Month: September 2022

  • Crime

    തമിഴ് യുവനടി ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍

    ചെന്നൈ: തമിഴ് യുവനടി ദീപ (29) യെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ അപാര്‍ട്‌മെന്റിലാണ് ഇന്ന് ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നിരവധി ടെലിവിഷന്‍ ഷോകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പോളിന്‍ ജെസീക്കയെന്നാണ്് യഥാര്‍ത്ഥ പേര്. ചെന്നൈ വിരുഗമ്പാക്കത്തെ സ്വകാര്യ അപാര്‍ട്ടമെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സുഹൃത്ത് ഫ്‌ളാറ്റില്‍ എത്തിയപ്പോഴായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.  

    Read More »
  • NEWS

    മലയോര മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് രാ​ത്രി​യാ​ത്രാ സൗ​ക​ര്യം ഉ​റ​പ്പാക്കി കെഎസ്ആർടിസി

    പത്തനംതിട്ട :മലയോര മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് രാ​ത്രി​യാ​ത്രാ സൗ​ക​ര്യം ഉ​റ​പ്പാക്കി കെഎസ്ആർടിസി. ദേശീ​യ​പാ​ത, എം​സി റോ​ഡ് വ​ഴി​യു​ള്ള പ​തി​വ് റൂ​ട്ടി​ല്‍ നി​ന്നു മാ​റി പു​ന​ലൂ​ര്‍-​പ​ത്ത​നം​തി​ട്ട -പാ​ലാ റൂ​ട്ടു​കൂ​ടി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍​ക്കാ​യി കെഎസ്ആർടിസി മാ​റ്റി​യ​തോ​ടെ​യാ​ണ് പ​ത്ത​നാ​പു​രം, റാ​ന്നി, എ​രു​മേ​ലി, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് രാ​ത്രി​യാ​ത്രാ സൗ​ക​ര്യം ഉ​റ​പ്പാ​യ​ത്. നേ​ര​ത്തെ ഈ ​റൂ​ട്ടി​ല്‍ തി​രു​വ​ന​ന്ത​പു​രം – ഗു​രു​വാ​യൂ​ര്‍ രാ​ത്രി​കാ​ല സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തു വി​ജ​യി​ച്ച​തോ​ടെ​യാ​ണ് പു​തി​യ സ​ര്‍​വീ​സു​ക​ള്‍ കൂ​ടി ആ​രം​ഭി​ക്കു​വാ​ന്‍ കെഎസ്ആർടിസി തീ​രു​മാ​നി​ച്ച​ത്. ഇ​തിന് പിന്നാലെ തി​രു​വ​ന​ന്ത​പു​രം – പു​ന​ലൂ​ര്‍ – പ​ത്ത​നം​തി​ട്ട – എ​രു​മേ​ലി – പാ​ലാ – തൊ​ടു​പു​ഴ – തൃ​ശൂ​ര്‍ റൂ​ട്ടി​ല്‍ പു​തി​യൊരു രാ​ത്രി​കാ​ല സൂ​പ്പ​ര്‍​ഫാ​സ്റ്റ് സ​ര്‍​വീ​സ് കൂടി കെഎസ്ആർടിസി ആ​രം​ഭി​ച്ചിട്ടുണ്ട്. റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് പു​തി​യ സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി 7.50 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ആ രം​ഭി​ച്ച്‌ പ​ത്ത​നം​തി​ട്ട വ​ഴി പു​ല​ര്‍​ച്ചെ ഒ​ന്നി​ന് പാ​ലാ​യി​ലും നാ​ലി​ന് തൃ​ശൂ​രി​ലും എ​ത്തും. തി​രി​കെ ഉ​ച്ച​യ്ക്ക് 12 – 05 ന് ​തൃ​ശൂ​രി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട് 3.35ന് ​പാ​ലാ​യി​ലും…

