Month: October 2022

  • NEWS

    സംഗീത സംവിധായകന്‍ ആര്‍. രഘുറാം  അന്തരിച്ചു

    ചെന്നൈ: സംഗീത സംവിധായകന്‍ ആര്‍. രഘുറാം (38) അന്തരിച്ചു. രോഗത്തെ തുടര്‍ന്ന് കുറച്ച്‌ കാലങ്ങളായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.   ‘ഒരു കിടയിന്‍ ഒരു മാനു’ എന്ന സിനിമയിലൂടെയാണ് രഘുറാം ശ്രദ്ധനേടുന്നത്. രഘുറാം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിറ്റായി. തുടര്‍ന്ന്, ചില സിനിമകള്‍ക്കും സ്വതന്ത്ര ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കി.

    Read More »
  • NEWS

    ആത്മഹത്യാ ശ്രമം; പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്‌മയുടെ നില ഗുരുതരമല്ലെന്ന് ഡോക്‌ടര്‍മാര്‍ 

    തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്‌മയുടെ നില ഗുരുതരമല്ലെന്ന് ഡോക്‌ടര്‍മാര്‍. ഇന്ന് രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഗ്രീഷ്‌മ ആത്മത്യക്ക് ശ്രമിച്ചത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൂറല്‍ എസ്‌പി ഓഫിസിലെ ശുചിമുറിയില്‍ പോയ ഗ്രീഷ്‌മ നിലം വൃത്തിയാക്കാനുപയോഗിക്കുന്ന ലൈസോള്‍ കുടിക്കുകയായിരുന്നു.     ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രീഷ്‌മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണുനാശിനി കഴിച്ചെന്ന് ഗ്രീഷ്‌മ തന്നെ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

    Read More »
  • NEWS

    സി.ബി.ഐയ്ക്ക് നല്‍കിയ പൊതുഅനുമതി പിന്‍വലിച്ച്‌ തെലങ്കാന സര്‍ക്കാര്‍ 

    ഹൈദരാബാദ്: സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് നല്‍കിയ പൊതുഅനുമതി പിന്‍വലിച്ച്‌ തെലങ്കാന സര്‍ക്കാര്‍. തീരുമാനം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇനി അന്വേഷണം നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണം. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന എല്ലാ അംഗങ്ങള്‍ക്കും നിയമപ്രകാരമുള്ള അധികാരങ്ങളും അധികാരപരിധിയും വിനിയോഗിക്കാനുള്ള അനുമതി തെലങ്കാന സംസ്ഥാനത്ത് നീക്കം ചെയ്തതായി ഇന്നലെ പുറത്തു വന്ന ഉത്തരവില്‍ പറയുന്നു. ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്‌ട് സെക്ഷന്‍ ആറ് പ്രകാരം രാജ്യത്തുടനീളമുള്ള കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് അധികാരമുണ്ട്. എന്നാല്‍, അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. ഈ അനുമതിയാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.     അതേസമയം സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അനുമതി ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലെങ്കിലും സി.ബി.ഐക്ക് അന്വേഷണം നടത്താം. 2016 സെപ്തംബറിലാണ് അധികാരം വിനിയോഗിക്കാന്‍ സി.ബി.ഐക്ക് തെലങ്കാന സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.

    Read More »
  • Kerala

    വടക്കഞ്ചേരി അപകടം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കും പിഴവ്; സിഗ്‌നല്‍ നല്‍കാതെ പെട്ടെന്ന് ബസ് നിര്‍ത്തി

    തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയില്‍ ഒമ്പതുപേരുടെ ജീവനെടുത്ത അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കുപുറമേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കും പിഴവ് സംഭവിച്ചതായി നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച്) പഠനറിപ്പോര്‍ട്ട്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ സിഗ്നല്‍ നല്‍കാതെ പെട്ടെന്ന് റോഡില്‍ നിര്‍ത്തിയത് അപകടത്തിന് കാരണമായതായാണ് കണ്ടെത്തല്‍. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ടെത്തലുകള്‍ തള്ളിക്കളയുന്നതാണ് നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട്. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ സുരക്ഷിത അകലം പാലിക്കാതെ കെ.എസ്.ആര്‍.ടി.സി. ബസിനെ മറികടക്കാന്‍ ശ്രമിച്ചു. ഇതിനിടെ അപ്രതീക്ഷിതമായി കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തിയപ്പോള്‍ ടൂറിസ്റ്റ് ബസ് പിന്നില്‍ ഇടിച്ചുകയറി. ഗതാഗതനിയമങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ പിഴവിനുകാരണം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് കെ.എസ്.ആര്‍.ടി.സി. പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവും റിപ്പോര്‍ട്ട് ശരിവെക്കുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിനിടയാക്കിയത്. ഈസമയം റോഡിലുണ്ടായിരുന്ന കാര്‍ വേഗം കുറച്ച് സ്പീഡ് ട്രാക്കിലൂടെയാണ് പോയിരുന്നത്. ഓരോ വരിയിലൂടെയും സഞ്ചരിക്കേണ്ട വേഗത്തെക്കുറിച്ച് കാര്‍ഡ്രൈവര്‍ക്കും ധാരണയുണ്ടായിരുന്നില്ല. വഴിവിളക്കുകള്‍ ഇല്ലാത്തതും…

    Read More »
  • NEWS

    ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസയുമായി നേരിട്ടെത്തി മമ്മൂട്ടി

    കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കിന്ന് എഴുപത്തിയൊന്‍പതാം പിറന്നാള്‍. പുതുപ്പളളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും രോഗാവശതകള്‍ മൂലം കൊച്ചിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഈ പിറന്നാള്‍ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി. ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവിലെ രാഷ്ട്രീയ ജീവിതം ഇതുപോലെ ആഘോഷമാക്കിയൊരു സമകാലികന്‍ വേറെയില്ല. ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ അറിയിക്കാന്‍ നേരിട്ടെത്തി നടന്‍ മമ്മൂട്ടി. ആലുവാ പാലസില്‍ എത്തിയ മമ്മൂട്ടിയെ ഉമ്മന്‍ ചാണ്ടിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. നിര്‍മ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ജര്‍മനിയില്‍ ചികിത്സയ്ക്ക് വേണ്ടി പോകാന്‍ ഒരുങ്ങുന്ന ഉമ്മന്‍ ചാണ്ടിയോട് വേഗം സുഖം പ്രാപിച്ചു വരൂവെന്നും മമ്മൂട്ടി പറഞ്ഞു. പഴയകാല ഓര്‍മ്മകളും പങ്കുവച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. 2015 ന് ശേഷം തന്റെ ശബ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, ഇത്തവണയാണ് ഇത്രയും അധികം ദിവസം നീണ്ടുനില്‍ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിസ ശരിയായി ആശുപത്രിയില്‍ പ്രവേശനം കൂടി ലഭിക്കുന്ന മുറയ്ക്ക് ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹിക…

    Read More »
  • NEWS

    ലോകകപ്പ്; ഖത്തർ മെട്രോയിൽ സൗജന്യ യാത്ര

    ദോഹ :ഹയ്യാ കാര്‍ഡ്‌ ഉടമകള്‍ക്കുള്ള മെട്രോ, ട്രാം സര്‍വിസുകളിലെ സൗജന്യയാത്ര നവംബര്‍ 10ന് ആരംഭിക്കും.ലോകകപ്പ് പ്രമാണിച്ച് ഡിസംബര്‍ 23 വരെ ഇവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ വഴി സൗജന്യമായി യാത്രചെയ്യാവുന്നതാാണ്. അതേസമയം, ഹയ്യാ കാര്‍ഡില്ലാത്ത യാത്രക്കാര്‍ക്ക് പതിവുപോലെ ട്രിപ് കാര്‍ഡും വീക്ക്‍ലി ടിക്കറ്റും ലഭ്യമാണ്. മുവാസലാത്തിന്റെ 2300 ബസുകള്‍, 80 റോഡുകളിലായി സര്‍വിസ് നടത്തും.3000 കര്‍വ ടാക്സികള്‍, 11500 ഉബര്‍ ടാക്സികള്‍, 3500 കരീം ടാക്സികള്‍ എന്നിവ ലോകകപ്പ് വേളയില്‍ യാത്രക്കായുണ്ട്.

    Read More »
  • NEWS

    തുലാമഴയിൽ  കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട്

    കൊച്ചി: തുലാമഴ നിന്നുപെയ്തപ്പോള്‍ കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട്. എംജി റോഡ്, എസ്‌എ റോഡ് , ബാനര്‍ജി റോഡ് എന്നീ പ്രധാന പാതകളിലെല്ലാം വെള്ളം കയറി. ഇതിനു പുറമേ നഗരത്തിനുള്ളിലെ ഇടറോഡുകളിലും വെള്ളം ഉയര്‍ന്നതോടെ മണിക്കൂറുകള്‍ വാഹനസഞ്ചാരം മന്ദഗതിയിലായി. വരും ദിവസങ്ങളില്‍ മഴ കനത്താല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നഗരവാസികളും വ്യാപാരികളും. എംജി റോഡില്‍ അഗ്നിരക്ഷാസേന എത്തിയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. നടപ്പാതയോടു ചേര്‍ന്നുള്ള ഒട്ടുമിക്ക കടകളിലും വെള്ളം കയറി. ജീവനക്കാര്‍ ഏറെ പണിപ്പെട്ടാണ് കടകള്‍ വൃത്തിയാക്കിയത്. എംജി റോഡിലെ രണ്ടു മെട്രോ സ്റ്റേഷന്‍ പരിസരങ്ങളും വെളളത്തില്‍ മുങ്ങിയതോടെ സ്റ്റേഷനുള്ളിലേക്കും പുറത്തേക്കും കടക്കുന്നതിന് യാത്രക്കാരും ബുദ്ധിമുട്ടി.

    Read More »
  • NEWS

    ബ്രിട്ടീഷുകാർ പണിത പാലം പുനർനിർമ്മിച്ചത് അഞ്ച് ദിവസം മുൻപ്; ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഇതുവരെ 141 പേർ മരണപ്പെട്ടതായി റിപ്പോര്‍ട്ട്

    അഹമ്മദാബാദ്: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ 141 പേർ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ രാജ്‌കോട്ടില്‍ നിന്നുള്ള ബി.ജെ.പി എം.പി മോഹന്‍ഭായ് കല്യാണ്ജി കുന്ദരിയയുടെ പന്ത്രണ്ടോളം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. മോര്‍ബിയില്‍ തകര്‍ന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പാലമാണ്. അഞ്ചു ദിവസം മുന്‍പ് പുനര്‍നിര്‍മ്മാണം നടത്തിയിരുന്നു. അപകടത്തിന് പിന്നാലെ 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും ഊര്‍ജ്ജിതമായി നടക്കുകയാണ്.

    Read More »
  • NEWS

    പാളത്തിൽ ബോൾട്ട് മുറുക്കുന്നതിനിടെ ജീവനക്കാരൻ തീവണ്ടിയിടിച്ചു മരിച്ചു

    കൊല്ലം: പാളത്തിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ റെയിൽവേ ജീവനക്കാരൻ തീവണ്ടിയിടിച്ചു മരിച്ചു.  റെയിൽവേ കീമാൻ ചവറ മുകുന്ദപുരം വട്ടത്തറ ഗൗരിനന്ദനത്തിൽ സുനിൽകുമാറാണ്(51) മരിച്ചത്. ഞായറാഴ്ച രാവിലെ 9.20-ന് കണ്ടച്ചിറ-ചാത്തിനാംകുളം റോഡിലെ റെയിൽവേഗേറ്റിനു സമീപമായിരുന്നു സംഭവം. പാളത്തിലെ ബോൾട്ട് മുറുക്കുകയായിരുന്ന സുനിൽകുമാറിനെ കൊല്ലം ഭാഗത്തേക്ക് വന്ന മെമു തീവണ്ടി ഇടിക്കുകയായിരുന്നു.  മെമുവിന് ശബ്ദം തീരെ കുറവായതിനാലും സമീപത്തെ പാളത്തിലൂടെ മറ്റൊരു തീവണ്ടി കടന്നുപോയതിനാലും മെമു വരുന്നത് സുനിൽകുമാർ അറിഞ്ഞിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    ബ്രസീല്‍ വീണ്ടും ഇടത്തേയ്ക്ക്; മുന്‍ പ്രസിഡന്റ ലുലയക്ക് അട്ടിമറി ജയം

    ബ്രസീലിയ: മുന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലുല ഡ സില്‍വ വീണ്ടും ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജൈര്‍ ബോല്‍സനാരോയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം അട്ടിമറി വിജയം നേടിയത്. ലുലയ്ക്ക് 50.9 ശതമാനം വോട്ടുകളും ബോല്‍സനാരോയ്ക്ക് 49.1 ശതമാനം വോട്ടുകളുമാണ് ലഭിച്ചതെന്ന് ബ്രസീലിലെ സുപ്രീം ഇലക്ട്രല്‍ കോര്‍ട്ട് വ്യക്തമാക്കി. മൂന്നാം തവണയാണ് ലുല പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2003 ലും 2010 ലുമായിരുന്നു മുന്‍പ് അദ്ദേഹം അധികാരത്തിലെത്തിയത്. എന്നാല്‍, മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നതിനാല്‍ അഴിമതിക്കേിസല്‍ ജയിലിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. സര്‍ക്കാര്‍ എണ്ണക്കമ്പനിയുടെ കരാര്‍ ജോലിയുമായി ബന്ധപ്പെട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടിവന്നത്. 580 ദിവസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു. ശിക്ഷാവിധി റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് തിരിച്ചെത്തിയത്.    

    Read More »
Back to top button
error: