ഡല്‍ഹി: സി.എന്‍.ജി വില വര്‍ദ്ധന കണക്കിലെടുത്ത് ഡല്‍ഹിയില്‍ ഓട്ടോ-ടാക്സി നിരക്കുകള്‍ കൂട്ടി.
ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക്(1.5 കിലോമീറ്റര്‍)25 രൂപയില്‍ നിന്ന് 30 രൂപയായും തുടര്‍ന്നുള്ള ഒാരോ കിലോമീറ്ററിനും 9.50 രൂപയില്‍ നിന്ന് 11 രൂപയായും വര്‍ധിപ്പിച്ചു.
ടാക്‌സി എ.സി ഇല്ലാത്തവയ്‌ക്ക് മിനിമം നിരക്ക് 14 രൂപയില്‍ നിന്ന് 17 രൂപയായും എ.സി വാഹനങ്ങള്‍ക്ക് 16 രൂപയില്‍ നിന്ന് 20 രൂപയുമാക്കി. ഓട്ടോറിക്ഷാ നിരക്കുകള്‍ അവസാനമായി പരിഷ്‌കരിച്ചത് 2020-ലാണ്. ടാക്സി നിരക്ക് ഒമ്ബത് വര്‍ഷത്തിന് ശേഷമാണ് പരിഷ്‌കരിക്കുന്നത്.