NEWS

തുലാമഴയിൽ  കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട്

കൊച്ചി: തുലാമഴ നിന്നുപെയ്തപ്പോള്‍ കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട്.
എംജി റോഡ്, എസ്‌എ റോഡ് , ബാനര്‍ജി റോഡ് എന്നീ പ്രധാന പാതകളിലെല്ലാം വെള്ളം കയറി. ഇതിനു പുറമേ നഗരത്തിനുള്ളിലെ ഇടറോഡുകളിലും വെള്ളം ഉയര്‍ന്നതോടെ മണിക്കൂറുകള്‍ വാഹനസഞ്ചാരം മന്ദഗതിയിലായി. വരും ദിവസങ്ങളില്‍ മഴ കനത്താല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നഗരവാസികളും വ്യാപാരികളും.

എംജി റോഡില്‍ അഗ്നിരക്ഷാസേന എത്തിയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. നടപ്പാതയോടു ചേര്‍ന്നുള്ള ഒട്ടുമിക്ക കടകളിലും വെള്ളം കയറി. ജീവനക്കാര്‍ ഏറെ പണിപ്പെട്ടാണ് കടകള്‍ വൃത്തിയാക്കിയത്. എംജി റോഡിലെ രണ്ടു മെട്രോ സ്റ്റേഷന്‍ പരിസരങ്ങളും വെളളത്തില്‍ മുങ്ങിയതോടെ സ്റ്റേഷനുള്ളിലേക്കും പുറത്തേക്കും കടക്കുന്നതിന് യാത്രക്കാരും ബുദ്ധിമുട്ടി.

Back to top button
error: