HealthLIFE

നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു; എങ്ങനെ നിയന്ത്രിക്കാം ? അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

തിരക്ക് പിടിച്ച ഈ ജീവിതം ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധകുറയാനിടയാക്കിയിട്ടുണ്ട്. അതിൻറെ ഫലമായി നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം ഇന്ന് പലരെയും കീഴ്പ്പെടുത്തിയിരിക്കുകയാണ്. രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

Signature-ad

1) പച്ചിലക്കറികളാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ആവശ്യമായ പോഷകങ്ങൾ ലഭ്യമാകാൻ പതിവായി ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ചീര, ബ്രോക്കോളി എന്നിവയിൽ. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയത്തിൻറെ ആരോഗ്യത്തിനും ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

2) അവക്കാഡോ അഥവാ വെണ്ണപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വെണ്ണപ്പഴത്തിൽ പൊട്ടാസ്യവും ഫോളേറ്റും വളരെക്കുടുതലുളളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3) വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. രക്തക്കുഴലുകളെ വിപുലീകരിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കും. ദിവസവും 3 – 4 അല്ലി വെളുത്തുള്ളി വരെ കഴിക്കുന്നത് ഹൃദയത്തിൽ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

4) ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദിവസവും ഡയറ്റിൽ ഇഞ്ചി ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ദിവസവും ഇഞ്ചിച്ചായ കുടിക്കുകയോ ചെയ്യുന്നതു വഴി രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയരോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും.

5) വാഴപ്പഴമാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തക്കുഴലുകളുടെ ഭിത്തിയിലെ പിരിമുറുക്കം ലഘൂകരിക്കുക ചെയ്യുന്നുവെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.

6) ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാനും ഫ്‌ളാക്‌സ് സീഡ് ഡയറ്റിൽ ഉൾപ്പെടുത്താം.

7) ബെറി പഴങ്ങൾ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Back to top button
error: