Month: October 2022
-
Crime
ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിയത് അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനി; ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തുകയായിരുന്നെന്ന് പ്രതി
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം ഷാരോണിനോട് പറഞ്ഞുവെന്നും എന്നാല്‍ നീ പുറത്തു പറയേണ്ടെന്ന് ഷാരോൺ പറഞ്ഞെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴിയില്‍ വ്യക്തത കുറവുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നത്. ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. എം എ ഇംഗ്ലീഷ് രണ്ടാം വർഷ…
Read More » -
Local
ആത്മഹത്യ ചെയ്ത മകളുടെ സ്വര്‍ണം തിരികെ വേണമെന്ന വീട്ടുകാരുടെ ഹർജി: ഭര്‍ത്താവിന്റെ വീടും സ്ഥലവം ജപ്തി ചെയ്തു
ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന വീട്ടുകാരുടെ ഹര്‍ജിയില്‍ കോടതി നടപടി. ആഭരണങ്ങളുടെ മൂല്യം ഭര്‍തൃഗൃഹം വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബകോടതി ഉത്തരവ് നടപ്പാക്കി. ചടയ മംഗലം അക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്. ഭാര്യയുടെ പക്കലുണ്ടായിരുന്ന 17 ലക്ഷത്തോളം രൂപയുടെ ആഭരണം ഭര്‍ത്താവ് ചെലവാക്കിയെന്ന് കോടതി കണ്ടെത്തിയതിനേത്തുടര്‍ന്നാണിത്. യുവതിയുടെ 45 പവനോളം വരുന്ന സ്വര്‍ണത്തിന് 17 ലക്ഷം രൂപയാണ് വിലയായി കണക്കാക്കുന്നതെന്ന് ജീവനൊടുക്കിയ യുവതിയുടെ വീട്ടുകാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക സ്മിതാ രാജ് പറഞ്ഞു. അടൂര്‍ പള്ളിക്കല്‍ ഇളംപള്ളിയില്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി എം പിള്ളയാണ് (24) സെപ്റ്റംബര്‍ 20ന് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായിരുന്ന ലക്ഷ്മി ഒരു വര്‍ഷം മുംപാണ് വിവാഹിതയായത്. ശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് ലക്ഷമിയുടെ മരണ ദിവസമാണ് നാട്ടിലെത്തിയത്. മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ലക്ഷ്മിയെ…
Read More » -
Crime
കഷായത്തിൽ കലർത്തിയത് തുരിശ്; നിർണായകമായത് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിൻറെ മരണത്തിൽ വഴിത്തിരിവ്. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്ന് ഷരോണിന്റെ പെൺസുഹൃത്ത് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആർ അജിത് കുമാർ ഉടൻ റൂറൽ എസ് പി ഓഫീസിലെത്തും. അതേ സമയം ഇന്നലെയാണ് പൊലീസിന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ലഭിച്ചത്. ഇത് ഇന്നത്തെ ചോദ്യം ചെയ്യലിൽ അടക്കം നിർണ്ണായകമായി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അവധിദിവസമായിട്ടും ഗ്രീഷ്മയെയും കുടുംബാങ്ങളെയും ഇന്ന് തന്നെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കോപ്പർ സൾഫേറ്റ് (തുരിശ്ശ്) ആണ് ഷരോണിൻറെ മരണത്തിന് കാരണമായ വിഷം എന്നാണ് ഡോക്ടർമാർ വെളിവാക്കിയത്. കോപ്പർ സൾഫേറ്റ് അഥവ തുരിശ് ഒരു ശക്തമായ ഓക്സിഡൈസിംഗ് ഏജന്റാണ്. കഴിക്കുന്ന ഡോസിനെ ആശ്രയിച്ച്,…
Read More » -
Crime
ഷാരോണിന്‍റെ കൊലപാതകം: വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം; ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ കൊലപാതകത്തിൽ കുറ്റംസമ്മതിച്ച ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു. വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിൻറെ തീരുമാനം. ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഷാരോണിൻറെ അച്ഛൻ ആരോപിക്കുന്നു. ഷാരോണിനെ കൊന്നതാണെന്ന് പെൺകുട്ടി ഇന്ന് പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോൺ കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തിൽ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇൻറർനെറ്റിൽ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). തോട്ടങ്ങളിലെ കളനാശിനിയാണ് ഉപയോഗിച്ചതെന്നും ഷാരോൺ ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം പറഞ്ഞുവെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. നീ ഇക്കാര്യം പുറത്തു പറയേണ്ടെന്നാണ് അപ്പോൾ ഷാരോൺ പറഞ്ഞതെന്നും ഗ്രീഷ്മ പറയുന്നത്. എന്നാൽ, പൊലീസ്…
Read More » -
Crime
സംശയിച്ച കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞെന്ന് പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണിന്‍റെ അമ്മ
തിരുവനന്തപുരം: സംശയിച്ച കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞെന്ന് പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണിന്‍റെ അമ്മ. കഷായം കുടിച്ചതിന് പിന്നാലെ വീട്ടിലെത്തി മകന്‍ നീലക്കളറില്‍ ഛര്‍ദ്ദിച്ചിരുന്നന്നും നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്ന ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും ഷാരോണിന്‍റെ അമ്മ പറയുന്നു. ഫ്രൂട്ടി കുടിച്ചെന്നായിരുന്നു മകന്‍ തങ്ങളോട് ആദ്യം പറഞ്ഞത്. ഒരുവര്‍ഷമായിട്ട് ഷാരോണും ഗ്രീഷ്‍മയും തമ്മില്‍ സ്നേഹബന്ധത്തിലായിരുന്നു. ആ സമയത്ത് തന്നെ ഗ്രീഷ്മയെ കല്ല്യാണം കഴിക്കണമെന്ന് മകന്‍ പറയുമായിരുന്നു. അന്ധവിശ്വാസത്തിന്‍റെ പേരില്‍ മകനെ ഗ്രീഷ്മ കൊന്നതാണെന്നും ഷാരോണിന്‍റെ അമ്മ പറഞ്ഞു. ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുണ്ട്. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. അതിന് മുന്‍പ് മകനെക്കൊണ്ട് വീട്ടില്‍ വെച്ച് താലിക്കെട്ടിക്കുകയായിരുന്നെന്നും ഷാരോണിന്‍റെ അമ്മ പറഞ്ഞു. ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. മറ്റൊരു വിവാഹ ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാകാൻ തീരുമാനിച്ചെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ്…
Read More » -
India
മറക്കരുത്, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം നവംബർ 7
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ നവംബർ ഏഴ് വരെയാണ് സമയം അനുവദിച്ചത്. സെപ്റ്റംബർ 30 ആയിരുന്നു റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി. എന്നാൽ അത് ഒക്ടോബർ 7 വരെ നീട്ടി നൽകി. പിന്നീട് ഒക്ടോബർ 31 വരെ നീട്ടി, ഇപ്പോൾ വീണ്ടും നവംബർ 7 വരെ നീട്ടിയിരിക്കുകയാണ്. ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിൽ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടിയത് എന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. ആഭ്യന്തര കമ്പനികൾ 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ നവംബർ 7നകവും രാജ്യത്തെ കമ്പനികൾ 2021- 22 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ ഒക്ടോബർ 31- നകവും സമർപ്പിക്കേണ്ടതുണ്ട്. അതേസമയം, ട്രാൻസ്ഫർ പ്രൈസിംഗ് മാനദണ്ഡങ്ങൾക്ക് വിധേയമായ കമ്പനികൾക്ക് ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി നവംബർ 30 ആണ്. ഉത്സവ സീസണിൽ…
Read More » -
Health
ചർമ്മത്തെ മൃദുലവും തിളക്കമുള്ളതുമായി നിലനിർത്തും മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും, ഈ എണ്ണ ഇങ്ങനെ ഉപയോഗിക്കാം
വിറ്റാമിനുകളും ആൻറി ഓക്‌സിഡൻറുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിലിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻറെ ഇലാസ്തികത നിലനിർത്തുകയും മൃദുലവും തിളക്കമുള്ളതുമായ ചർമ്മത്തെ നിലനിർത്തുകയും ചെയ്യുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും ചർമ്മത്തിലെ ചുളിവുകളെ കുറയ്ക്കാനുമൊക്കെ ഒലീവ് ഓയിൽ സഹായിക്കുന്നു. ഇതിനായി രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലീവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളിയിൽ ‘ലൈക്കോപീൻ’ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും കറുത്ത പാടുകളെെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കേശ സംബന്ധമായ പ്രശ്നങ്ങൾ പല വിധമാണ്. അതിൽ താരനും തലമുടി കൊഴിച്ചിലും ആണ് ഇന്നും എല്ലാവരുടെയും പ്രധാന വില്ലന്മാർ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ ആശ്രയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ താരനെ അകറ്റാനും തലമുടി…
Read More » -
Health
മാതളം കഴിക്കൂ…ഗുണങ്ങൾ ധാരാളം… വിളർച്ച അകറ്റും, ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഡിഎൻഎ കേടുപാടുകൾ തടയാനും നന്നാക്കാനും സഹായിക്കുന്നു
മാതളത്തിന് ധാരാളം പോഷകഗുണങ്ങൾ ഉണ്ടെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. വിളർച്ചയുള്ളവർ മാതളം കഴിക്കുന്നത് ശീലമാക്കണം. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു. മലിനീകരണം, സിഗരറ്റ് പുക തുടങ്ങിയ പാരിസ്ഥിതിക വിഷങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഡിഎൻഎ കേടുപാടുകൾ തടയാനും നന്നാക്കാനും ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസ് മാത്രം ക്യാൻസറിനെ അകറ്റി നിർത്തില്ല, എന്നാൽ മെഡിറ്ററേനിയൻ ഡയറ്റ് പോലുള്ള ആരോഗ്യകരമായ, സസ്യാധിഷ്ഠിത ഭക്ഷണത്തിന് ഇത് പോഷകസമൃദ്ധമായ ഒരു കൂട്ടിച്ചേർക്കലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാൻസറിന്റെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു കെമിക്കൽ സിഗ്നലിലേക്കുള്ള ആകർഷണം ദുർബലപ്പെടുത്തി കാൻസർ കോശങ്ങളുടെ ചലനത്തെ തടയാൻ മാതളനാരങ്ങ ജ്യൂസിലെ ഘടകങ്ങൾ സഹായിച്ചതായി ചില ഗവേഷണങ്ങൾ കണ്ടെത്തി. മാതളനാരങ്ങ ജ്യൂസ് കാൻസർ കോശങ്ങളുടെ വളർച്ചയെ അടിച്ചമർത്തുന്നതായി ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വളർച്ചയെ മന്ദഗതിയിലാക്കുന്നതിൽ മാതളനാരങ്ങയ്ക്ക് ബന്ധമുള്ളതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.…
Read More » -
NEWS
ബി ജെ പി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍
ന്യൂഡല്‍ഹി: ബി ജെ പി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍. തനിക്ക് ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ സ്ഥാനമുണ്ടെന്നായിരുന്നു കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താതത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ശോഭ സുരേന്ദ്രന്റെ പ്രതികരണം.പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്യൂണിസ്റ്റ് കോട്ടകൊത്തളങ്ങളില്‍ പോലും പ്രസംഗിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനത്തിന് അവസരം നല്‍കേണ്ടത് പാര്‍ട്ടി അധ്യക്ഷനല്ല. . സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കടുത്ത വിഭാഗീയതക്കിടയിലും ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യപ്രതികരണത്തിന് മുതിരുന്നത്. അതും ദില്ലിയിലെത്തിയാണ് ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്.
Read More » -
Health
നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു; എങ്ങനെ നിയന്ത്രിക്കാം ? അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
തിരക്ക് പിടിച്ച ഈ ജീവിതം ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധകുറയാനിടയാക്കിയിട്ടുണ്ട്. അതിൻറെ ഫലമായി നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം ഇന്ന് പലരെയും കീഴ്പ്പെടുത്തിയിരിക്കുകയാണ്. രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… 1) പച്ചിലക്കറികളാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ആവശ്യമായ പോഷകങ്ങൾ ലഭ്യമാകാൻ പതിവായി ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ചീര, ബ്രോക്കോളി എന്നിവയിൽ. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന…
Read More »