Month: September 2022
-
”റോഡിലേക്ക് ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ട സ്ഥിതി ഉണ്ടാവരുത്”
കൊച്ചി: സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഭാഗ്യപരീക്ഷണം നടത്തുകയാണ്. റോഡിലേക്ക് ഇറങ്ങുന്നവര്‍ വീട്ടിലേക്ക് തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ട സ്ഥിതി ഉണ്ടാവരുതെന്നും കോടതി വിമര്‍ശിച്ചു. ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ പത്തുദിവസത്തിനകം അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആലുവ- പെരുമ്പാവൂര്‍ റോഡിലെ തകര്‍ച്ച പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സംസ്ഥാനത്ത് തകര്‍ന്നുകിടക്കുന്ന മുഴുവന്‍ പാതകളുടെയും കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. റോഡുകളില്‍ കൃത്യമായി അറ്റകുറ്റപ്പണി നടക്കുന്നുണ്ട് എന്ന കാര്യം കലക്ടര്‍മാര്‍ ഉറപ്പുവരുത്തണം. റോഡുപണിയുമായി ബന്ധപ്പെട്ട് തൃശൂര്‍- എറണാകുളം കലക്ടര്‍മാര്‍ക്ക് കോടതി പ്രത്യേക നിര്‍ദേശം നല്‍കി. ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ പത്തുദിവസത്തിനകം അടയ്ക്കാമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കി. ഇത് ഉത്തരവില്‍ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ആലുവ- പെരുമ്പാവൂര്‍ റോഡില്‍ കുഴിയില്‍ വീണ് മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് മരിച്ചതാണ് കോടതിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്. വീട്ടില്‍…
Read More » -
Breaking News
മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി.സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കള്‍: കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍. മരുമക്കള്‍: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ നടക്കും.
Read More » -
Breaking News
മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്നു പ്രതിപക്ഷം; നിഷേധിച്ച് എ.എ.പി.
ഛണ്ഡീഗഡ്: മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപണവുമായി പ്രതിപക്ഷം. എന്നാല്‍, പ്രതിപക്ഷം വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് എ.എ.പി. പ്രതികരിച്ചു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോള്‍ ലുഫ്താന്‍സ വിമാനത്തില്‍നിന്ന് മാനെ ഇറക്കിവിട്ടെന്നാണ് ഒരുവിഭാഗം ആരോപണം ഉന്നയിക്കുന്നത്. മാന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം നാല് മണിക്കൂര്‍ വൈകിയെന്നും പഞ്ചാബികളെ അപമാനിക്കുന്നതായി നടപടിയെന്നും പ്രതിപക്ഷ കക്ഷികള്‍ പറയുന്നു. നടക്കാന്‍ കഴിയാത്തവിധം മദ്യപിച്ച ഭഗവന്ത് മാനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി സഹയാത്രികര്‍ വ്യക്തമാക്കിയതായി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ട്വീറ്റ് ചെയ്തു. വിമാനം നാലു മണിക്കൂര്‍ വൈകുന്നതിന് ഇത് ഇടയാക്കി. അതിനെ തുടര്‍ന്ന് എ.എ.പിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും മുഖ്യമന്ത്രിക്ക് സാധിച്ചില്ല. ലോകത്തുള്ള എല്ലാ പഞ്ചാബികളെയും അപമാനിക്കുന്നതാണ് ഈ വാര്‍ത്ത, അദ്ദേഹം പറഞ്ഞു. സംഭവം അപമാനകരമാണെന്ന് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു. ക്രമാധികമായി മദ്യപിച്ചതിനെ തുടര്‍ന്ന് മാന്റെ കാലുറച്ചിരുന്നില്ലെന്നും ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് അദ്ദേഹത്തെ കൊണ്ടുവന്നതെന്നും ഒരു…
Read More » -
