Month: September 2022

  • Kerala

    പോപ്പുലർ ഫ്രണ്ടിന് പരിശീലനം; സസ്പെൻഷനിലായ ഫയർഫോഴ്സ് ഓഫീസറെ തിരിച്ചെടുത്തു

    കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് സേനാംഗങ്ങൾ പരിശീലനം നൽകിയതിന് സസ്പെൻഷനിലായ മുൻ എറണാകുളം ജില്ലാ ഫയർ ഓഫീസറെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. എ എസ് ജോഗിയെയാണ് തിരിച്ചെടുത്തത്. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആലുവയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സ് ഔദ്യോഗികമായി പരിശീലനം നൽകിയതാണ് സേനയ്ക്കാകെ തലവേദനയായ വിവാദത്തിലേക്ക് വളർന്നത്. മാര്‍ച്ച് മുപ്പതിനാണ് ആലുവ ടൗണ്‍ ഹാളില്‍വച്ച്  പോപ്പുലര്‍ ഫ്രണ്ട് റിലീഫ് ടീമിനായി അഗ്നിരക്ഷാ സേന പരിശീലനം നടത്തിയത്. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവദമായത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. റീജിയണൽ ഫയർ ഓഫീസർ…

    Read More »
  • Kerala

    കോട്ടയം പാമ്പാടിയിൽ നാട്ടുകാരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

    കോട്ടയം: പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിയടക്കം ഏഴു പേര്‍ക്കാണ് ഇന്നലെ നായയുടെ കടിയേറ്റത്. വയറിലും നെഞ്ചിലും ഉള്‍പ്പെടെ മുപ്പത്തിനാല് മുറിവുകളാണ് മിനിട്ടുകള്‍ മാത്രം നീണ്ട നായ ആക്രമണത്തില്‍ നിഷയ്ക്ക് ഉണ്ടായത്. വീട്ടില്‍ ഉറങ്ങികിടക്കുന്നതിനിടെയാണ് നിഷയുടെ അയല്‍വാസിയായ ഏഴാം ക്ലാസുകാരന്‍ സെബിന് കടി കിട്ടിയത്. ബഹളം കേട്ടെത്തിയ മറ്റ് അഞ്ച് പേര്‍ക്കും നായ കടി കിട്ടി. നായയെ നാട്ടുകാര്‍ കൊന്നെങ്കിലും പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടാണെന്ന് സംശയം ഉയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു. അതേസമയം പേവിഷബാധയക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ വളർത്തുമൃഗങ്ങള്‍ക്ക് ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടി. നഗരസഭകളിലേക്കാൾ കൂടുതൽ ആളുകൾ ലൈസൻസ് എടുക്കാൻ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. അതിവേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ…

    Read More »
  • Kerala

    ഗവര്‍ണറുടെ പ്രകോപനം സഹിക്കാവുന്നതിലും അപ്പുറം: എ.കെ. ബാലന്‍

    തിരുവനന്തപുരം: ഗവര്‍ണറുടെ പ്രകോപനം സഹിക്കാവുന്നതിലും അപ്പുറമെന്ന് എ കെ ബാലന്‍. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് എ കെ ബാലന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ മോഹന്‍ ഭാഗവതിനെ കണ്ടത് എന്തിനാണ്? കൂടിക്കാഴ്ച്ച നടത്തിയത് എന്തിനെന്ന് ജനങ്ങള്‍ അറിയണം. ഗവർണർ മറുപടി പറയണമെന്നും ബാലന്‍ പറ‍ഞ്ഞു. ഗവര്‍ണറുടെ നിയമവിരുദ്ധ ഇടപെടലിന്‍റെ രേഖ പുറത്തുവിട്ടാല്‍ അത് ഗവര്‍ണര്‍ പദവിക്കാണ് ദോഷം ചെയ്യുകയെന്നും ബാലന്‍ പറഞ്ഞു.  ഗവര്‍ണറുടെ കൈവശം സര്‍ക്കാരിനെതിരെ ഒരു രേഖയുമില്ല. നിയമപ്രകാരമാണ് സര്‍ക്കാര്‍ എല്ലാം ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ എല്ലാ ബഹുമാനവും നല്‍കി. ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ബാലന്‍ പറ‍ഞ്ഞു. അതേസമയം ചരിത്ര കോൺഗ്രസിലെ സംഘർഷത്തിന് പിന്നിലെ ഗൂഡാലോചനയിൽ ഇന്നലെ മുഖ്യമന്ത്രിയെ സംശയ നിഴലിൽ  നിർത്തിയ ഗവർണര്‍ ഇന്ന് മുഖ്യമന്ത്രി ഇടപെട്ടെന്ന് തുറന്ന് പറഞ്ഞു. അക്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടാണ്. ചരിത്ര കോൺഗ്രസ്സിൽ തനിക്കെതിരായ അക്രമത്തിനെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സമയമായെന്ന് ഗവർണര്‍ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രത്തെ സമീപിക്കാൻ സമയമായെന്ന മുന്നറിയിപ്പ് ഗവർണര്‍ രണ്ടും…

    Read More »
  • Business

    ടാറ്റ ഹാരിയറിന് പുതിയ വേരിയന്റുകൾ

    ടാറ്റ ഹാരിയർ എസ്‌യുവി മോഡൽ ലൈനപ്പ് രണ്ട് പുതിയ വേരിയന്റുകളോടെ വിപുലീകരിച്ചു. XMS, XMAS എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ രണ്ട് പുതിയ മോഡലുകളും യഥാക്രമം ഹാരിയറിന്‍റെ XM, XMA വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. XE, XM വേരിയന്റുകൾക്ക് മുകളിലുള്ള XMS മാനുവൽ പതിപ്പിന് 17.20 ലക്ഷം രൂപയാണ് പ്രാരംഭ വില. XMA വേരിയന്റിന് മുകളിൽ സ്ഥാനം പിടിക്കുന്ന പുതിയ ടാറ്റ ഹാരിയർ XMAS ഓട്ടോമാറ്റിക്കിന് 18.50 ലക്ഷം രൂപ മുതലാണ് വില. മേൽപ്പറഞ്ഞ വിലകൾ പ്രാരംഭ എക്സ്-ഷോറൂം വിലകള്‍ ആണ്. XM, XMA എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ടാറ്റ ഹാരിയർ XMS, XMAS വേരിയന്റുകൾക്ക് ഏകദേശം 1.11 ലക്ഷം രൂപ വില കൂടുതലാണ്. സാധാരണ ഫിറ്റ്‌മെന്റായി പനോരമിക് സൺറൂഫ് വരുന്നു. നേരത്തെ, ഇത് XT+, XTA+, XZ+, XZA+, XZS, XZAS എന്നീ വേരിയന്റുകളിൽ മാത്രമാണ് ഇത് ലഭ്യമായിരുന്നത്. ഫീച്ചർ ലിസ്റ്റിൽ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം,…

    Read More »
  • Kerala

    വിഴിഞ്ഞത്ത് സംഘര്‍ഷം, സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും

    തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണ സ്ഥലത്ത് സമരസമിതിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്. പ്രദേശത്ത് സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും. പദ്ധതി പ്രദേശത്തേക്ക് കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരേയും പൊലീസ് തടഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയില്‍ നിന്ന് തുടങ്ങിയ ജനബോധനയാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിലെ തീരമേഖലകളിൽ സ്വീകരണം നൽകി. നാളെ മുതൽ 24 മണിക്കൂർ ഉപവാസ സമരത്തിനും തുടക്കമാകും. അതിനിടെ പ്രതിഷേധത്തിന് ഇടവകകളിൽ നിന്ന് പരമാവധി ആളുകളെ പങ്കെടുപ്പിക്കണം എന്ന് ആഹ്വാനം ചെയ്ത ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിച്ചു. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ ഇടയലേഖനം വായിക്കുന്നത്.

    Read More »
  • LIFE

    ‘ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ചിത്രം സൂപ്പര്‍മെഗാഹിറ്റിലേക്ക്’; സിജു വില്‍സണിന് അഭിനന്ദനവുമായി ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മ

    മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറഞ്ഞ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകനായി എത്തിയത്. നിരവധി പേരാണ് സിജു വില്‍സണിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സിജുവിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മ. ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ഒരു മുഖ്യധാരാ മലയാളചലച്ചിത്രം സൂപ്പര്‍മെഗാഹിറ്റ് പദവിയിലേക്ക് എന്ന് കുറിച്ചു കൊണ്ടാണ് ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സിജു ഒരു നഴ്സ് ആണെന്നത് നമ്മള്‍ നഴ്‌സുമാരില്‍ പലര്‍ക്കും തന്നെ അറിയില്ല എന്നത് മറ്റൊരു കാര്യം. അപ്പോള്‍ പിന്നെ പൊതുജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ പോസ്റ്റ് കാണുന്ന എല്ലാ നഴ്‌സുമാരും പിശുക്ക് കാണിക്കാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്താല്‍ ഈ അതുല്യ അഭിനയപ്രതിഭ ഒരു നഴ്സ് ആണെന്നത് നാട്ടുകാരും അറിഞ്ഞുകൊള്ളുമെന്ന് പോസ്റ്റില്‍ പറയുന്നു. ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മയുടെ പോസ്റ്റ് ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ഒരു മുഖ്യധാരാ മലയാളചലച്ചിത്രം…

    Read More »
  • NEWS

    ഓണം ബംബർ 25 കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

    തിരുവനന്തപുരം: ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. TJ 750605 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനമായ 25 കോടി. ഭഗവതി ഏജന്‍സിയിലെ തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്ബറിനാണ് സമ്മാനം.

    Read More »
  • LIFE

    ലോന്‍ച് ചെയ്തതിന് പിന്നാലെ ഐഫോണ്‍ 14 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി

    ടെക്‌നോളജിയെ അത്രമേല്‍ ഇഷ്ടപ്പെടുന്ന താരമാണ് മമ്മൂട്ടി, ഫോണുകള്‍, ക്യാമറ, കാറുകള്‍ എന്നിവയോട് താരത്തിന് പ്രത്യേക താത്പര്യമുണ്ട്. ഇപ്പോഴിതാ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 16നാണ്‌ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ഐഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കിയത്. ഫോണിന്റെ സ്റ്റാര്‍ട്ടിംഗ് പ്രൈസ് 1,39,900 രൂപയാണ്. രണ്ട് വര്‍ഷം മുന്‍പ് ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് വിപണിയില്‍ എത്തിയപ്പോഴും ആദ്യം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും മികച്ച പ്രതികരണം നേടിയിരുന്നു.’കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം…

    Read More »
  • LIFE

    എ.ആര്‍. റഹ്‌മാന് വേണ്ടി വരികളെഴുതി പാടി നീരജ് മാധവ്; സ്വപ്‌നസാക്ഷാത്ക്കാരമെന്ന് താരം

    മലയാളി താരം നീരജ് മാധവ് പുറത്തിറക്കിയ റാപ്പ് ഗാനങ്ങളായ പണിപ്പാളി, അക്കരപ്പച്ച, ആര്‍പ്പോ എന്നിവയ്ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുട്ടികളേയും മുതിര്‍ന്നവരേയും യൂത്തന്മാരേയും ഉള്‍പ്പെടെ ഈ റാപ്പ് ഗാനങ്ങള്‍ ആകര്‍ഷിച്ചു. റാപ്പിന് വരികള്‍ എഴുതുക മാത്രമല്ല, അതിന് സംഗീതം പകര്‍ന്ന് ആലപിച്ചതും നീരജ് ആയിരുന്നു. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നീരജ്. എ.ആര്‍ റഹ്‌മാന് വേണ്ടി വരികള്‍ എഴുതിയെന്നാണ് നീരജ് വ്യക്തമാക്കിയിരിക്കുന്നത്. ‘ഞാന്‍ എ.ആര്‍ റഹ്‌മാന് വേണ്ടി വരികളെഴുതി. ഗാനം ആലപിച്ചു. ഇതെന്റെ സ്വപ്‌നമായിരുന്നു’ എന്ന അടിക്കുറിപ്പോടെ എ.ആര്‍ റഹ്‌മാനും സംവിധായകന്‍ ഗൗതം മേനോനും ഒപ്പമുള്ള ചിത്രങ്ങളും നീരജ് പങ്കുവച്ചിട്ടുണ്ട്. ഗൗതം മേനോന്‍ സംവിധാനം ചെയ്ച വെന്തു തണിന്തതു കാട് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലെത്തിയ നീരജ് ഗാനം ആലപിച്ചിരുന്നു. അതിന് പിന്നാലെയാണ് എ. ആര്‍ റഹ്‌മാന് വേണ്ടി വരികള്‍ എഴുതാനും ഗാനം ആലപിക്കാനും നീരജിന് അവസരം ലഭിച്ചത്.

    Read More »
  • LIFE

    ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പൂര്‍ത്തിയായി

    ഭാവന ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ ചിത്രീകരണൺ പൂര്‍ത്തിയായിരിക്കുകയാണ്. അരുണ്‍ റുഷ്‍ദി ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം…

    Read More »
Back to top button
error: