മനാമ: ബഹ്റൈനിലുണ്ടായ റോഡപകടത്തില്‍ പ്രവാസി മരിച്ചു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് അല്‍ സബാഹ്‍ ഹൈവേയില്‍ റിഫയിലേക്കുള്ള ദിശയിലായിരുന്നു അപകടം. 26 വയസുള്ള ഏഷ്യക്കാരാനാണ് മരിച്ചതെന്ന് ബഹ്റൈനിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പുലര്‍ച്ചെ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
Related Articles
ഫോണ്‍ ബാറ്ററി കാലാവധി ഇരട്ടിയാകും, സെറ്റിംഗ്സിലെ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
January 15, 2025
ആ സംഭവത്തിന് ശേഷം ഇന്നുവരെ അനൂപ് സത്യന് കല്യാണം കഴിക്കാന്‍ സാധിച്ചില്ല! സുഹൃത്തിന്റെ എഴുത്ത് വൈറല്‍
January 13, 2025