LIFEMovie

ലോന്‍ച് ചെയ്തതിന് പിന്നാലെ ഐഫോണ്‍ 14 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി

രണ്ട് വര്‍ഷം മുന്‍പ് ഐഫോണ്‍ 12 പ്രോ മാക്സ് വിപണിയില്‍ എത്തിയപ്പോഴും ആദ്യം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു

ടെക്‌നോളജിയെ അത്രമേല്‍ ഇഷ്ടപ്പെടുന്ന താരമാണ് മമ്മൂട്ടി, ഫോണുകള്‍, ക്യാമറ, കാറുകള്‍ എന്നിവയോട് താരത്തിന് പ്രത്യേക താത്പര്യമുണ്ട്. ഇപ്പോഴിതാ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

16നാണ്‌ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ഐഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കിയത്. ഫോണിന്റെ സ്റ്റാര്‍ട്ടിംഗ് പ്രൈസ് 1,39,900 രൂപയാണ്. രണ്ട് വര്‍ഷം മുന്‍പ് ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് വിപണിയില്‍ എത്തിയപ്പോഴും ആദ്യം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും മികച്ച പ്രതികരണം നേടിയിരുന്നു.’കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Back to top button
error: