Month: October 2022
-
Crime
അവനെ വിളിച്ചു വരുത്തിയപ്പോള്‍ അവളുടെ അമ്മ എന്തിന് പുറത്തുപോയി? കൊലപാതകത്തില്‍ വീട്ടുകാര്‍ക്കും പങ്ക്: ഗ്രീഷ്മ പഠിച്ച കള്ളിയെന്ന് ഷാരോണിന്റെ അച്ഛന്‍
തിരുവനന്തപുരം: ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ ഗ്രീഷ്മയ്ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ഷാരോണിന്റെ അച്ഛന്‍ ജയരാജന്‍. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ട്. അമ്മാവനാണ് സാധനം വാങ്ങി നല്‍കിയത്. അമ്മയുടെ പ്ലാനാണ് കൊലയ്ക്ക് പിന്നില്‍. ഗ്രീഷ്മ എല്ലാ ദിവസവും മകനെ അങ്ങോട്ട് വിളിക്കുമായിരുന്നു. വെട്ടുകാട് പള്ളിയില്‍ പോയി താലികെട്ടി, സിന്ദൂരം തൊട്ടു എന്നാണ് തങ്ങള്‍ക്ക് മനസ്സിലായത്. ഷാരോണ്‍ എല്ലാം തന്നോട് തുറന്ന് പറയുമായിരുന്നു. താലികെട്ടിയത് മാത്രമേ മകന്‍ മറച്ച് വച്ചിട്ടുള്ളു. സിന്ദൂരം തൊട്ടതെല്ലാം പറഞ്ഞിട്ടുണ്ട്. ഒരിടയ്ക്ക് അവര്‍ തമ്മില്‍ പിരിഞ്ഞിരുന്നു. പിന്നീട് ഗ്രീഷ്മ തന്നെയാണ് മകനോട് അടുത്തതെന്നും ഷാരോണിന്റെ അച്ഛന്‍ പറയുന്നു. ഗ്രീഷ്മയെ കാണാന്‍ ഷാരോണ്‍ എത്തുന്നത് അമ്മ കണ്ടിരുന്നു. അവര്‍ തമ്മില്‍ തനിച്ച് കാണാനുള്ള സൗകര്യം അവര്‍ ഒരുക്കി നല്‍കി. വിഷം കലര്‍ന്ന കഷായം തയ്യാറാക്കിയത് ഗ്രീഷ്മയുടെ അമ്മയാണെന്നും അദ്ദേഹം ആരോപിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെണ്‍കുട്ടി ഇരിക്കുന്ന വീട്ടിലേക്ക് നേരത്തെ ബന്ധമുണ്ടെന്ന് അറിയുന്ന ആളെ…
Read More » -
Crime
വഴിയാത്രികന്‍ ബസിടിച്ച് മരിച്ച കേസില്‍ ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചു; പ്രതികളുടെ കൈയില്‍ മന്ത്രിയുടെ നമ്പര്‍ പ്ലേറ്റും
കൊച്ചി: വഴിയാത്രക്കാരന്‍ ബസ്സിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ പോലീസ് പിടിയില്‍. തൃക്കാക്കര സ്വദേശി ഇ.എ അജാസ് (36), കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടംപാലം സ്വദേശി എന്‍.എ. റഫ്‌സല്‍ (30) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് മന്ത്രിയുടെ നമ്പര്‍ പ്ലേറ്റും കണ്ടെത്തി. ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച ഇന്നോവ കാറില്‍ നിന്നാണ് കേരള സ്റ്റേറ്റ് – 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോര്‍ഡുകളും കണ്ടെടുത്തത്. ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തതായി തോപ്പുംപടി പോലീസ് പറഞ്ഞു. അജാസ് എന്നയാളുടേതാണ് കാര്‍. അപകടമുണ്ടാക്കിയ ഷാന എന്ന ബസിലെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ സ്വദേശി അനസ് എന്നയാളെ ഒളിവില്‍ പാര്‍പ്പിക്കുന്നതിനും സംഭവത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തുന്നതിനും സഹായിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. കേരള സ്റ്റേറ്റിന്റെ ബോര്‍ഡ് ദുരുപയോഗം ചെയ്ത കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. തോപ്പുംപടിയില്‍വച്ച് കഴിഞ്ഞ എട്ടിനാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ പാഞ്ഞുവന്ന ബസ് വഴിയാത്രക്കാരനായ ലോറന്‍സ്…
Read More » -
Crime
ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കി; എസ്.ഐക്കെതിരേ പരാതിയുമായി അച്ഛനും മക്കളും
കോഴിക്കോട്: ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥന്‍ കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി. കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുന്‍ എസ്.ഐ സമദിനെതിരെയാണ് മുന്‍ പഞ്ചായത്ത് അംഗവും മക്കളും പരാതി നല്‍കിയത്. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നെന്നും കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ഭാര്യയും സമദും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് ഇയാളെ ചൊടിപ്പിച്ചത്. ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവര്‍ തമ്മിലെ ബന്ധം ചോദ്യം ചെയ്താല്‍ വീണ്ടും കേസില്‍ കുടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ പറയുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ നേരത്തെ സമദിനെ കല്‍പ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നതായാണ് പരാതി.
Read More » -
Crime
സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തത് വൈരാഗ്യം കൂട്ടി, ഗ്രീഷ്മയുടെ വീടിന് നേര്‍ക്ക് കല്ലേറ്
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ മൊഴി പുറത്ത്. സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തതാണ് വൈരാഗ്യം കൂട്ടിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഷാരോണിന്റെ കൈവശം ഉണ്ടായിരുന്നു. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. ഇതോടെയാണ് ഷാരോണിനെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഗ്രീഷ്മ വെളിപ്പെടുത്തിയതെന്നാണ് വിവരം. പ്രണയം ബന്ധുക്കള്‍ അറിഞ്ഞപ്പോള്‍ പിന്മാറാന്‍ ശ്രമിച്ചു. വിവാഹനിശ്ചയത്തിന് മുമ്പേ തന്നെ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ പിന്മാറിയില്ല. വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞു. ഷാരോണിന്റെ മരണത്തിന് ശേഷം ചോദ്യം ചെയ്യലില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഗുഗിളില്‍ തിരഞ്ഞതായും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. അതിനിടെ, ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന്…
Read More » -
Crime
ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ചു, നാട്ടുകാരനും കുടുംബ സുഹൃത്തുമായ 53കാരൻ അറസ്റ്റിൽ
കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസുകാരി പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം സ്വദേശിയായ 53കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സഹായത്താല്‍ ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റി. ചൈല്‍ഡ് ലൈന്‍ അധികൃതരും വിവരങ്ങള്‍ തേടി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മലപ്പട്ടം സ്വദേശി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പീഡനം. പ്രതിക്കെതിരെ പോക്‌സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കൽ സി.ഐ സുധീറാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പൂര്‍ണഗര്‍ഭിണിയായാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതെന്നാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിനും അമ്മയ്ക്കും ആശുപത്രി അധികൃതര്‍…
Read More » -
Breaking News
ആര്‍.എസ്.പി നേതാവ് ടി.ജെ.ചന്ദ്രചൂഡന്‍ അന്തരിച്ചു
തിരുവനന്തപുരം: ആര്‍.എസ്.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ (82) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. 1940 ഏപ്രില്‍ 20 ന് തിരുവനന്തപുരം ജില്ലയില്‍ ജനിച്ച ചന്ദ്രചൂഡന്‍ ബി.എ, എം.എ പരീക്ഷകള്‍ റാങ്കോടെ പാസായി. ആര്‍.എസ്.പി വിദ്യാര്‍ഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കെ. ബാലകൃഷ്ണന്റെ കൗമുദിയില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായിരുന്നു. 1975 ല്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ചന്ദ്രചൂഡന്‍ 99 ല്‍ സംസ്ഥാന സെക്രട്ടറിയായി. 2008 ലാണ് ദേശീയ ജനറല്‍ സെക്രട്ടറിയായത്. 2018 വരെ ആ ചുമതലയില്‍ തുടര്‍ന്നു. നിലവില്‍ ആര്‍.എസ്.പി സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായിരുന്നു.
Read More » -
Breaking News
ഷാരോണ്‍ വധം: പോലീസ് സ്റ്റേഷനില്‍ അണുനാശിനി കുടിച്ച് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read More » -
NEWS
എയര്‍ ഇന്ത്യയുടെ എയര്‍ബസ് ഇനി ഹൈദരാബാദിൽ റസ്റ്റോറന്റ്
തിരുവനന്തപുരം :നാലു വര്‍ഷം മുമ്ബ് സര്‍വീസ് അവസാനിപ്പിച്ച വിമാനം ഇനി ഹൈദരാബാദിൽ റെസ്റ്റോറന്‍റാകും. തിരുവനന്തപുരം ചാക്കയിലെ ഹാംഗര്‍ യൂണിറ്റിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ 320 വിമാനമാണ് റെസ്റ്റോറന്‍റായി രൂപമാറ്റം വരുത്തുക. ഇതിനായി വിമാനം കഷ്ണങ്ങളാക്കി ഹൈദരാബാദിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് നാല് ട്രെയിലറുകളിലായി വിമാനം വിവിധ ഭാഗങ്ങളിലാക്കി റോഡ് മാര്‍ഗം കൊണ്ടുപോയത്. മുന്‍ഭാഗം, എന്‍ജിന്‍, ചിറകുകള്‍, വാല്‍ഭാഗം എന്നിങ്ങനെ മുറിച്ചാണ് വിമാനം ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. 30 വര്‍ഷത്തെ സര്‍വീസിന് ശേഷം 2018 ഒക്ടോബറിലാണ് വിമാനം തിരുവനന്തപുരത്തെത്തിച്ചത്. കാലാവധി കഴിഞ്ഞതിനാല്‍ വ്യോമയാന ചട്ടപ്രകാരം ഉപയോഗിക്കാന്‍ കഴിയില്ല. വിമാനത്തിന്‍റെ അവസാന സര്‍വീസ് ഡല്‍ഹിയില്‍ നിന്ന് 186 യാത്രക്കാരുമായി തിരുവനന്തപുരത്ത് എത്തിയതാണ്. അതിനുശേഷം ചാക്കയിലെ ഹാംഗര്‍ യൂണിറ്റിന് സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.
Read More » -
NEWS
സംസ്ഥാന സര്‍ക്കാരിന്റെ 50 ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം വാർക്കപ്പണിക്കാരിയ്ക്ക്
തൃശൂർ: പാവറട്ടി ലക്ഷം വീട് കോളനിയിലെ വീട്ടിലേക്ക് കോടിയുടെ ഭാഗ്യം.സംസ്ഥാന സര്‍ക്കാരിന്റെ 50 ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് തൃശ്ശൂര്‍ സ്വദേശിനി അറക്കവീട്ടില്‍ ജമീല അര്‍ഹയായി. വാര്‍ക്കപ്പണിയെടുക്കുന്ന അറക്ക വീട്ടില്‍ ജമീലയെയാണ് (51) ഒരു കോടി രൂപ സമ്മാനവുമായി ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. തൊയക്കാവ് മുനമ്ബ് കോളനിയിലെ ലക്ഷം വീട്ടിലാണു ജമീലയുടെ താമസം. പാവറട്ടി ചിറ്റാട്ടുകര റോഡിലെ ഐശ്വര്യ ലോട്ടറിയുടെ വിതരണക്കാരനായ കരുവന്തല മുപ്പട്ടിത്തറ സ്വദേശി പി.കെ. മുഹമ്മദില്‍ നിന്നു വാങ്ങിയ എഫ്‌ആര്‍ 106139 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുഹമ്മദിന്റെ കയ്യില്‍ നിന്നാണു ജമീല സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളത്. കോളനിയിലെ ചിതലരിച്ച ലക്ഷം വീടിനു പകരം പുതിയ വീടു പണിയണം, ഏക മകനും ഓട്ടോ ഡ്രൈവറുമായ അബ്ദുല്‍ മാജീദിന്റെ വിവാഹം നല്ല രീതിയില്‍ നടത്തണം ജമീലയുടെ ആഗ്രഹങ്ങള്‍ ഇതിലൊതുങ്ങുന്നു.
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്‌ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്‌ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉൾക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ വ്യാപകമാകാന്‍ കാരണം.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി മിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും അറിയിപ്പിൽ പറയുന്നു. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച്ച 9 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.
Read More »