Month: September 2022
-
Crime
കണ്ണൂരില്‍ വന്‍ ചന്ദന വേട്ട
കണ്ണൂര്‍: ജില്ലയിലെ കുറുമാത്തൂരില്‍ വന്‍ ചന്ദനവേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 390 കിലോയോളം ചന്ദനം പിടിച്ചെടുത്തത്. ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ വനം വകുപ്പിന്റെ പിടിയിലായി. കുറുമാത്തൂര്‍ പഞ്ചായത്തിലെ കൂനം റോഡിലെ പറമ്പില്‍ സൂക്ഷിച്ച 390 കിലോയോളം ചന്ദനമാണ് വനം വകുപ്പ് പിടികൂടിയത്. ചന്ദനത്തടികള്‍ ചെത്തി വില്‍പനയ്ക്ക് ഒരുക്കുകയായിരുന്ന മൂവര്‍ സംഘത്തിലെ രണ്ടു പേര്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. സംഘാംഗം കുറുമാത്തൂര്‍ സ്വദേശി എം.മധുസൂദനന്‍ ആണ് പിടിയിലായത്. 6.900 കിലോഗ്രാം ചന്ദന മുട്ടികളും, മുറിച്ചു വച്ച 110 കിലോഗ്രാം ചന്ദന മരത്തടികളും, 275 കിലോഗ്രാം ചന്ദനപ്പൂളും ഉള്‍പ്പെടെയാണ് 390 കിലോഗ്രാം ചന്ദനം പിടികൂടിയത്.
Read More » -
Crime
അഭിഭാഷകയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: ചടയമംഗലത്ത് അഭിഭാഷക ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഇട്ടിവ തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല-അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകള്‍ വയസുളള ഐശ്വര്യ ഉണ്ണിത്താനെ(26)യാണ് കഴിഞ്ഞയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അഭിഭാഷകനായ മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായര്‍ ആണ് പിടിയിലായത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഭര്‍തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്നാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പ് ചടയമംഗലം പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍തൃപീഡനത്തെത്തുടര്‍ന്നുള്ള മാനസിക വിഷത്തിലാണ് ഐശ്വര്യ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരന്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലാണ് ഐശ്വര്യയുടെ മൃതദേഹം കണ്ടത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
Read More » -
NEWS
ക്യാനഡയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരണമടഞ്ഞു
ഒന്റാറിയോ : ക്യാനഡയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരണമടഞ്ഞു. കോട്ടയം കൂത്താട്ടുകുളം ചെറുവേലി പുത്തൻപുരയിൽ ബിനോയ് എബ്രഹാമിന്റെയും കുഞ്ഞുമോൾ ബിനോയിയുടെയും മകനും ഫാൻഷേവ് കോളേജ് വിദ്യാർത്ഥിയുമായ ജിബിൻ സി ബിനോയ് (26) ആണ് കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ഒന്റാറിയോയിൽ വച്ച് മരണമടഞ്ഞത്.
Read More » -
NEWS
വിനോദ- തീര്‍ത്ഥാടന കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഐആര്‍സിടിസിയുടെ വിമാനയാത്ര
ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന/വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഐആര്‍സിടിസി ഏറ്റവും പുതിയ വിമാനയാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. വിമാന ടിക്കറ്റുകള്‍, ത്രീ സ്റ്റാര്‍ ഹോട്ടല്‍ പ്രഭാത ഭക്ഷണം, അത്താഴം, താമസ സൗകര്യം, യാത്രകള്‍ക്ക് വാഹനം, യാത്രാ ഇന്‍ഷുറന്‍സ്, ടൂര്‍ മാനേജര്‍മാരുടെ സേവനം എന്നിവ ഉള്‍പ്പെടുന്ന പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഒക്ടോബര്‍ 19 മുതലാണ് രാജസ്ഥാന്‍ വിമാനയാത്ര ആരംഭിക്കുന്നത്. 43,800 രൂപയാണ് ടിക്കറ്റ് നിരക്ക്. ഷിംല, മണാലി, ഛത്തീസ്ഗഡ് പാക്കേജുകള്‍ നവംബര്‍ മൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുക. ഈ യാത്രയ്ക്ക് 52,670 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. സോംനാഥ്, ദ്വാരക എന്നിവ ഉള്‍പ്പെടുന്ന ഡിവൈന്‍ ഗുജറാത്ത് യാത്ര നവംബര്‍ ഏഴിനാണ് പുറപ്പെടുന്നത്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കുന്ന ഈ യാത്രയുടെ ടിക്കറ്റ് നിരക്ക് 36,100 രൂപ മുതലാണ്. അതേസമയം, ഭുവനേശ്വര്‍, പുരി, കൊണാര്‍ക്ക് യാത്രയുടെ ടിക്കറ്റ് നിരക്ക് 42,250 രൂപ മുതലാണ്. ഡിസംബര്‍ ഒന്നിന് കൊച്ചി വിമാനത്താവളത്തില്‍…
Read More » -
Breaking News
സര്‍ക്കാരിന്റെ ദൂതുമായി ചീഫ് സെക്രട്ടറി രാജ്ഭവനിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതരേ തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. രാവിലെ 11.45ന് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് 11 മണിക്ക് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും. അവസാനവട്ട അനുനയ നീക്കമെന്ന രീതിയില്‍ വേണം ഈ കൂടിക്കാഴ്ചയെ കാണാന്‍. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ചീഫ് സെക്രട്ടറി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ എത്തുന്നത്. ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകില്ല. നിയമനിര്‍മാണ സഭയുടെ പരമാധികാരം ഉപയോഗിച്ച് പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണമെന്നത് ഭരണഘടനാ ചുമതലയാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരോപിക്കുന്ന കാര്യങ്ങളില്‍ പക്ഷേ സര്‍ക്കാര്‍ നീക്കുപോക്കുകള്‍ക്ക് തയ്യാറായേക്കും. ഗവര്‍ണര്‍ ആവശ്യപ്പെടുന്നത് ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയല്ലേ ഇതില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് എന്നും ഗവര്‍ണര്‍…
Read More » -
Kerala
കെ.എം.ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു; വിവാദ പ്രസംഗങ്ങള്‍ വിശദീകരിക്കണം
മലപ്പുറം: വിവാദ പ്രസംഗങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. രാവിലെ പത്തരയ്ക്ക് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്താനാണ് ഷാജിക്ക് നിര്‍ദേശം കിട്ടിയത്. പി.എം.എ. സലാമും ആബിദ് ഹുസൈന്‍ തങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഷാജിയുടെ ചില പ്രസംഗങ്ങളും പ്രസ്താവനകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നു ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടതുപക്ഷവുമായി ഒരു രീതിയിലും സഹകരണം വേണ്ടെന്നു പാര്‍ട്ടിയുടെ ഉറച്ച നിലപാടാണ്. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്നു വരുത്താന്‍ ഷാജി മനപ്പൂര്‍വം ശ്രമിക്കുന്നു. ഇത്തരം നിലപാടുകള്‍ തിരുത്താന്‍ നേതൃത്വം ഇടപെടണമെന്നു ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിമര്‍ശനങ്ങള്‍ പൊതുവേദിയില്‍ പറഞ്ഞ കെ.എം.ഷാജിയോട് വിശദീകരണം തേടുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Read More » -
Kerala
കടന്നു വരൂ, കടന്നു വരൂ; കാണാമറയത്തുള്ള ഭാഗ്യവാന്‍ കടന്നു വരൂ…
കോട്ടയം: ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ അഞ്ചു കോടി ലഭിച്ച ഭാഗ്യവാന്‍ ആരെന്ന് വ്യക്തമായിട്ടില്ല. മീനാക്ഷി ലോട്ടറി ഗ്രൂപ്പ് കോട്ടയം പാലായില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം അടിച്ചത്. പാലായില്‍ കാല്‍നടയായി ടിക്കറ്റ് വിറ്റയാളില്‍ നിന്നു വാങ്ങിയ ടിജി 270912 നമ്പറിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഭരണങ്ങാനം ചിറ്റിലപ്പള്ളി പാപ്പച്ചന്‍ (70) മീനാക്ഷി ലക്കി സെന്ററില്‍ നിന്നു വാങ്ങി വില്‍പന നടത്തിയ ടിക്കറ്റാണിത്. 10 വര്‍ഷമായി പാപ്പച്ചന്‍ ലോട്ടറി ടിക്കറ്റ് വില്‍പന രംഗത്തുണ്ട്. ഇതിനു മുന്‍പ് ഇദ്ദേഹം വിറ്റ ടിക്കറ്റിന് 15 ലക്ഷം രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്. പ്രധാനമായും പാലാ ടൗണിലും ഭരണങ്ങാനത്തുമാണ് ടിക്കറ്റ് വില്‍പന. അതേസമയം, ഭരണങ്ങാനം സ്വദേശിക്കാണ് രണ്ടാം സമ്മാനമെന്നു പ്രചരിച്ചിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇദ്ദേഹത്തെ അന്വേഷിച്ച് എത്തിയെങ്കിലും ലോട്ടറി അടിച്ചില്ലെന്നാണ് ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ പറയുന്നത്.
Read More » -
Kerala
നടി രശ്മി ജയഗോപാല്‍ അന്തരിച്ചു
തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടി രശ്മി ജയഗോപാല്‍ (51) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. ‘സ്വന്തം സുജാത’ അടക്കം നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ്.
Read More » -
NEWS
യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവും സ്വയം വഹിക്കണം
അബുദാബി: യുഎഇയിൽ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിനുള്ള നിയമം പരിഷ്കരിക്കുന്നു. പുതിയ ഭേദഗതി അനുസരിച്ച് നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാര്‍ വഹിക്കണം. അടുത്തമാസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. താമസ രേഖകള്‍ ഇല്ലാത്തവരെയും വീസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവരെയും വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെയുമാണ് സാധാരണയായി നാടുകടത്താറുള്ളത്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കുപ്പെടുമ്പോള്‍ അവരെ നാടുകടത്തുന്നതിനുള്ള ചെലവ് യുഎഇ സര്‍ക്കാരായിരുന്നു ഇതുവരെ വഹിച്ചിരുന്നത്. എന്നാൽ നാടുകടത്തപ്പെടുന്നവരിൽ നിന്ന് തന്നെ ഇതിനു ചെലവാകുന്ന പണം ഈടാക്കുമെന്നാണ് പുതിയ ഭേദഗതി. ഇതിനു പുറമേ രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നവരെ ശിക്ഷാ കാലവധിക്ക് ശേഷം നാടുകടത്താനും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നാടുകടത്തപ്പെടുന്ന വ്യക്തിക്കൊപ്പം ആശ്രിത വിസക്കാരുണ്ടെങ്കില്‍ അവരും രാജ്യം വിടണം. നാടുകടത്താനുള്ള ചെലവ് വ്യക്തിയിൽ നിന്ന് ഈടാക്കാന് കഴിയാത്ത സാഹചര്യത്തില്‍ അയാളുടെ തൊഴിലുടമയില്‍ നിന്ന് ഈടാക്കും. അതിനും കഴിയാതെ വരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഇതിനുള്ള ചെലവുകൾ വഹിക്കും. അതേസമയം നാടുകടത്തല്‍ മൂലം…
Read More » -
NEWS
വെറും വയറ്റില്‍ ഒരു ഗ്‌ളാസ് ചൂടുവെള്ളം ശീലമാക്കിയാൽ നിരവധി രോഗങ്ങളെ തടയാം
രാവിലെ ഉണര്‍ന്നയുടന്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം വെറും വയറ്റില്‍ ഒരു ഗ്‌ളാസ് ചൂടുവെള്ളം ശീലമാക്കിയാലുള്ള ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. മലബന്ധം തടയുന്നതിനോടൊപ്പം ദഹനപ്രക്രിയയും ഇത് സുഗമമാക്കും.ഒപ്പം ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ജാഗ്രത, ഓര്‍മ്മശക്തി എന്നിവ വര്‍ധിപ്പിക്കാനുള്ള അത്ഭുതകരമായ കഴിവ് ഈ ശീലത്തിലൂടെ നേടിയെടുക്കാം. തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു. വൃക്കയില്‍ അടിഞ്ഞു കൂടുന്ന വിഷാംശം പുറന്തള്ളി മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയും. ചര്‍മത്തിന് നിറവും തിളക്കവും വര്‍ധിപ്പിക്കാനും ചര്‍മ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.
Read More »