Movie
ഷൂട്ടിങ്ങിനിടെ അപകടം: നടി കേറ്റ് വിന്‍സ്ലെറ്റിന് പരുക്ക്
ലണ്ടന്‍: ഹോളിവുഡ് നടി കേറ്റ് വിന്‍സ്ലെറ്റിന് സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്. ക്രൊയേഷ്യയില്‍ ‘ലീ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ചിത്രീകരണത്തിനിടെ തെന്നി വീണ താരത്തെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരുക്ക് സാരമുള്ളതല്ലെന്നും സിനിമയുടെ ഷൂട്ടിങ് ഈയാഴ്ച ഏതെങ്കിലുമൊരുദിവസം പുനരാരംഭിക്കുമെന്നും താരത്തോട് അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തെ വോഗ് മാഗസിന്‍ കവര്‍ മോഡലും ഫോട്ടോഗ്രാഫറുമായിരുന്ന ലീ മില്ലറുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ടൈറ്റില്‍ റോളിലാണ് കേറ്റ് എത്തുന്നത്. സിനിമയുടെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കാനാണ് നടിയുള്‍പ്പെടുന്ന സംഘം ക്രൊയേഷ്യയിലെത്തിയത്. നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെ ക്രൂരതകള്‍ പുറംലോകം അറിയാനിടയാക്കിയ ചിത്രങ്ങള്‍ ലോകശ്രദ്ധയില്‍ക്കൊണ്ടുവന്നവരില്‍ ഒരാളാണ് ലീ മില്ലര്‍. കേറ്റ് വിന്‍സ്ലെറ്റ് നായികയായി 2004-ല്‍ പുറത്തിറങ്ങിയ എറ്റേണല്‍ സണ്‍ഷൈന്‍ ഓഫ് ദ സ്‌പോട്ട്‌ലെസ്സ് മൈന്‍ഡ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായ എലന്‍ കുറാസാണ് ‘ലീ’ സംവിധാനം ചെയ്യുന്നത്.
Read More » -
Kerala
മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനർഹമായി ഉപയോഗിക്കുന്നവർക്ക് പണി കിട്ടും, റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർക്ക് ഇനി റേഷനില്ല
റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കുന്ന പ്രക്രിയ നാളെയോടെ പൂർത്തിയാകും. റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുകളിലും സംസ്ഥാന സബ്സിഡി (നീല), പൊതു (വെള്ള) കാർഡുകളിലുമുള്ള ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി പൊതുവിതരണം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് കർശന നടപടി. അല്ലാത്തവർക്ക് ഇനി റേഷൻ നൽകാനാവില്ലെന്ന് പൊതുവിതരണ വകുപ്പ്. ആധാറില്ലാത്ത അംഗങ്ങളുടെ പേരുകൾ കാർഡിൽനിന്ന് ഒഴിവാക്കും. അതേസമയം, കാർഡിന് വിഹിതം ലഭിക്കുന്ന മഞ്ഞ, വെള്ള കാർഡുകളിലെ അംഗങ്ങളെ ഒഴിവാക്കിയാൽ ലഭിക്കുന്ന റേഷൻ കുറയില്ല. എന്നാൽ, അംഗങ്ങൾക്ക് വിഹിതമുള്ള പിങ്ക്, നീല കാർഡുകളിൽ അംഗങ്ങളെ ഒഴിവാക്കിയാൽ ലഭിക്കുന്ന അളവ് കുറയും. മൂന്നു ജില്ലകളിൽ സമ്പൂർണമായി ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലാണ് ആദ്യമായി ഇത് പൂർത്തിയായത്. പിന്നാലെ പത്തനംതിട്ടയിലും കൊല്ലത്തും നടന്നു. ഇടുക്കി, വയനാട്, പാലക്കാട്, കാസർകോട് ജില്ലകൾ പിറകിലാണ്. ആദിവാസികൾ അടക്കമുള്ള റേഷൻകാർഡ് ഉടമകളുള്ള ഇടുക്കി, വയനാട് ജില്ലകളിൽ ബയോമെട്രിക് രേഖകൾ തെളിയാത്തവർ ഏറെയാണ്. ഇവരുടെ കാര്യത്തിൽ റേഷൻ…
Read More » -
Kerala
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത് മുനയൊടിഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾ, മല പോലെ വന്നത് എലി പോലെ പോയി
