NEWS

സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി മുതല്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം

ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ചട്ടത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍.

സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി മുതല്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും. കമ്ബനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിക്കുന്ന പരാതി പരിഹാര സെല്ലിനെ സമീപിക്കാം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ എല്ലാ കമ്ബനികള്‍ക്കും ഇന്ത്യയിലെ നിയമം ബാധകമാണെന്നും ഭേദഗതിയില്‍ പറയുന്നു.

 

Signature-ad

 

ഐടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ പുറത്തിറക്കിയിരുന്നു. വിദഗ്ധരും കമ്ബനികളടക്കമുള്ളവരുടെയും വിവിധ തലങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ചട്ടം ഭേദഗതി ചെയ്തത്.

Back to top button
error: