മലയാളി താരം നീരജ് മാധവ് പുറത്തിറക്കിയ റാപ്പ് ഗാനങ്ങളായ പണിപ്പാളി, അക്കരപ്പച്ച, ആര്‍പ്പോ എന്നിവയ്ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുട്ടികളേയും മുതിര്‍ന്നവരേയും യൂത്തന്മാരേയും ഉള്‍പ്പെടെ ഈ റാപ്പ് ഗാനങ്ങള്‍ ആകര്‍ഷിച്ചു. റാപ്പിന് വരികള്‍ എഴുതുക മാത്രമല്ല, അതിന് സംഗീതം പകര്‍ന്ന് ആലപിച്ചതും നീരജ് ആയിരുന്നു. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നീരജ്. എ.ആര്‍ റഹ്‌മാന് വേണ്ടി വരികള്‍ എഴുതിയെന്നാണ് നീരജ് വ്യക്തമാക്കിയിരിക്കുന്നത്.
‘ഞാന്‍ എ.ആര്‍ റഹ്‌മാന് വേണ്ടി വരികളെഴുതി. ഗാനം ആലപിച്ചു. ഇതെന്റെ സ്വപ്‌നമായിരുന്നു’ എന്ന അടിക്കുറിപ്പോടെ എ.ആര്‍ റഹ്‌മാനും സംവിധായകന്‍ ഗൗതം മേനോനും ഒപ്പമുള്ള ചിത്രങ്ങളും നീരജ് പങ്കുവച്ചിട്ടുണ്ട്.
ഗൗതം മേനോന്‍ സംവിധാനം ചെയ്ച വെന്തു തണിന്തതു കാട് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലെത്തിയ നീരജ് ഗാനം ആലപിച്ചിരുന്നു. അതിന് പിന്നാലെയാണ് എ. ആര്‍ റഹ്‌മാന് വേണ്ടി വരികള്‍ എഴുതാനും ഗാനം ആലപിക്കാനും നീരജിന് അവസരം ലഭിച്ചത്.