മീറത്ത്: അസമിലെ കൊക്രജാര്‍ ജില്ലയില്‍ കാലിക്കടത്ത് ആരോപിച്ച് കൊല ചെയ്യപ്പെട്ട അക്ബര്‍ ബന്‍ജാരയുടെയും രണ്ട് സഹോദരന്‍മാരുടെയും 19 കോടി വിലയുള്ള സ്വത്തുവകകള്‍ ഉത്തര്‍പ്രദേശ് പൊലീസ് കണ്ടുകെട്ടി.
ഏപ്രില്‍ 19നാണ് അക്ബറും സഹോദരന്‍ സല്‍മാന്‍ ബന്‍ജാരയും കൊലചെയ്യപ്പെട്ടത്.ഗുണ്ടാനിയമ പ്രകാരമാണ് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ സ്വത്തു കണ്ടുകെട്ടിയത്. കാലിക്കടത്തുവഴി ഇവര്‍ വിവിധ നഗരങ്ങളില്‍ സ്വത്തു സമ്ബാദിച്ചതായാണ് പോലീസ് പറയുന്നത്.
മീറത്ത് പൊലീസ് അറസ്റ്റ് ചെയ്ത അക്ബറിനും സല്‍മാനുമെതിരെ കോക്രജാര്‍ ജില്ലയില്‍ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അസം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. അവിടെ, തെളിവെടുപ്പിനായി പോകുന്നതിനിടെ പുലര്‍ച്ചെ 1.15ന് ഇവർ കൊല്ലപ്പെടുകയായിരുന്നു.