NEWS

ഗുജറാത്തില്‍ തൂക്ക് പാലം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

അഹമ്മദാബാദ് : ഗുജറാത്തില്‍ തൂക്ക് പാലം തകര്‍ന്ന് നിരവധി പേര്‍ നദിയില്‍ വീണ് മരിച്ചു. മോര്‍ബിയില്‍ മാച്ചു നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്.
പാലത്തിലും സമീപത്തുമായി ഏകദേശം അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് . വൈകിട്ട് അഞ്ചോടെയാണ് സംഭവം. വളരെ പഴക്കമുള്ള പാലത്തില്‍ അഞ്ച് ദിവസം മുന്നെയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.

Back to top button
error: