NEWS

പത്തനാപുരം കല്ലുംകടവ്‌ പാലത്തിന്റെ ഒരു വശം ഇടിഞ്ഞ്‌ വീണു; വന്‍ ദുരന്തം ഒഴിവായി

പത്തനാപുരം: കല്ലുംകടവ്‌ പാലത്തിന്റെ ഒരു വശം ഇടിഞ്ഞ്‌ വീണു.വാഹനങ്ങള്‍ കുറവും രാത്രിയുമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വെള്ളിയാഴ്‌ച രാത്രി 11.30 യോടെപുനലൂര്‍ -മൂവാറ്റുപുഴ സംസ്‌ഥാന പാതയില്‍ പത്തനാപുരം ടൗണിന്‌ സമീപം ജില്ലാ അതിര്‍ത്തിയായ കല്ലുംകടവ്‌ പാലത്തിന്റെ അപ്രോച്ച്‌ റോഡിനോട്‌ ചേര്‍ന്ന ഭാഗമാണ്‌ തകര്‍ന്നു വീണത്‌.
കെ.എസ്‌.ടി.പി.എ റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി സമീപത്ത്‌ പുതിയ പാലത്തിന്റെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌.
ഇതിന്റെ ഭാഗമായി പഴയ പാലത്തിന്റെ സംരക്ഷണഭിത്തിയുടെ സമീപത്ത്‌ നിന്ന്‌ മണ്ണ്‌ നീക്കം ചെയ്‌തിരുന്നു.ഇതെ തുടര്‍ന്നാണ്‌ പാലത്തിന്റെ കല്ലുംകടവ്‌ പെട്രോള്‍ പമ്ബിനോട്‌ ചേര്‍ന്ന ഭാഗം അപകടാവസ്‌ഥയിലായതും തകര്‍ന്നതും.
ഇതോടെ പത്തനംതിട്ട, അടൂര്‍, ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇടത്തറ, പട്ടാഴി വഴി വഴിതിരിച്ച്‌ വിട്ടിരിക്കുകയാണ്‌. അടിയന്തിരമായി ഈ ഭാഗം പണിത്‌ ഗതാഗതം പുനസ്‌ഥാപിക്കുവാന്‍ നടപടികളാരംഭിച്ചിട്ടുണ്ട്‌.

Back to top button
error: