‍ ഹൈവേയില്‍ റിഫയിലേക്കുള്ള ദിശയിലായിരുന്നു അപകടം. 26 വയസുള്ള ഏഷ്യക്കാരാനാണ് മരിച്ചതെന്ന് ബഹ്റൈനിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പുലര്‍ച്ചെ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

    Read More »
  • Pravasi

    സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു; നിയമങ്ങൾ ലംഘിച്ചതിന് ജയിലിലായ 10,034 വിദേശികളെ നാടുകടത്തി, പുതുതായി 17,255 വിദേശികൾ പിടിയിൽ

    റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് പിടിയിലായി ജയിലിൽകഴിയുന്നവരിൽ 10,034 വിദേശികളെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി. അതേസമയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പുതുതായി 17,255 വിദേശികൾ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളില്‍ 9763 ഇഖാമ നിയമ ലംഘകരും 4911 അതിർത്തി സുരക്ഷാചട്ട ലംഘകരും 2581 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 585 പേരാണ്. ഇവരിൽ 48 ശതമാനം യമനികളും 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 157 പേരും പിടിയിലായിട്ടുണ്ട്. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസസൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 52,916 നിയമലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 48,782…

    Read More »
  • LIFE

    ഇളയദളപതിയും ത​ലയും നേർക്കുനേർ കൊമ്പുകോർക്കുന്നു; പ്രഭാസി​ന്റെ ‘ആദിപുരുഷ്’ കളത്തിൽ ഇറങ്ങാൻ വൈകിയേക്കും

    തമിഴ് സിനിമകളുടെ വര്‍ഷത്തിലെ പ്രധാന റിലീസിംഗ് സീസണുകളില്‍ ഒന്നാണ് പൊങ്കല്‍. അതേസമയം തന്നെ എത്തുന്ന സംക്രാന്തി തെലുങ്ക് സിനിമകളെ സംബന്ധിച്ചും പ്രാധാന്യമേറിയതാണ്. എല്ലാത്തവണയും തമിഴ്, തെലുങ്ക് ഭാഷകളില്‍ ഏറ്റവും പ്രധാനപ്പെട്ട താരചിത്രങ്ങളില്‍ പലതും ഈ സീസണില്‍ തിയറ്ററുകളില്‍ എത്താറുണ്ട്. ഇത്തവണയും അതില്‍ മാറ്റമില്ല. അതിനാല്‍ത്തന്നെ ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ പുതിയ ചിത്രങ്ങള്‍ക്ക് ആവശ്യത്തിന് സ്ക്രീന്‍ ലഭിക്കുക വലിയ വെല്ലുവിളിയുമാണ്. മത്സരം കടുത്തതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയില്‍ നിന്ന് ഒരു ബിഗ് ബജറ്റ് ചിത്രം നീട്ടിവച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. #Adipurush out of Sankrathi race. Good call by makers? pic.twitter.com/dPyuhBc2En — BINGED (@Binged_) October 30, 2022 തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ആദിപുരുഷ് ആണ് റിലീസ് നീട്ടിവച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ…

    Read More »
  • India

    മരണസംഖ്യ 92 ആയി, ഇനിയും ഉയർന്നേക്കും; മോർബി തൂക്കുപാലം അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

    ഗുജറാത്തിലെ മോർബിയിൽ മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന് നദിയിൽ വീണ്  മരിച്ചവരുടെ എണ്ണം 92 കടന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തലസ്ഥാന നഗരമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിലാണ് അപകടം നടന്നത്. ഞായറാഴ്ച വൈകിട്ട് 6.30നാണ് തൂക്കുപാലം തകർന്നുവീണത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രാത്രി വൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. അപകടം നടക്കുമ്പോൾ പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർ ഇപ്പോഴും നദിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക. അഞ്ചുദിവസം മുന്‍പ് പുനര്‍നിര്‍മ്മാണം നടത്തി പൊതുജനത്തിനായി തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നത്. ഒക്ടോബർ 26 ന് ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നുകൊടുത്തത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രവും സംസ്ഥാവും…

    Read More »
  • Crime

    പോക്‌സോ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷിച്ചത് കുടുംബം

    പത്തനംതിട്ട: പോക്‌സോ കേസ് പ്രതി സിറാജ് കോഴഞ്ചേരി കാട്ടൂര്‍ പേട്ടയില്‍ വെച്ച് കുന്നിക്കോട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് പോലീസ് എത്തിയ സ്വകാര്യ കാറില്‍ നിന്ന് പ്രതിയെ ബലമായി മോചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിന്റെ പിന്നിലെ സീറ്റില്‍ ഒപ്പം ഇരുന്ന എസ്.ഐ ഫൈസലിനെ ആക്രമിച്ചാണ് രക്ഷപ്പെടുത്തിയത്. വാഹനത്തിന്റെ ഇരു വാതിലുകളും തുറന്ന കുടുംബാംഗങ്ങള്‍ ഒരു ഭാഗത്ത് നിന്ന് കൂട്ടംചേര്‍ന്ന് സിറാജിനെ പുറത്തേക്ക് വലിക്കുകയും മറ്റൊരു ഭാഗത്ത് നിന്ന് ഇയാളുടെ സഹോദരി പോലീസ് ഉദ്യോഗസ്ഥനെ എതിര്‍ഭാഗത്തേക്ക് വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് മറ്റൊരു സബ് ഇന്‍സ്‌പെക്ടറായ എസ്. ഐ വൈശാഖ് കൃഷ്ണ ഫോണ്‍ ചെയ്ത് വാഹനത്തിന്റെ പുറത്തു നില്‍ക്കുകയായിരുന്നു. ഫൈസലിനെ ആക്രമിച്ച് പ്രതിയെ വാഹനത്തിന് പുറത്തിറക്കിയ ഉടന്‍ വൈശാഖ് കയറി പിടിക്കാന്‍ എത്തിയെങ്കിലും കുടുംബാംഗങ്ങള്‍ തടയുന്നുണ്ട്. ഇതിനിടെ ഇരു പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുമ്പോഴും കൂട്ടമായി തടഞ്ഞ് പ്രതി…

    Read More »
  • Crime

    പോലീസുകാരനെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു

    തൊടുപുഴ: മുട്ടത്ത് പൊലീസുകാരനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ശേഷം കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു. കഞ്ചാവ് കേസിലെ പ്രതി സുനീറാണ് പോലീസുകാരനെ പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ മുട്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. അതേസമയം, വണ്ടിപ്പെരിയാറയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. വണ്ടിപ്പെരിയാര്‍ മൂലക്കയം പോബ്‌സ് എസ്റ്റേറ്റില്‍ മണികണ്ഠന്‍ (31) ആണ് പോലീസ് പിടിയിലായത്. മുമ്പും കഞ്ചാവ് കൈവശം വച്ച് വില്‍പന നടത്തിയതിന് ഇയാള്‍ക്കെതിരേ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തിരുന്നു.

    Read More »
  • Crime

    മുന്നാറിൽ കോൺഗ്രസ് സമരപ്പന്തലിന് മുന്നിലെത്തി സിപിഐ പഞ്ചായത്തംഗം അശ്ലീല ആംഗ്യം കണിച്ചെന്ന്; സിപിഐ – കോൺഗ്രസ് സംഘർഷം

    ഇടുക്കി: മുന്നാറിൽ പ്രാദേശിക സി പി ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. കോൺഗ്രസ് സമരപ്പന്തലിന് മുന്നിലെത്തി സി പി ഐ പഞ്ചായത്തംഗം സന്തോഷ് അശ്ലീല ആംഗ്യം കണിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ വാഹനത്തിലെത്തിയ സന്തോഷിനെ അകാരണമായി മർദ്ദിക്കുകയായിരുന്നുവന്നാണ് സിപിഐ വിശദീകരണം. മൂന്നാ‌‍ർ പഞ്ചായത്തിലെ ആനമുടി വാർഡംഗം തങ്കമുടി സി പി ഐ വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കങ്ങളുടെ ഭാഗമായാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. തങ്കമുടിയും സി പി ഐയുടെ പഞ്ചായത്തംഗവുമായ പി സന്തോഷും തമ്മിൽ കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫീസിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് ടൗണിൽ ഇരു വിഭാഗവും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ വഴിയോര കച്ചവടക്കാരുടെ തേങ്ങയടക്കമുള്ള സാധനങ്ങൾ പരസ്പരം എറിഞ്ഞു. ഇതിൽ വഴിയാത്രക്കാരിക്ക് പരിക്കേറ്റു. സഘർഷം നടക്കുമ്പോൾ പൊലീസിൻറെ കുറവുണ്ടായിരുന്നു. ഇവർ ഏറെ പണിപ്പെട്ടാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. തുടർന്ന് കൂടുതൽ പൊലീസിനെ ടൗണിൽ വിന്യസിച്ചിട്ടുണ്ട്.…

    Read More »
Back to top button
error: