Month: October 2022

  • NEWS

    കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫാക്‌ടിൽ 45 ടെക്നീഷ്യന്‍ ഒഴിവുകൾ

    കൊച്ചി:കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫാക്‌ട് ടെക്നീഷ്യന്‍ (പ്രോസസ്) തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  45 ഒഴിവുണ്ട് (ജനറല്‍-18, എസ്.സി-5, എസ്.ടി-13, ഒ.ബി.സി-എന്‍.സി.എല്‍-7, ഇ.ഡബ്ല്യൂ.എസ് -2). ശമ്ബളനിരക്ക് 9250-32,000 രൂപ. യോഗ്യത: ബി.എസ്.സി (കെമിസ്ട്രി)/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി) അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമ (കെമിക്കല്‍/കെമിക്കല്‍ ടെക്നോളജി/ മെട്രോ കെമിക്കല്‍). രണ്ടുവര്‍ഷം പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35. അപേക്ഷാഫീസ് 590 രൂപ എസ്.സി/എസ്.ടി/വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.   വിജ്ഞാപനം www.fact.co.inല്‍. നവംബര്‍ 16വരെ അപേക്ഷിക്കാം. കൊച്ചിയിലാണ് സെലക്ഷന്‍ ടെസ്റ്റ്. ഇന്ത്യയിലെവിടെയും ജോലിചെയ്യാന്‍ ബാധ്യസ്ഥരാണ്.

    Read More »
  • NEWS

    ഇനി മുതല്‍ സ്വയം മീറ്റര്‍ റീഡിംഗ് നടത്തി വാട്ടര്‍ അഥോറിറ്റിയുടെ ബില്‍ അടയ്ക്കാം

    കൊച്ചി: ഇനി മുതല്‍ സ്വയം മീറ്റര്‍ റീഡിംഗ് നടത്തി വാട്ടര്‍ അഥോറിറ്റിയുടെ ബില്‍ അടയ്ക്കാം. കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റല്‍ ആക്കുന്നതിന്‍റെ ഭാഗമായാണ് കേരള വാട്ടര്‍ അഥോറിറ്റി സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ അവതരിപ്പിക്കുന്നത്. പ്ലേ സ്‌റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇവ നാളെമുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു തുടങ്ങും. സെല്‍ഫ് മീറ്റര്‍ റീഡിംഗ് ആപ്പ് വഴി ഉപഭോക്താവിനു നേരിട്ട് റീഡിംഗ് രേഖപ്പെടുത്താനും ബില്‍ തുക അടയ്ക്കാനും സാധിക്കും. റീഡിംഗ് രേഖപ്പെടുത്തുമ്ബോള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യണം. മീറ്റര്‍ റീഡര്‍ ആപ്പ് മുഖേന മീറ്റര്‍ റീഡര്‍ക്ക് റീഡിംഗുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സെര്‍വറിലേക്ക് അയയ്ക്കാനും കഴിയും. ഉപഭോക്താവിന് ബില്ലുകള്‍ എസ്‌എംഎസ് വഴി ലഭ്യമാക്കാനും ഇതുവഴി പണം അടയ്ക്കാനും സാധിക്കും. മീറ്റര്‍ ഡയലിന്‍റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതു വഴി ലൊക്കേഷനും സൂക്ഷിക്കാന്‍ കഴിയുമെന്നത് ആപ്പിന്‍റെ പ്രത്യേകതകളിലൊന്നാണ്. മീറ്റര്‍ റീഡിംഗിന്‍റെ ഫോട്ടോയും ഉപഭോക്താവിന് ലഭിക്കും.

    Read More »
  • NEWS

    ബൈക്ക് അപകടത്തിൽ വിദ്യാര്‍ത്ഥിയും വഴിയാത്രക്കാരനും മരിച്ചു

    ആലപ്പുഴ: ആലപ്പുഴയില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിക്കും വഴിയാത്രക്കാരനും ദാരുണാന്ത്യം.എഞ്ചിനീയറിംഗ് വിദ്യാർഥി മുട്ടത്തില്‍ വീട്ടില്‍ ഗൗരവ് എസ് നായര്‍ (22) ആണ് മരിച്ചത്.വഴിയാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. മംഗളം എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയാണ് ഗൗരവ്. കൈനടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാവാലത്ത് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം.ഗൗരവ് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം.     നിയന്ത്രണം വിട്ട ബൈക്ക് ആദ്യം വഴിയാത്രക്കാരനെ ഇടിക്കുകയും പിന്നാലെ മരത്തിൽ ഇടിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ വിദ്യാര്‍ത്ഥിയും വഴിയാത്രക്കാരനും മരിച്ചു.

    Read More »
  • NEWS

    ചുരം വളവില്‍ ബസ് റോഡില്‍ നിന്നും തെന്നി മാറി അപകടം

    വയനാട്: ചുരത്തില്‍ കര്‍ണാടകയുടെ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട്  റോഡില്‍ നിന്നും തെന്നി മാറി അപകടം. ചുരത്തിലെ ഏഴാം വളവില്‍ ആണ് ബസ് തെന്നി മാറിയത്.ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടം നടന്നത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ പകുതിയോളം ഭാഗം താഴെ ഗര്‍ത്തത്തിലേക്ക് പതിക്കാവുന്ന വിധത്തിലായിരുന്നു. ഇതോടെ, യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കി.   അതേസമയം, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിലവില്‍ വണ്‍വെ അടിസ്ഥാനത്തിലാണ് ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്.

    Read More »
  • NEWS

    മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

    മലപ്പുറം: പെരിന്തല്‍മണ്ണ അമ്മിനിക്കാട് കൊടികുത്തിമല റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. സിപിഎം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗവും പെരിന്തല്‍മണ്ണ സ്വദേശിയുമായി വി. രമേശന്‍റെ മകന്‍ അക്ഷയ് (19), പെരിന്തല്‍മണ്ണ കാവുങ്ങല്‍ വീട്ടില്‍ ബിന്ദുവിന്‍റെ മകന്‍ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്.കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  സംഭവത്തിൽ പെരിന്തല്‍മണ്ണ വള്ളൂരാന്‍ നിയാസ് (19) പരിക്കുകളോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • NEWS

    ഗുജറാത്തിലെ തൂക്കുപാലം തകർന്നത് പുനര്‍നിര്‍മ്മാണം നടത്തി അഞ്ചാം ദിവസം

    അഹമ്മദാബാദ്:  ഗുജറാത്തിൽ തകർന്നത് പുനര്‍നിര്‍മ്മാണം നടത്തി അഞ്ച് ദിവസം മുന്‍പ് തുറന്ന് കൊടുത്ത പാലം. തകരുമ്ബോള്‍ 500ലേറെ പേര്‍ പാലത്തിലുണ്ടായിരുന്നു എന്നാണ് വിവരം. അതേസമയം ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 130 ആയി. 177ഓളം പേരെ രക്ഷപെടുത്തി.സംഭവത്തിൽ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ സഹായധനം നല്‍കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവര്‍ മോര്‍ബിയിലേക്ക് തിരിച്ചിട്ടുണ്ട്.

    Read More »
  • India

    തൂക്കുപാലം അപകടം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ​ഗുജറാത്ത് സർക്കാർ

    അഹമ്മദാബാദ്: ​ഗുജറാത്തിൽ തൂക്കുപാലം തകർന്ന് 90ലധികം ആളുകൾ മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന സർക്കാർ. നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പാലം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസം മുമ്പാണ് ഇത് പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഗാന്ധിനഗറിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ പടിഞ്ഞാറുള്ള മോർബി പട്ടണത്തിലെ പാലത്തിൽ അപകടസമയത്ത് 500ഓളം ആളുകൾ ഉണ്ടായിരുന്നു. അവരിൽ 100​​ഓളം പേർ മച്ചു നദിയിലേക്ക് വീണു. പാലം കഴിഞ്ഞയാഴ്ചയാണ് പുതുക്കി പണിതത്. സംഭവത്തിൽ ഞങ്ങളും ഞെട്ടിപ്പോയി,എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്,” സംസ്ഥാന തൊഴിൽ മന്ത്രി ബ്രിജേഷ് മെർജ പ്രതികരിച്ചു. ഉന്നത ഉദ്യോ​ഗസ്ഥരെല്ലാം സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തകരും നാട്ടുകാരും അപകടത്തിലകപ്പെട്ടവരെ രക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ നിരവധി ആളുകൾ തകർന്ന പാലത്തിന്റെ കൈവരികളിൽ പറ്റിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നു. ഭാഗികമായി വെള്ളത്തിനടിയിലായ പാലത്തിൽ നിന്ന് രക്ഷപ്പെടാൻ പലരും നീന്തുന്നതും വീഡിയോകളിൽ കാണാം. മുങ്ങൽവിദ​ഗ്ധരെയും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം…

    Read More »
  • Crime

    കർണാടകയിൽ കാളയോട്ടമത്സരത്തിനിടെ രണ്ട് മരണം; പരിപാടിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ്

    ബം​ഗളൂരു: കർണാടകയിൽ കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ രണ്ട് പേർ കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ടത്. ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തിൽ പ്രശാന്തും (36) സൊറാബ താലൂക്കിലെ ജേഡ് ഗ്രാമത്തിൽ ആദിയുമാണ് (20) ഹോരി ഹബ്ബയ്ക്കിടെ കൊല്ലപ്പെട്ടത്. കാളയോട്ടം നടത്താൻ പോലീസ് വകുപ്പിൽ നിന്ന് സംഘാടകർ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ദീപാവലിയോടനുബന്ധിച്ചാണ് ഹോറി ഹബ്ബയുടെ ഭാഗമായി കാളയോട്ടം നടത്തുന്നത്. കാളയോട്ടം നടത്താൻ സംഘാടകർ അനുമതി വാങ്ങാത്തതിനാൽ രണ്ട് സംഭവങ്ങളെ കുറിച്ചും പൊലീസിന് അറിവുണ്ടായിരുന്നില്ലെന്ന് ശിവമോഗ എസ്പി മിഥുൻ കുമാർ ജികെ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഇതൊരു പരമ്പരാഗത കായിക വിനോദമാണ്. മരണമുണ്ടായെങ്കിൽ പൊലീസ് അത് പരിശോധിക്കും. ഇത്തരം പരിപാടികൾക്ക് സംഘാടകർ മുൻകരുതലുകൾ എടുക്കണം. വിഷയം ജില്ലാ പൊലീസുമായി ചർച്ച ചെയ്യും. പരാതി ലഭിച്ചാൽ അവർ…

    Read More »
  • LIFE

    കാഡ്ബറിയ‍ുടെ പ്രവർത്തനം ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന നിലയിൽ, ആരും വാങ്ങരുതെന്നും കഴിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണം

    ദില്ലി: ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന നിലയിലാണ് കാഡ്ബറി പ്രവർത്തിക്കുന്നതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രതിഷേധം ഉയരുന്നു. കാഡ്ബറി തങ്ങളുടെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ഉല്പാദിപ്പിക്കുന്നത് ബീഫിൽ നിന്നാണെന്ന് ആരോപണമുയർത്തിയാണ് പ്രതിഷേധം. ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതാണ് കാഡ്ബറിയുടെ രീതി എന്നാണ് ആരോപണം. കാഡ്ബറിയുടേത് എന്ന പേരിൽ ഒരു വെബ് പേജ് പ്രതിഷേധക്കാർ വലിയതോതിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കും ആരോപണങ്ങൾക്കും കാരണമായ സംഭവം. എന്നാൽ വെബ് പേജിന്റെ ഈ സ്ക്രീൻഷോട്ട്, കാഡ്ബറിയുടെ ഓസ്ട്രേലിയയിലെ ഒരു പഴയ വെബ് പേജിന്റേതാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യയിൽ വിൽക്കപ്പെടുന്ന എല്ലാ ഉല്പന്നങ്ങളും 100% വെജിറ്റേറിയൻ ആണെന്ന് ഇവയുടെ കവറിന് പുറത്തെ പച്ച മുദ്ര അടിസ്ഥാനമാക്കി കമ്പനി നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ വിവാദത്തിൽ കാഡ്ബറി കമ്പനി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. എങ്കിലും ട്വിറ്ററിൽ അടക്കം പ്രമുഖർ പോലും കമ്പനിക്കെതിരെ നിലപാടെടുത്തത്, കാഡ്ബറിക്ക് തിരിച്ചടിയാണ്.

    Read More »
  • Kerala

    അരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്; അപകടം രാത്രി 11ന്

    ആലപ്പുഴ: അരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തേവര സ്വദേശികളായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11.00 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡീസൽ ടാങ്കിൽ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങൾ ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തിനശിച്ചു. കാറിൽ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവരെ ലേക്ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    Read More »
Back to top button
error: