കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി ഉള്‍പ്പെട്ട ‘തെറിവിളി ഇന്‍്‌റര്‍വ്യൂ’ സംഭവത്തില്‍ പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. തന്നോട് ഇതുപോലെത്തെ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ അവതാരികയുടെ മുഖത്ത് ഒന്ന് കൊടുത്തേനെയെന്നാണ് സംഗീത പറയുന്നത്.
ഇന്‍്‌റര്‍വ്യൂവിനിടെ തന്നെ അസഭ്യം പറഞ്ഞ നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ ഓണ്‍ലൈന്‍ അവതാരിക കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് അവതാരക തന്നെ ഈ കേസ് പിന്‍വലിച്ചു. ‘ചട്ടമ്പി’ എന്ന സിനിമാ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് നടന്‍ മോശമായി സംസാരിച്ചത്.
ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ. ”പൈസ വാങ്ങിയത് കൊണ്ടായിരിക്കും രണ്ട് ദിവസത്തിനകം കൊടുത്ത പരാതി പിന്‍വലിച്ചത്. അയാള്‍ എത്രമാത്രം അപമാനിക്കപ്പെട്ടു. ഞാന്‍ നിങ്ങളുടെ മുന്‍പില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കുന്ന മറുപടി ഞാന്‍ പറയണം എന്ന് വാശി പിടിക്കുന്നത് ശരിയല്ല.
അവതാരിക ചെയ്തത് അതാണ്. അവര്‍ പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടണം എന്ന് വാശി പിടിച്ചു. എന്നോടാണ് അപ്രകാരം ചോദിച്ചിരുന്നെങ്കില്‍ ചെകിട്ടത്ത് നോക്കി ഞാനൊന്ന് കൊടുത്തേനെ” – യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംഗീത പറഞ്ഞു.
അവതാരികയുടെ പരാതിക്കു പിന്നാലെ മറ്റു ചില ഇന്‍്‌റര്‍വ്യൂഹകളിലും നടന്‍ മോശമായി പെരുമാറുന്ന വീഡിയോകള്‍ പുറത്തുവന്നു. തുടര്‍ന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. വിഷയത്തില്‍ ശ്രീനാഥിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധി പേര്‍ രംഗത്തെത്തി. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല എന്നായിരുന്നു സൂപ്പര്‍താരം മമ്മൂട്ടിയുടെ അഭിപ്രായം.
ലഹരി ഉപയോഗമടക്കമുള്ള വിഷയങ്ങളിലേക്ക് അന്വേഷണം നീളുമെന്ന സ്ഥിതിയും സംജാതമായി. ഒടുവില്‍ അവതാരികയോട് മാപ്പുപറഞ്ഞ് ശ്രീനാഥ് ഭാസി വിവാദത്തില്‍നിന്നു തലയൂരി. താന്‍ കാരണം ഒരു കലാകാരന്റെ ജീവിതം നശിക്കാന്‍ കാരണമാകരുത് എന്നാണ് അവതാരിക പരാതി പിന്‍വലിക്കുമ്പോള്‍ പറഞ്ഞത്.