Breaking NewsNEWS

കേദാര്‍നാഥില്‍ ഹെലിക്കോപറ്റര്‍ അപകടം: തീര്‍ഥാടകരടക്കം ആറുപേര്‍ മരിച്ചു

ഡഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറുപേര്‍ മരിച്ചു. കേദാര്‍നാഥ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പൈലറ്റുമാരും നാല് തീര്‍ഥാടകരുമാണ് മരിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ ഗരുഡ് ഛഠിയില്‍വച്ചാണ് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേദാര്‍നാഥില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ഹെലിക്കോപ്റ്ററിന് തീപിടിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേന അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് രക്ഷാദൗത്യം ഏറെ ദുഷ്‌കരമാണ്. ചെങ്കുത്തായ മലനിരയും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടത്തെ കുറിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ടുവരികയാണെന്ന് വ്യോമയാനമന്ത്രി പറഞ്ഞു.

 

 

Back to top button
error: