Month: September 2022
-
LIFE
ഷാരൂഖ് ഖാന്റെ ‘ബ്രഹ്മാസ്ത്ര’യിലെ ‘അപര’ന്റെ ചിത്രം പുറത്ത്
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘ബ്രഹ്‍മാസ്‍ത്ര’യാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ ‘ബ്രഹ്‍മാസ്‍ത്ര’യില്‍ അതിഥി വേഷത്തിലായിരുന്നു ഷാരൂഖ് ഖാൻ അഭിനയിച്ചത്. ‘ബ്രഹ്‍മാസ്‍ത്ര’ എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷാരൂഖ് ഖാന്റെ സ്റ്റണ്ട് ഡബിള്‍ ഹസിത് സവാനിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. View this post on Instagram A post shared by Hasit Savani (@hasitsavani) ആഗോള അടിസ്ഥാനത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ‘ബ്രഹ്‍മാസ്‍ത്ര’ ഒന്നാം സ്ഥാനത്താണ്. ആദ്യ ആഴ്‍ച നേടിയിരിക്കുന്നത് 300 കോടി രൂപയാണ്. ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്,…
Read More » -
NEWS
തായ്‌വാനിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ഡോംഗ്ളി:തായ്‌വാനിൽ ഭൂചലനം.തായ് വാന്റെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ചയാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് 2.44ഓടെയായിരുന്നു ഭൂചലനം. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളും റയിൽവെ സ്റ്റേഷനുകളും തകർന്നു. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോംഗ്ളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഭാഗികമായി തകർന്നു. സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികളും ഭൂചലനത്തിൽ വേർപെട്ടു. അപകടത്തിൽ പെട്ട 20 യാത്രക്കാരെ രക്ഷപ്പെടുത്തി. അതേസമയം കടൽത്തീരത്തിനു സമാന്തരമായി, ഭൂചലന കേന്ദ്രത്തിന് 300 കിലോമീറ്റർ ചുറ്റളവിൽ സുനാമിത്തിരകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി വാർണിങ്ങ് സെൻ്റർ മുന്നറിയിപ്പ് നൽകി.
Read More » -
LIFE
ആക്ഷനും ഡാന്‍സും ചെയ്യുന്നതില്‍നിന്ന് ഹൃത്വിക് റോഷനെ ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു; വെളിപ്പെടുത്തല്‍
ബോളിവുഡില്‍ ഏറ്റവും മികച്ച രീതിയില്‍ ഡാൻസ് ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. സംഘട്ടന രംഗങ്ങളിലും മികവ് കാട്ടിയ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്ന് ഹൃത്വിക് റോഷൻ പറയുന്നു. ആക്ഷനും ഡാൻസും ചെയ്യാൻ പാടില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ. ‘കഹോ നാ പ്യാര്‍’ ചെയ്യുന്ന സമയത്ത് തന്റെ ആരോഗ്യാവസ്ഥ നല്ലതല്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ ആക്ഷൻ സിനിമകളും ഡാൻസും ചെയ്യാൻ പാടില്ല എന്നും പറഞ്ഞു. ഞാൻ അത് വെല്ലുവിളിയായി ഏറ്റെടുത്തു. ആരോഗ്യത്തിലും ഫിറ്റ്‍നെസസ്സിലും കൂടുതല്‍ ശ്രദ്ധ നല്‍കി. ഇതുവരെ കുറെ സിനിമകള്‍ ചെയ്‍തു. ഇപ്പോള്‍ തന്റെ ഇരുപത്തിയഞ്ചാം സിനിമയില്‍ എത്തിനില്‍ക്കുമ്പോള്‍ ഞാൻ സന്തോഷവനാണ്. ഇരുപത്തിയൊന്നുകാരനായ ഞാൻ ഇന്നത്തെ എന്നെ ഓര്‍ത്ത് അഭിമാനിക്കുമെന്ന് തോന്നുന്നുവെന്നും ‘വിക്രം വേദ’ എന്ന സിനിമയുടെ സോംഗ് ലോഞ്ചില്‍ ഹൃത്വിക് റോഷൻ പറഞ്ഞു. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ സംവിധാനം…
Read More » -
Kerala
ഗവർണർ അധികാര പരിധി ലംഘിക്കുന്നു – പ്രകാശ് കാരാട്ട്
ബിജെപി അജൻഡ നടപ്പാക്കാൻ നിയമിക്കപ്പെട്ട ഗവർണർമാർ അധികാരപരിധി ലംഘിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇത്തരം നീക്കങ്ങൾക്കെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ തുടർച്ചയായുള്ള പരിധി ലംഘിക്കുകയാണ്. കേരളത്തിനു പുറമേ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന തമിഴ്‌നാട്, ബംഗാൾ, മുമ്പ് മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും ഗവർണർമാർ അധികാരപരിധി ലംഘിച്ചുവെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
Read More » -
Crime
കാരംസ് ക്ലബിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; ‘ബാഗു’ പിടിയില്‍, മാഫിയ തലവനായി അന്വേഷണം
കോഴിക്കോട്: സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിലായി. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന പേരിൽ അറിയപ്പെടുന്ന കുന്നത്ത് പടിക്കൽ ബിനേഷ് (37) ആണ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി. പ്രകാശന്‍റെ നേതൃത്വത്തിലുള്ള ഡൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. പ്രതിയിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിദ്യാർത്ഥികളെ ആകർഷിക്കാൻ കാരംസ് ക്ളബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വിൽപന നടത്തിയിരുന്നത്. പെൺകുട്ടികളുൾ ഉള്‍പ്പെടെയുള്ളവർക്ക് എംഡിഎംഎ രഹസ്യമായി എത്തിച്ചു നൽകാറാണ് പതിവ്. സുഹൃത്തുക്കളുടെയും എംഡിഎംഎ യ്ക്ക് അടിമപ്പെട്ട കസ്റ്റമേഴ്സിന്‍റെ വാഹനങ്ങളിൽ കറങ്ങി നടന്നാണ് വിൽപന നടത്താറുള്ളത്. വാഹനം ദൂരെ പാർക്ക് ചെയ്തശേഷം നടന്ന് വന്നാണ് എംഡിഎംഎ കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. സിവിൽ സ്റ്റേഷന് സമീപത്ത് വച്ച് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ എംഡിഎംഎ സഹിതം പിടികൂടിയത്. നടക്കാവ് സബ്ബ് ഇൻസ്പെക്ടർ…
Read More » -
Crime
കോഴിക്കോട് മെഡിക്കല്‍ കോളജ് അക്രമം: അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍; തെളിവെടുപ്പ് മുടങ്ങി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിലെ തെളിവെടുപ്പ് മുടങ്ങി. അന്വേഷണത്തോട് പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഏഴ് മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികൾ സഹകരിക്കാൻ തയ്യാറായില്ല. പ്രതികൾ സഹകരിക്കാത്തതിനാൽ തെളിവെടുപ്പും നടന്നില്ല. അതിനാല്‍, സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകളും പൊലീസിന് കണ്ടെടുക്കാനായില്ല. ഇതിനെ തുടര്‍ന്ന് കസ്റ്റഡി സമയം അവസാനിക്കും മുൻപ് പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസ് കോടതിയിൽ ഹാജരാക്കി. അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി. കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. കേസന്വേഷണവും മുങ്ങിയ പ്രതികൾക്കായി തിരച്ചിലും പൊലീസ് ഈർജ്ജിതമാക്കിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥർ അതിന് എതിരാണെന്നും പി മോഹനൻ വിമര്‍ശിച്ചു. മെഡിക്കൽ കോളേജിലെ അക്രമ സംഭവത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ല. എന്നാൽ ചില…
Read More » -
NEWS
കര്‍ണാടകയിലെത്തിയ പിണറായി വിജയനെ പരമ്ബരാഗത ശൈലിയിൽ സ്വീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബംഗളൂരു :സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതുൾപ്പടെയുള്ള റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ബംഗളൂരുവിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പരമ്ബരാഗത ശൈലിയിൽ പൊന്നാട, തലപ്പാവ് എന്നിവ അണിയിച്ചും ചന്ദനഹാരം അര്‍പ്പിച്ചും സ്വീകരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതാണ് പ്രഥമ പരിഗണനയിലുള്ളത്.ഇതുള്‍പ്പെടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ഇരു സംസ്ഥാനങ്ങളും ധാരണയായിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായാണ് ഇരുവരുടെയും കൂടിക്കാഴ്ച. ബംഗളുരുവിലെ മുഖ്യമന്ത്രി ബൊമ്മെയുടെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.ചര്‍ച്ച നാല്‍പ്പത് മിനുറ്റ് നീണ്ടു. അതേസമയം കർണാടകയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനായി ഒരുക്കിയിരിക്കുന്നത് അതിശക്തവും പഴുതടച്ചതുമായ സുരക്ഷാ സംവിധാനങ്ങള്‍.ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് അവിടെ കമാന്‍ഡോകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയും ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയില്‍ ഇന്ന് നടക്കുന്ന സി.പി.എം. റാലിയുമാണ് കേരള മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രധാന…
Read More » -
LIFE
ഇന്ത്യൻ ചലച്ചിത്രലോകത്ത് തരംഗം തീർക്കാൻ കബ്സ വരുന്നു
കെ.ജി.എഫ് എന്ന ഒരൊറ്റ ചിത്രത്തിന്റെ പാൻ ഇന്ത്യൻ വിജയം കന്നഡ സിനിമ വ്യവസായത്തിനൊപ്പം തന്നെ ഇന്ത്യൻ സിനിമയുടെ തന്നെ വിപണിയിൽ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്.അതെ പോലെ വിജയക്കൊടി പാറിക്കുവാനായി കന്നഡയിൽ നിന്ന് മറ്റൊരു സിനിമ എത്തുകയാണ്; കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തുന്ന “കബ്സ” എന്ന ചിത്രം. ചിത്രത്തിന്റെ ടീസർ ബാഹുബലി റാണാ ദഗുബതി റിലീസ് ചെയ്തു. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ ചന്ദ്രശേഖർ നിർമ്മിച്ച് എം. ടി .ബി നാഗരാജ് അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർ ചന്ദ്രുവാണ്. കെ ജി എഫിലൂടെ ഏവർക്കും പ്രിയപ്പെട്ട സംഗീത സംവിധായകൻ രവിബസ്രൂറാണ് കസബ് യുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട സ്വാതന്ത്ര സമര സേനാനിയുടെ മകൻ പ്രത്യേക സാഹചര്യത്തിൽ അധോലോക സംഘത്തിൽ എത്തപ്പെടുകയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.…
Read More » -
India
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം: രാഷ്ട്രപതി ലണ്ടനില്‍
ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദരം അര്‍പ്പിക്കാനും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനില്‍ എത്തി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ഉള്‍പ്പെടെയുള്ള സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്വീകരിച്ചു. നാളെ നൂറിലേറെ രാഷ്ട്രത്തലവന്മാര്‍ അടക്കം 2,000 അതിഥികളുടെ സാന്നിധ്യത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വിന്‍ഡ്‌സറിലേക്കു കൊണ്ടുപോകും. ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിന്റ് ജോ ബൈഡന്‍, ജപ്പാന്‍ ചക്രവര്‍ത്തി നാറുഹിതോ, ചക്രവര്‍ത്തിനി മസാകോ എന്നിവരും ലണ്ടനില്‍ എത്തിയിരുന്നു.
Read More » -
Crime
മൂന്നുവര്‍ഷത്തെ പീഡന പരമ്പര: പോക്സോ കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ്
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. കല്ലമല പൊറ്റശ്ശേരി മച്ചിങ്ങല്‍ വീട്ടില്‍ തങ്കപ്പനാണ് (50) ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്‌സോ കോടതി സഞ്ജു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം അധിക കഠിനതടവനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ അഞ്ചുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. 2014 മുതല്‍ 2017 വരെയുള്ള കാലയളവിലാണ് സംഭവം. പെണ്‍കുട്ടിയെ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കാലയളവില്‍ പലതവണയായി തങ്കപ്പന്‍ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2018-ല്‍ മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ എസ്.ഐ. ജെ.പി. അരുണ്‍കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ശോഭന ഹാജരായി. എ.എസ്.ഐ. ടി.ആര്‍. സതി കോടതിനടപടികള്‍ ഏകോപിപ്പിച്ചു.
Read More »