    Read More »
  • NEWS

    25 കോടിയുടെ ഭാഗ്യശാലി ഓട്ടോ ഡ്രൈവറായ അനൂപ്; ടിക്കറ്റ് വാങ്ങിയത് കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച്‌

    തിരുവനന്തപുരം: കേരളം കാത്തിരുന്ന ഭാഗ്യശാലിയെ കണ്ടെത്തി. 25 കോടിയുടെ ഓണം ബംബർ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപിനാണ്.  ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്സിയില് നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റിലൂടെയാണ് അനൂപിനെ തേടി 25 കോടിയുടെ സമ്മാനം എത്തിയത്.അതാകട്ടെ കുഞ്ഞിന്റെ പേരിൽ നിക്ഷേപിച്ചിരുന്ന കുടുക്ക പൊട്ടിച്ചുള്ള കാശുകൊണ്ടും! ശനിയാഴ്ച രാത്രി ഏഴരയ്ക്കു ശേഷമാണ് അനൂപ് ടിക്കറ്റ് എടുത്തത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനര്‍ഹമായ ടിക്കറ്റ് എടുത്തത്. ‘മുന്‍പൊക്കെ ടിക്കറ്റ് എടുത്തിട്ടുണ്ട്. അന്ന് അയ്യായിരം രൂപ ലഭിച്ചിട്ടുണ്ട്. സന്തോഷമുണ്ട്. ഒപ്പം ടെന്‍ഷനും. കാരണം ഇത്രയും വലിയ തുക ആദ്യമായല്ലേ കിട്ടുന്നത്. അതിന്റെ ടെന്‍ഷനാണ് മൊത്തത്തില്‍’- അനൂപ് ചിരിയോടെ പറയുന്നു. അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.

    Read More »
  • Kerala

    വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താനും ചികിത്സിക്കാനും ലൈസന്‍സ് നിര്‍ബന്ധം; ഉടമകള്‍ക്ക് സൗകര്യമൊരുക്കി തദ്ദേശ സ്ഥാപനങ്ങള്‍

    പത്തനംതിട്ട: ബോധവത്കരണം ശക്തമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ വളർത്ത്മൃഗങ്ങൾക്ക് ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടി. നഗരസഭകളിലേക്കാൾ കൂടുതൽ ആളുകൾ ലൈസൻസ് എടുക്കാൻ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. അതി വേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ നടപടികൾ പൂർത്തിയാക്കുന്നത്. വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് എടുക്കുക എന്നത് വളരെ എളുപ്പത്തിലുള്ള നടപടിയാണിത് . പഞ്ചായത്തിരാജ് ആക്ടിലെ വകുപ്പ് പ്രകാരമാണ് വളർത്ത്മൃഗങ്ങൾക്ക് ലൈസൻസ് നൽകുന്നത് . ആദ്യം ചെയ്യേണ്ടത് വളർത്ത് മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന പ്രതിരോധ വാക്സിൻ എടുക്കണം. പൂർണമായും സൗജന്യമാണ് വാക്സിനേഷൻ. എന്നാൽ വാക്സിനേഷൻ എടുത്ത സർട്ടിഫിക്കേറ്റ് കിട്ടണമെങ്കിൽ 15 രൂപ അടയ്ക്കണം. ഈ സർട്ടിഫിക്കേറ്റുമായി തദ്ദേശ സ്ഥാപനങ്ങളിലെത്തണം. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷയിൽ മൃഗം , മൃഗത്തിന്റെ ഇനം പ്രായം തുടങ്ങിയ വിവരങ്ങൾ എഴുതി നൽകണം. ഒരു വർഷമാണ് ലൈസൻസിന്റെ കാലാവധി. വാർഡുകൾ കേന്ദ്രീകരിച്ച് വളർത്ത് നായകൾക്ക് വാക്സിൻ ക്യാംപെയ്ൻ തുടങ്ങിയതോടെ കൂടുതൽ സൗകര്യമായി. മൃഗാശുപത്രികളിൽ വളർത്തുമൃഗങ്ങളെ ചികിത്സിക്കണമെങ്കിലും ഇനി ലൈസൻസ് വേണ്ടി വരും

    Read More »
  • LIFE

    ടെലഗ്രാം വഴി വരുന്ന പണികള്‍; ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

    ന്യൂയോര്‍ക്ക്: എത്ര വലിയ ഫയൽ വേണമെങ്കിലും ഏത് സിനിമയുടെ ലിങ്ക് വേണമെങ്കിലും ടെലഗ്രാമിൽ അയയ്ക്കാം. അൺഇൻസ്റ്റാൾ ചെയ്തിട്ട് റീ ഇൻസ്റ്റാൾ ചെയ്താലും ഫയൽ അവിടെത്തന്നെ കാണും. പുതിയ സിനിമയൊക്കെ മണിക്കൂറുകൾക്കുള്ളിൽ ഫോണിന്റെ ഗാലറിയിൽ കാണും. ക്ലാരിറ്റി കുറയാതെ ഫോട്ടോസ് അയയ്ക്കാനും ഇഷ്ടമുള്ള വീഡിയോകൾ ഒക്കെ തപ്പി എടുക്കാനും ടെലഗ്രാം തന്നെ വേണം. ചുരുക്കിപ്പറഞ്ഞാൽ വാട്ട്സാപ്പിനെക്കാളും പെർഫെക്ടാണ് ടെലഗ്രാം. പക്ഷേ ഒരു കുഴപ്പമുണ്ട്. ഈ ആപ്പിലെ  പല ഫീച്ചേര്‍സും കുഴപ്പമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.  ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നിയമവിരുദ്ധ ഉള്ളടക്കങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുന്നവര്‍ ഏറെയാണ്. പുതിയ സിനിമകൾ നിയമവിരുദ്ധമായി ഷെയർ ചെയ്യുന്ന പൈറസി ഗ്രൂപ്പുകളും, അഡൾട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും ടെലഗ്രാമിൽ ഉണ്ട്. ഇത് കണ്ട് പിടിക്കാൻ വലിയ പാടൊന്നുമില്ല. ആമസോൺ പ്രൈമിലും, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും നെറ്റ്ഫ്‌ളിക്‌സിലുമെല്ലാം റിലീസ് ചെയ്യുന്ന സിനിമകളും സീരീസുകളുമെല്ലാം  മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പുകളിലെത്തും. അതും എച്ച്ഡി പ്രിന്റ്. പൈറസി ഗ്രൂപ്പുകൾ റീമൂവ് ചെയ്താലും ബാക്ക്…

    Read More »
  • LIFE

    മോഹൻലാലിന്റെ ‘മോൺസ്റ്റർ’ ഒക്ടോബറിൽ

    മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓക്ടോബറിലാകും ചിത്രം റിലീസ് ചെയ്യുക. #Monster @Mohanlal @LakshmiManchu action suspense thriller directed by hit maker #Vysakh confirmed for a Deepavali release on Oct 21! pic.twitter.com/JwE2ZvMGiP — Sreedhar Pillai (@sri50) September 17, 2022 ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 21-ന് ദീപാവലി റിലീസായി മോൺസ്റ്റർ എത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഓണാശംസകൾ അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്,…

    Read More »
  • Crime

    വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

    സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായി. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ (55) ആണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. മോശമായി പെരുമാറുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്‌തെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് പോക്സോ നിയമപ്രകാരം കഴിഞ്ഞ ദിവസം അബ്ദുള്ള മുസ്ല്യാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അധ്യാപകന്‍ മറ്റു പെണ്‍കുട്ടികളെ സമാനരീതിയില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിങ് നടത്തിയേക്കും. അതേസമയം അടിമാലി ഇടുക്കിയിലും പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.  അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ്  പിടിയിലായത്. പെണ്‍കുട്ടിയെ തന്‍റെ വീട്ടിൽ വിളിച്ചു വരുത്തി യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി വിവരം ബന്ധുക്കളോട് പറഞ്ഞതോയൊണ്…

    Read More »
  • Kerala

    തൃശൂർ മുള്ളൂർക്കരയിൽ കാട്ടാനയിറങ്ങി, വ്യാപകമായി കൃഷി നശിപ്പിച്ചു

    തൃശൂർ: തൃശൂർ മുള്ളൂർക്കരയിൽ കാട്ടാനയിറങ്ങി . മുള്ളൂർക്കര ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു . ആറ്റൂർ നായാടിക്കോളനി , കാരക്കാട്, മേലെക്കുളം ഭാഗത്താണ് കാട്ടാനയിറങ്ങിയത് വ്യാപകമായി കൃഷി നശിപ്പിച്ചത് . ദിവസങ്ങൾക്കുമുമ്പ് ചേലക്കരയിലും കാട്ടാനായിറങ്ങിയിരുന്നു

    Read More »
  • Kerala

    പിണറായി ബൊമ്മയ് കൂടിക്കാഴ്ച പരാജയം; സിൽവർലൈൻ ചർച്ചയായില്ല

    ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന്‍ ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല.പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്.മൈസൂര് മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി. രാവിലെ 9.30ന് ബെംഗളുരുവിൽ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച.ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകത്തിലെത്തിയത്. എന്നാല്‍ സാങ്കേതിക വിവരങ്ങള്‍ കൈമാറാത്തതിനാല്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടന്നില്ലെന്നാണ് വിശദീകരണം. നിലമ്പൂർ – നഞ്ചൻകോട് ,തലശ്ശേരി – മൈസൂർ , കാസര്‍കോട് ദക്ഷിണ കന്നഡ റയിൽ ലൈൻ എന്നിവയടക്കമുള്ള. പദ്ധതികൾക്കെല്ലാം കർണാടകത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ സന്ദർശനത്തിന്‍റെ ലക്ഷ്യം.. എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇവ നടപ്പാക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.കൂടിക്കാഴ്ചയിൽ…

    Read More »
  • Business

    എസിസി സിമന്‍റ് തലപ്പത്ത് ഗൗതം അദാനിയുടെ മൂത്ത മകൻ

    മുംബൈ: അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്റ്സ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തേക്ക് ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനി എത്തും. 55കാരനായ ഇദ്ദേഹത്തിന്റെ നിർണായക ഇടപെടലാണ് രാജ്യത്തെ പ്രമുഖ സിമന്റ് കമ്പനികളായ അംബുജ സിമന്റ്സ്, എസിസി സിമന്റ്സ് എന്നിവയെ അദാനി ഗ്രൂപ്പിന്റെ കീഴിലേക്ക് എത്തിച്ചത്. ഇപ്പോൾ അദാനി പോർട്ട്സ് സിഇഒ ആണ് കരൺ അദാനി. അതേസമയം എസിസി സിമന്റ് കമ്പനിയുടെ 54.5 ശതമാനം ഓഹരി കൈവശമുള്ള അംബുജ സിമന്റ്സ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് ഗൗതം അദാനി ആണ് എത്തിയിരിക്കുന്നത്. 20000 കോടി രൂപ കൂടി നിക്ഷേപിച്ച് അംബുജ സിമന്റ്സ് കമ്പനിയിൽ കൂടുതൽ ഓഹരികൾ സ്വായത്തമാക്കാൻ അദാനി ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ കരൺ, അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര തുറമുഖത്ത് ആണ് കോർപ്പറേറ്റ് കരിയർ തുടങ്ങിയത്. ഇന്ത്യയിലെ കോർപ്പറേറ്റ് നിയമത്തിൽ വിദഗ്ധനായ സിറിൽ ഷ്രോഫിന്റെ മകളും സിറിൽ അമർചന്ദ് മംഗളാസിലെ പാർട്ണറുമായ പരിധിയാണ് കരണിന്റെ ഭാര്യ.

    Read More »
Back to top button
error: