NEWS

ആത്മഹത്യാ ശ്രമം; പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്‌മയുടെ നില ഗുരുതരമല്ലെന്ന് ഡോക്‌ടര്‍മാര്‍ 

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്‌മയുടെ നില ഗുരുതരമല്ലെന്ന് ഡോക്‌ടര്‍മാര്‍.

ഇന്ന് രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഗ്രീഷ്‌മ ആത്മത്യക്ക് ശ്രമിച്ചത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൂറല്‍ എസ്‌പി ഓഫിസിലെ ശുചിമുറിയില്‍ പോയ ഗ്രീഷ്‌മ നിലം വൃത്തിയാക്കാനുപയോഗിക്കുന്ന ലൈസോള്‍ കുടിക്കുകയായിരുന്നു.

 

Signature-ad

 

ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രീഷ്‌മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണുനാശിനി കഴിച്ചെന്ന് ഗ്രീഷ്‌മ തന്നെ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

Back to top button
error: