Month: October 2022
-
Breaking News
പീഡനക്കേസുകളിലെ ‘രണ്ടുവിരല്‍ പരിശോധന’ വേണ്ട: സുപ്രീംകോടതി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികളെ ‘രണ്ടുവിരല്‍’ പരിശോധനയ്ക്ക് വിധേയമാക്കുന്നതു നിരോധിച്ച് സുപ്രീം കോടതി. ഇത്തരം പരിശോധനകള്‍ ആരെങ്കിലും നടത്തിയാല്‍ അവരെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ‘രണ്ടു വിരല്‍’ പരിശോധന അശാസ്ത്രീയവും അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. അതിജീവിതയുടെ ലൈംഗിക ചരിത്രവുമായി ബന്ധപ്പെട്ട തെളിവുകള്‍ കേസില്‍ പ്രധാനപ്പെട്ടതല്ല. ഇന്നും ഈ പരിശോധനകള്‍ തുടരുന്നത് തികച്ചും ഖേദകരമാണ്’ ഒരു കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ‘രണ്ടു വിരല്‍’ പരിശോധന നടത്തുന്നവരെ പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണക്കാക്കുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞു. മെഡിക്കല്‍ കോളജുകളിലെ പാഠഭാഗങ്ങളില്‍നിന്ന് ‘രണ്ടു വിരല്‍’ പരിശോധനയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. രണ്ടു വിരല്‍ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് 2013 ല്‍ ത്തന്നെ സുപ്രീ കോടതി വ്യക്തമാക്കിയതാണ്. ഈ പരിശോധന പാടില്ലെന്നും ഇതില്‍…
Read More » -
NEWS
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു
കൊൽക്കത്ത:ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൈക്കിലെത്തിയ അക്രമിസംഘം വെടിവച്ചു കൊന്നു. സക്കീര്‍ ഹുസൈന്‍(35) ആണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ശിബ്‌ദാസ്പുരിലെ ചായക്കടയില്‍ ഇരിക്കുകയായിരുന്ന സക്കീറിനു നേരെ രണ്ടു ബൈക്കുകളിലെത്തിയ അക്രമിസംഘം വെടിവയ്ക്കുകയും ബോംബ് എറിയുകയും ചെയ്തു. ഗുരുതര മായി പരിക്കേറ്റ സക്കീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു. ഇദ്ദേഹത്തിന്‍റെ സുഹൃത്ത് യൂസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
Kerala
എല്‍ദോസ് കേസില്‍ അഭിഭാഷകരെ പ്രതിയാക്കി; ഹൈക്കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധം; നടപടികള്‍ സ്തംഭിച്ചു
കൊച്ചി: അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് കോടതി നടപടികള്‍ സ്തംഭിച്ചു. അഭിഭാഷകര്‍ക്കെതിരായ പോലീസ് കേസുകളില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ നടപടി. എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്കെതിരേ പോലീസ് കേസ് എടുത്ത സാഹചര്യത്തിലാണ് ഇന്ന് കോടതി ബഹിഷ്‌കരിക്കാനുളള അഭിഭാഷക അസോസിയേഷന്റെ തീരുമാനം. രാവിലെ ജഡ്ജിമാരും സര്‍ക്കാര്‍ അഭിഭാഷകരും മാത്രമാണ് കോടതിയില്‍ ഹാജരായത്. കേസില്‍ എതിര്‍കക്ഷികളോ അഭിഭാഷകരോ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ സ്തംഭിച്ചത് തുടര്‍ച്ചയായി പോലീസിന്റെ ഭാഗത്തുനിന്ന് അഭിഭാഷകര്‍ക്കെതിരേ പ്രതികാര നടപടികള്‍ ഉണ്ടാകുന്നുവെന്നാണ് അഭിഭാഷക അസോസിയേഷന്‍ പറയുന്നത്. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. മറ്റ് ജില്ലകളിലും ഇന്ന് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
Read More » -
NEWS
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച എട്ടുപേരിൽ അഞ്ചുപേരും കേരളത്തില്‍ നിന്ന്
ന്യൂഡൽഹി :കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച എട്ടുപേരിൽ അഞ്ചുപേരും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരം അറിയിച്ചത്. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1326 പേര്‍ക്കാണ്. ഇതോടെ രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17912 ആയി. അതേസമയം ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 529024 ആയി. കഴിഞ്ഞ ദിവസം എട്ടുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ചുപേരും കേരളത്തില്‍ നിന്നാണ്- കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More » -
NEWS
ഒഡീഷയിൽ കഞ്ചാവ് കൃഷി; ലഹരിക്കടത്ത് തലവനും കൂട്ടാളിയും അറസ്റ്റില്‍
ആറ്റിങ്ങല്‍: ഒഡിഷയിലെ മാവോയിസ്റ്റ് സ്വാധീനമുള്ള വനഭൂമിയില്‍ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് കടത്തുന്ന പിടികിട്ടാപ്പുള്ളിയായ ലഹരിക്കടത്ത് തലവനും കൂട്ടാളിയും അറസ്റ്റില്‍. ശ്രീകാര്യം സ്വദേശി പാറ അഭിലാഷ് എന്ന ഇടവക്കോട് അഭിലാഷ് (37), കുളത്തൂര്‍ സ്വദേശി മൊട്ട അനി എന്ന പ്രദീഷ്കുമാര്‍ (36) എന്നിവരാണ് അറസ്റ്റിലായത്. പണമിടപാടിനായി ഒഡിഷയിലെ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളാണ് അഭിലാഷ് ഉപയോഗിച്ചിരുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളോ സ്വന്തം പേരില്‍ സിം കാര്‍ഡോ ഇയാള്‍ക്കില്ല. കഴിഞ്ഞ ജൂലൈയില്‍ വെഞ്ഞാറമൂട്ടില്‍ വീടു വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ നാലുപേരെ പിടിച്ചതിനു പിന്നാലെയാണ് അന്വേഷണം അഭിലാഷിലേക്ക് എത്തിയത്. വെഞ്ഞാറമൂട്ടില്‍നിന്ന് 200 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. അഭിലാഷിനെ തേടി പൊലീസ് സംഘം ഒഡിഷയിലെത്തിയെങ്കിലും ഫലമുണ്ടായില്ല.രഹസ്യ വിവരത്തെ തുടർന്ന് ദീപാവലി ആഘോഷത്തിന് തമിഴ്നാട്ടിലെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.
Read More » -
NEWS
പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് പിടിയില്‍
ഇരിട്ടി: പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് പിടിയില്‍. മലപ്പട്ടത്തെ കൃഷ്ണന്‍ (56)നെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഉളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പതിനേഴുകാരി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ഇരിട്ടിയിലെ പാരലല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഞായറാഴ്ച രാവിലെ അമ്മയോടൊപ്പം അയല്‍വാസിയുടെ ഓട്ടോറിക്ഷയില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയത്. ഡോക്ടറെ കാത്തു നില്‍ക്കവേ വേദന അസഹ്യമായതോടെ ശുചി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെയും നവജാത ശിശുവിന്റെയും കരച്ചില്‍ കേട്ടാണ് പുറത്തു നില്‍ക്കുന്നവര്‍ വിവരം അറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉളിക്കല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ സുധീര്‍ കല്ലന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ കാമുകനായ ഇയാൾ അറസ്റ്റിലായത്. കുഞ്ഞിനെയും അമ്മയെയും ജില്ലാആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read More » -
Crime
ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം നാടകമെന്ന് സംശയം; ശുചിമുറി മാറ്റിയ വനിതാ പോലീസുകാര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത് നാടകമെന്ന് ക്രൈംബ്രാഞ്ചിന്റെ അനുമാനം. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള നാടകമാകാം ആത്മഹത്യാശ്രമമെന്നാണ് ക്രൈംബ്രാഞ്ച സംഘം കണക്കാക്കുന്നത്. അതേസമയം, ഗ്രീഷ്മയ്ക്ക് ഇപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് റൂറല്‍ എസ്.പി: ഡി.ശില്‍പ അറിയിച്ചു. ”ശുചി മുറിയിലെ ലായനി കഴിച്ചുവെന്നാണ് അവള്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ഉള്ളിലുള്ളത് ഛര്‍ദിച്ച് കളയാനുള്ള മരുന്ന് നല്‍കി. ഇപ്പോള്‍ ഒരു പ്രശ്നവുമില്ല, നില തൃപ്തികരമാണ്” എസ്പി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ് ഗ്രീഷ്മ. അതേസമയം, ഗ്രീഷ്മയെ നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു ശുചിമുറിയിലേക്ക് കൊണ്ടുപോയ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അടിയന്തരമായി നടപടിയെടുക്കുമെന്നും എസ.്പി കൂട്ടിച്ചേര്‍ത്തു. നിലിവില്‍ ഗ്രീഷ്മയുടെ ബന്ധുക്കളെ പ്രതിചേര്‍ത്തിട്ടില്ല. അവരെ ചോദ്യം ചെയ്തുവരികയാണെന്നും എസ്പി വ്യക്തമാക്കി. ഗ്രീഷ്മയെ നോക്കാന്‍ വേണ്ടി മാത്രം നാലു പോലീസുകാരെ നിയോഗിച്ചിരുന്നു. എല്ലാ പരിശോധനകളും നടത്തി ഗ്രീഷ്മയെ കൊണ്ടുപോകുന്നതിന് ഒരു…
Read More » -
NEWS
കുഴിയില്‍ പെടാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ബംഗളൂരു :കുഴിയില്‍ പെടാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ മലയാളി മരിച്ചു. ബൈക്ക് യാത്രക്കാരനും യെലഹങ്കയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ആലപ്പുഴ പുന്നപ്ര സൗത്ത് അലക്കുകുളം അജിഷാദിന്റെയും റാഷിദയുടെയും മകന്‍ അര്‍ഷദാണ് (22) മരിച്ചത്. ശനിയാഴ്ച രാത്രി 10.30ഓടെ യെലഹങ്കക്ക് സമീപം ആത്തൂരിലാണ് അപകടം.കാര്‍ അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കുഴിയില്‍ പെടാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. അർഷദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൈക്കോടിച്ചിരുന്ന തിരുവല്ല സ്വദേശി രാഹുലിനെ ഗുരുതരമായ പരിക്കുകളോടെ യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
NEWS
ചക്കിക്കൊത്തരു ചങ്കരന്‍! ഭര്‍ത്താവിന്റെ രതിവൈകൃതം ശമിക്കാന്‍ യുവതി നായയുമായി സെക്സ് ചിത്രീകരിച്ചു
ലണ്ടന്‍: ഭര്‍ത്താവിനെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ ഒരാള്‍ക്ക് എത്രത്തോളം പോകാനാകും? തന്റെ പീഡോഫൈല്‍ ഭര്‍ത്താവിന്റെ ‘രതിവൈകൃത’ങ്ങളെ തൃപ്തിപ്പെടുത്താന്‍, ഒരു സ്ത്രീ ചെയ്ത കടുംകൈ കേള്‍ക്കണോ? നായയുമായി ലൈംഗികബന്ധം! കേള്‍ക്കുമ്പോള്‍ തന്നെ അസ്വസ്ഥത തോന്നുന്ന ഈ വാര്‍ത്ത സത്യമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടായേക്കാം. എങ്കിലും ഇത് സത്യമാണ്. ഇവര്‍ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക മാത്രമല്ല ചെയ്തത് ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ അതിന്റെ വീഡിയോ അയാള്‍ക്കു നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഇംഗ്ലണ്ടിലെ ഹൈഡോക്ക് സ്വദേശികളായ കീറന്‍ പാര്‍ക്കിന്‍സണ്‍ (36), ഭാര്യ മേരി (38) യെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ഭാര്യ മൃഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ കണ്ട് ലൈംഗിക തൃപ്തി അടയുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല കീറന്‍ പാര്‍ക്കിന്‍സന്റെ ലൈംഗിക മനോവൈകല്യം . കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതിലും ഇയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മേരിയുടെയും കീറന്റെയും ഫെയ്‌സ്ബുക്ക് സംഭാഷണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമായി. കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും അതിന്റെ…
Read More » -
NEWS
എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍
കായംകുളം: എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരില്‍ തെക്കേതില്‍ മുഹമ്മദ്കുഞ്ഞ്, കാപ്പില്‍മേക്ക് തെക്കേടത്തു കിഴക്കതില്‍ ഷമ്ന എന്നിവരാണ് പോലീസ് പിടിയിലായത്. 3.01 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചേരാവള്ളി മേനാത്തേരിഭാഗത്ത് നിന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മുഹമ്മദ്കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തില്‍നിന്ന് 1.13 ഗ്രാമും ഷമ്ന ധരിച്ചിരുന്ന പര്‍ദ്ദക്കുള്ളില്‍ നിന്ന് 1.02 ഗ്രാമും ഇരുവരും സഞ്ചരിച്ചിരുന്ന കാറില്‍ 0.86 ഗ്രാമും ആണ് എം.ഡി.എം.എ കണ്ടെത്തിയത്.
Read More »