കെ.സുരേന്ദ്രനെയും കെ.സുധാകരനെയും വെല്ലുന്ന രാഷ്ട്രീയ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ പടയൊരുക്കവുമായി വാർത്താ സമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിന് മുൻപ് കണ്ണൂർ ചരിത്ര കോൺഗ്രസിലെ ചില വീഡിയോ ദൃശ്യങ്ങൾ ഗവർണർ പ്രദർശിപ്പിച്ചു. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും പിഴ ഒടുക്കേണ്ടതുമായ ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞു. എന്നാൽ പോലീസിന് മുന്നിൽ ഉണ്ടായ സംഭവത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാൻ ശ്രമിച്ച പോലീസിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് ഇടപെട്ട് വിലക്കിയെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റേജിൽ തന്നോടൊപ്പം ഇരുന്ന കെ.കെ രാഗേഷ് അവിടെ നിന്നിറങ്ങി പോലീസിന് മുന്നിലെത്തി അവരെ തടഞ്ഞു. ഇത് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. “എനിക്കെതിരെയുള്ള പ്രതിഷേധം പെട്ടെന്നുണ്ടായതല്ല. ആസൂത്രിതമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് എനിക്കെതിരെ നൂറ്…
Read More » -
India
ലഖ്‌നൗവില്‍ അഖിലേഷിന്റ മെഗാ മാര്‍ച്ച് തടഞ്ഞു; ധര്‍ണയുമായി പ്രവര്‍ത്തകര്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിയമസഭയിലേക്കുള്ള മെഗാമാര്‍ച്ച് പാതിവഴിയിലവസാനിപ്പിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാണിച്ചാണ് റാലി. പാര്‍ട്ടി ഓഫീസില്‍ നിന്ന് നിയമസഭയിലേക്കായിരുന്നു മാര്‍ച്ച് ആസൂത്രണം ചെയ്തത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരേയുള്ള പ്ലക്കാര്‍ഡുകളുമേന്തിയാണ് മാര്‍ച്ച് പുരോഗമിച്ചിരുന്നത്. എന്നാല്‍, മാര്‍ച്ച് വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. മാര്‍ച്ച് സര്‍ക്കാര്‍ വിലക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് അഖിലേഷ യാദവ് വഴിയിലിരുന്ന് ധര്‍ണ നടത്തി. ശേഷം പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് തിരിച്ചുപോയി. അതേസമയം, മാര്‍ച്ചിനെ വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തുവന്നു. മാര്‍ച്ച് സാധാരണക്കാര്‍ക്ക് ഒരു തരത്തിലുള്ള നേട്ടവും നല്‍കില്ല. അവര്‍ക്ക് ഇത് ചര്‍ച്ചചെയ്യണമെങ്കില്‍ നിയമസഭയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇത്തരം പ്രതിഷേധങ്ങള്‍ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
Read More » -
India
ലീക്കായത് അറസ്റ്റിലായ വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍; സര്‍വകലാശാല അടച്ചിട്ടു
ന്യൂഡല്‍ഹി: ചണ്ഡീഗഡ് സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍നിന്ന് കുളിമുറി ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റിലായി. സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെയും ഇവരുടെ കാമുകന്‍ അടക്കം മറ്റുരണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് പോലീസിന്റെ നിര്‍ദേശപ്രകാരം ഹിമാചല്‍ പ്രദേശ് പോലീസാണ് പെണ്‍കുട്ടിയുടെ കാമുകനെയും മറ്റൊരു യുവാവിനെയും പിടികൂടിയത്. ഇവരെ പഞ്ചാബ് പോലീസിന് കൈമാറിയതായി ഹിമാചല്‍ പോലീസ് അറിയിച്ചു. ഷിംലയില്‍ നിന്നും അറസ്റ്റിലായ കാമുകന്‍ സണ്ണി മെഹ്ത (23) ഹിമാചലിലെ രൊഹ്റു സ്വദേശിയാണ്. ഹോസ്റ്റല്‍ കുളിമുറിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി ഇയാള്‍ക്ക് അയച്ചുനല്‍കിയെന്നാണ് ആരോപണം. ഹിമാചലിലെ ധല്ലിയില്‍നിന്നാണ് മൂന്നാംപ്രതിയായ രങ്കജ് വര്‍മ (31) യെ പോലീസ് പിടികൂടിയത്. ഇയാളുടെ ഫോണ്‍നമ്പര്‍ നേരത്തെ അറസ്റ്റിലായ വിദ്യാര്‍ഥിനിയുടെ കൈവശമുണ്ടായിരുന്നു. ഇയാളെ തനിക്ക് അറിയില്ലെന്നും ഹോസ്റ്റലില്‍ തന്നെ ചോദ്യംചെയ്യുന്ന സമയത്ത് ഇയാളുടെ നമ്പറില്‍നിന്ന് തന്റെ ഫോണിലേക്ക് ചില സ്‌ക്രീന്‍ഷോട്ടുകള്‍ വന്നതായുമാണ് പെണ്‍കുട്ടിയുടെ മൊഴി. നേരത്തെ തന്റെ ആണ്‍സുഹൃത്തിന് പങ്കുവെച്ച വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇയാള്‍ അയച്ചിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇതോടെയാണ് രങ്കജിന്റെ പേരും എഫ്.ഐ.ആറില്‍…
Read More » -
Crime
”താലി പൊട്ടിച്ചെറിഞ്ഞു, എനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി കണ്ണന്‍” – അഭിഭാഷകയുടെ ഡയറിക്കുറിപ്പ് പുറത്ത്
കൊല്ലം: ചടയമംഗലത്ത് ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ അഭിഭാഷക ഐശ്വര്യ ഉണ്ണിത്താ(26)ന്റെ ഡയറിക്കുറിപ്പുകള്‍ പുറത്ത്. ഭര്‍ത്താവായ അഡ്വ. കണ്ണന്‍ നായര്‍ മാനസികമായി ദ്രോഹിച്ചിരുന്നുവെന്ന് ഡയറിക്കുറിപ്പില്‍ ഐശ്വര്യ പറയുന്നു. കഴിഞ്ഞദിവസമാണ് ചടയമംഗലം പോലീസ് ഐശ്വര്യയുടെ ഡയറിക്കുറിപ്പ് കണ്ടെടുത്തത്. തന്നെ ഭര്‍ത്താവ് കണ്ണന്‍ അത്രയ്ക്ക് ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്രത്തോളം ഉപദ്രവിക്കുന്നു. അയാള്‍ക്ക് അയാളെ മാത്രമാണ് ഇഷ്ടം. വേറെയാരെയും ഇഷ്ടമല്ല. ആരുടേയും മനസ് അയാള്‍ക്ക് മനസിലാകില്ല. മാനസികമായി ഉപദ്രവിച്ചെന്നും താലി പൊട്ടിച്ചെറിഞ്ഞുവെന്നും ഡയറിക്കുറിപ്പില്‍ പറയുന്നു. പുച്ഛം തോന്നും ചില സമയത്തുള്ള പെരുമാറ്റം. അയാള്‍ക്ക് അയാളുടേതായ ധാരണയുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരുത്തരുതെന്നും ഐശ്വര്യ കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് കാരണം ഭര്‍ത്താവാണെന്നും തനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവ് കണ്ണനാണെന്നും ഡയറിക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇട്ടിവ തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല-അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളായ ഐശ്വര്യയെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലാണ് കഴിഞ്ഞയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഐശ്വര്യയുടെ മരണത്തില്‍ ഭര്‍ത്താവ് മേടയില്‍ ശ്രീമൂലം നിവാസില്‍ അഡ്വ.…
Read More » -
എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാര്‍: ജലീല്‍
തിരുവനന്തപുരം: എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാരെന്ന് കെ.ടി ജലീല്‍. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജന്‍ഡകള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ ആത്യന്തികമായി ദുര്‍ബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂര്‍വ്വം ആലോചിച്ചാല്‍ നന്നാകുമെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സി.പി.ഐ. മലപ്പുറം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ ജലീലിനും അന്‍വറിനും വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. യഥാര്‍ത്ഥ മതനിരപേക്ഷ മനസ്സുകള്‍ ആന കുത്തിയാലും നില്‍ക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കില്‍ ‘അസുഖം’ വേറെയാണ്. അതിനുള്ള ചികില്‍സ വേറെത്തന്നെ നല്‍കണം, ജലീല്‍ ഫേയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. മുന്‍മന്ത്രി കെ.ടി. ജലീലിന്റെയും പി.വി. അന്‍വറിന്റെയും നിലപാടുകള്‍ ഇടതുമുന്നണിയുടെ ഐക്യത്തെ ദോഷകരമായി ബാധിക്കുന്നതായി സി.പി.ഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ജലീല്‍ അടുത്തകാലത്ത് ഉയര്‍ത്തിയ വിവാദപ്രസ്താവനകള്‍ ഇടതു മതനിരപേക്ഷ മനസുകളെ അകറ്റാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരോക്ഷ വിമര്‍ശനവുമായി ജലീലിന്റെ കുറിപ്പ്.
Read More »