Month: September 2022

  • NEWS

    25 കോടിയുടെ ഓണം ബംബർ വിജയിക്ക് ലഭിക്കുക 12.88 കോടി രൂപ മാത്രം!

    തിരുവനന്തപുരം: ഓണം ബംബർ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ച വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കുക 12.88 കോടി രൂപ മാത്രമാണ്. 25 കോടിയുടെ സമ്മാനത്തുകയില്‍ നിന്ന് ഏജന്റ് കമ്മീഷനും ടാക്‌സും കഴിച്ച്‌ 15.75 കോടി സമ്മാനര്‍ഹന് ലഭിക്കും എന്നാണ് ഇത്തവണത്തെ ഓണം ബമ്ബറിനെ കുറിച്ചുള്ള എല്ലാ മാധ്യമ വാര്‍ത്തകളും. സമ്മാനം ലഭിച്ച വ്യക്തിയും അങ്ങിനെ തന്നെയാണ് കരുതുന്നത് എന്ന് ഒരു ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മനസിലായി. 25 കോടിയുടെ 10% ഏജന്റ് കമ്മീഷന്‍ കഴിച്ചാല്‍ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാല്‍ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടില്‍ വരും എന്നത് വസ്തുതയാണ്. എന്നാല്‍ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല. അഞ്ച് കോടിക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ ടാക്സിന്റെ 37% സര്‍ചാര്‍ജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീര്‍ന്നില്ല. ടാക്‌സും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ 4% ഹെല്‍ത്ത് & എഡ്യൂക്കേഷന്‍…

    Read More »
  • NEWS

    പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍ 

    മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പൂക്കോട്ടൂര്‍ അറവങ്കരയില്‍വച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ നാലു പേര്‍ അറസ്റ്റില്‍. പൂക്കോട്ടൂര്‍ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52), പൂക്കോട്ടൂര്‍ സ്വദേശി തൊട്ടിപ്പാറമ്മല്‍ കൃഷ്ണന്‍(54), പൂക്കോട്ടൂര്‍ ചോലമുക്ക് സ്വദേശി കറുത്തേടത്ത് കെ പി അഷറഫ്(42), പൂക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കതിരവന്‍ എന്ന മാധവന്‍(35) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • India

    മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

    ജമ്മു കശ്മീരില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. പുല്‍വാമയിലും ഷോപിയാനിലും ജമ്മു കശ്മീര്‍ ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തിയേറ്ററുകള്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കാണുന്നതിന്റെ മികച്ച ഉദാഹരണമായാണ്, സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിലയിരുത്തപ്പെടുന്നത്. ജമ്മു കശ്മീരിന് ഇത് ചരിത്ര ദിനം എന്നാണ് ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തിയേറ്ററുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം പ്രതികരിച്ചത്. ജമ്മു കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് തൊണ്ണൂറുകളിലാണ് സിനിമാശാലകള്‍ അടച്ചുപൂട്ടിയത്. ദീര്‍ഘകാലത്തിന് ശേഷം തിയേറ്ററില്‍ സിനിമ കാണാനുള്ള അവസരമാണ് കശ്മീര്‍ സ്വദേശികള്‍ക്ക് ലഭ്യമായിരിക്കുന്നത്. യുവാക്കളില്‍ പലര്‍ക്കും ആദ്യമായാണ് തിയേറ്ററില്‍ സിനിമ കാണാന്‍ സാധിക്കുന്നത്.

    Read More »
  • NEWS

    ഓണം ബംബറിന് പിന്നാലെ പൂജ ബമ്ബറിന്റെയും സമ്മാനത്തുക ഉയര്‍ത്തി ലോട്ടറി വകുപ്പ്

    തിരുവനന്തപുരം :ഓണം ബമ്ബര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്ബറിന്റെയും സമ്മാനത്തുക ഉയര്‍ത്തി ലോട്ടറി വകുപ്പ്. അഞ്ച് കോടിയില്‍ നിന്നും 10 കോടി രൂപയായാണ് സമ്മാനത്തുക ഉയര്‍ത്തിയത്. ഓണം ബമ്ബര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പൂജാ ബമ്ബറിന്റെ പ്രകാശനം നടന്നിരുന്നു. പൂജ ബമ്ബറിന്റെ വില്‍പ്പന ഇന്നു മുതല്‍ ആരംഭിച്ചിട്ടുണ്ട്.     സമ്മനത്തുക 25 കോടിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഓണം ബമ്ബറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പൂജ ബമ്ബറിന്റെ സമ്മാനത്തുകയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മറ്റ് ബമ്ബറുകളുടെയും സമ്മാനത്തുക വര്‍ധിപ്പിക്കുമെന്നാണ് സൂചന.

    Read More »
  • NEWS

    പല്ലിലെ മഞ്ഞ നിറം മാറ്റാനുള്ള ചില പൊടിക്കൈകൾ

    ആത്മവിശ്വാസത്തോടെ ഒന്നു ചിരിക്കണമെങ്കിൽ പോലും പല്ലുകൾ വെൺമയുള്ളതാകണം.ഇതാ പല്ലിലെ മഞ്ഞ നിറം മാറ്റാനുള്ള ചില പൊടിക്കൈകൾ. പല്ലിലെ മഞ്ഞ നിറത്തിന് പ്രധാന കാരണങ്ങള്‍ 1. ദിവസവും ചായയും കാപ്പിയും കുടിക്കുന്നത് അല്ലെങ്കില്‍ വൈന്‍ സോഡ പോലുള്ളവ കുടിക്കുന്നത് 2. കൃത്യമായ ദന്തശുചിത്വം പിന്തുടരാത്തത് 3. പ്രായമാകുംതോറും ഭക്ഷണത്തിലും പാനിയങ്ങളിലും നിന്നും ഉണ്ടാകുന്ന ആസിഡുകള്‍ കാരണം ഇനാമല്‍ മാറാന്‍ സാധ്യതയുണ്ട് 4. വായിലൂടെ ശ്വസിക്കുന്നത് 5. ബ്ലൂബറീസ്, ചെറികള്‍, ബീറ്റ്‌റുട്ട്, മാതളം തുടങ്ങിയ ഭക്ഷണങ്ങള്‍ 6. ചില മരുന്നുകളുടെ ഉപയോഗം 7. പാന്‍ മസാല, പുകവലി, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം ​പല്ല് തേക്കാന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കാം പല്ല് വെളുപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ചതും ലഭ്യമായതുമായ പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് ബേക്കിംഗ് സോഡ. ഇത് സോഡിയം ബൈകാര്‍ബണേറ്റ് എന്നും അറിയപ്പെടുന്നു. പല്ല് വെളുപ്പിക്കുകയും നിറവ്യത്യാസം കുറയ്ക്കുകയും ചെയ്യുന്നു. ബേക്കിംഗ് സോഡയും ആലം (alum) പൊടിയും തുല്യ അനുപാതത്തില്‍ യോജിപ്പിച്ച ശേഷം പല്ലില്‍ മൃദുവായി തേയ്ക്കുന്നത്…

    Read More »
  • NEWS

    അമ്മയുടെ തല അടിച്ചു തകർത്ത് വിദ്യാര്‍ഥിയായ മകന്‍ തൂങ്ങിമരിച്ചു

    കാസര്‍കോട്: ഉറങ്ങികിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥിയായ മകന്‍ തൂങ്ങിമരിച്ചു.  കാഞ്ഞങ്ങാട് മടിക്കൈ ആലയിലെ പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത് (19) ആണ് അമ്മയെ ക്രൂരമായി അക്രമിച്ച ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ വീട്ടിന് പുറത്ത് തലതകര്‍ന്ന് രക്തം വാര്‍ന്നൊഴുകിയ നിലയില്‍ സുധയെ കണ്ടെത്തുകയായിരുന്നു. വീട്ടിനകത്ത് കയറിനോക്കിയപ്പോഴാണ് സുജിത്തിനെ തൂങ്ങിയനിലയിലും കണ്ടത്. ഇരുവരെയും നാട്ടുകാര്‍ ഉടന്‍ ജില്ല ആശുപത്രിയിലെത്തിച്ചു. സുജിത്ത് ആശുപത്രിയിലെത്തുമ്ബോഴേക്കും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.     സുധയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്ബേ ഉപേക്ഷിച്ചുപോയിരുന്നു. അമ്മയും മകനും മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. കയ്യൂര്‍ ഗവണ്‍മെന്‍റ്‌ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച സുജിത്ത്. മൃതദേഹം ഹൊസ്‌ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്‌റ്റ് നടത്തി.

    Read More »
  • Kerala

    ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍; അപേക്ഷ അന്വേഷണം കൂടാതെ തള്ളരുത്: ഹൈക്കോടതി

    കൊച്ചി: ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള അപേക്ഷകള്‍ ഒരു അന്വേഷണവും കൂടാതെ തള്ളരുതെന്ന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി രജിസ്ട്രാര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. ചട്ടങ്ങള്‍ കൃത്യമായി പാലിച്ചു മാത്രമേ ഇക്കാര്യത്തില്‍ നടപടിയെടുക്കാവൂ എന്ന് രജിസ്ട്രര്‍മാര്‍ക്കു നിര്‍ദേശം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനന സര്‍ട്ടിഫിക്കറ്റിലെ എന്തെങ്കിലും കാര്യം തിരുത്താനോ നേരത്തെ നല്‍കിയ വിവരം റദ്ദാക്കാനോ അപേക്ഷ ലഭിച്ചാല്‍ രജിസ്ട്രാര്‍മാര്‍ അന്വേഷണം നടത്തണം. അപേക്ഷ അപ്പാടെ തള്ളുന്ന നടപടി പാടില്ല. ഇതു വ്യക്തമാക്കി രജിസ്ട്രാര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലിനു നല്‍കിയ അപേക്ഷ തള്ളിയ നടപടിക്കെതിരെ അമേരിക്കയില്‍ ജോലി ചെയ്യുന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനാണ്, സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഗൈനക് രജിസ്ട്രല്‍ ഹാജരാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി അധികൃതര്‍ ഇതു തള്ളുകയായിരുന്നു. ആശുപത്രിയില്‍നിന്നു ഗൈനക് രജിസ്റ്റര്‍ ലഭിച്ചില്ലെന്നും പകരം സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ഇതില്‍ ജനന തീയതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന്…

    Read More »
  • India

    ഇനി ഭാജപ്പയുടെ ക്യാപ്റ്റന്‍; അമരീന്ദര്‍ ബി.ജെ.പിയില്‍

    ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യപ്റ്റന്‍ അമരീന്ദര്‍ സിങ്(80) ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്ന് വിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇന്നു രാവിലെ ബി.ജെ. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചാബില്‍ സ്വാധീനം ശക്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങളുടെ ഭാഗമാണ് അമരീന്ദറുടെ ലയനവും. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതോടെ കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍, പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഈ പാര്‍ട്ടിയും ബി.ജെ.പിയില്‍ ലയിച്ചു. അമരീന്ദറിനൊപ്പമുള്ള ഏഴ് മുന്‍ എം.എല്‍.എമാരും ഒരു മുന്‍ എം.പിയും ബി.ജെ.യില്‍ ചേര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിക്കൊപ്പം ബി.ജെ.പിയുടെ സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും ഒരു മണ്ഡലം പോലും നേടാന്‍ അമരീന്ദറിന് കഴിഞ്ഞിരുന്നില്ല. സ്വന്തം മണ്ഡലമായ പട്യാല അര്‍ബന്‍ പോലും ജയിക്കാന്‍ അമരീന്ദറിനു സാധിച്ചില്ല. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കുശേഷം ലണ്ടനില്‍നിന്ന് അടുത്തിടെയാണ് അമരീന്ദര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം കണ്ടിരുന്നു.

    Read More »
  • Crime

    പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീട് ഇടിച്ചുനിരത്തി

    ഭോപാല്‍: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശിലെ റേവയിലാണ് പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പരാതി ലഭിച്ചതിന് പിന്നാലെ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയ പ്രതികളുടെ വീടുകളാണ് പൊളിച്ചത്. ഒളിവിലുള്ള പ്രതികളുടെ സ്വത്തുക്കള്‍ കണ്ടെത്താനും നടപടി തുടങ്ങി. ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെയും ആണ്‍ സുഹൃത്തിനെയുമാണ് പ്രതികള്‍ ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വനപ്രദേശത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ആറുപ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അഞ്ചുപേര്‍ പിടിയിലായെന്നും ഒരാള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

    Read More »
  • Kerala

    അട്ടപ്പാടി മധു വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ഹൈക്കോടതി ശരിവച്ചു

    കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സാക്ഷികളെ സ്വാധീനിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിചാരണക്കോടതി ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടി തള്ളി. പതിനൊന്നാം പ്രതി ഷംസുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ, പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികള്‍ കൂറുമാറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കി. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.  

    Read More »
Back to top button
error: