Month: September 2022

  • NEWS

    എഞ്ചിനില്‍ കുരുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ ഓടിയത് നാലു കിലോമീറ്റര്‍  

    ചെന്നൈ: എഞ്ചിനില്‍ കുരുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ ഓടിയത് നാലു കിലോമീറ്റര്‍.  മുന്‍ഭാഗത്തു കുരുങ്ങിയ മൃതദേഹവുമായി സ്റ്റേഷനിലേക്കെത്തിയ ട്രെയിന്‍ കണ്ട് യാത്രക്കാര്‍ നിലവിളിച്ചപ്പോഴാണ് മൃതദേഹം കുടുങ്ങിയ വിവരം അറിയുന്നത്.ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈ കാട്പാടിയിലാണു സംഭവം.     മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്സ്‌പ്രസ് ട്രെയിന്‍ ആണ് 30 വയസ്സു തോന്നിക്കുന്ന പുരുഷനെ തട്ടിയത്. എന്‍ജിന്റെ മുന്‍ഭാഗത്തുള്ള ഗ്രില്ലില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ നാലു കിലോമീറ്ററോളം സഞ്ചരിച്ച്‌ കാട്പാടിയിലെത്തുകയായിരുന്നു. അരമണിക്കൂറോളം പണിപ്പെട്ടാണു മൃതദേഹം നീക്കിയത്.

    Read More »
  • NEWS

    ജയിന്‍ ഹവാല കേസിലെ മുഖ്യപ്രതി; കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ദേശാഭിമാനി

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി.വിലപേശിക്കിട്ടിയ പദവിയില്‍ മതിമറന്ന് ആടുകയാണ് ഗവര്‍ണറെന്ന് ദേശാഭിമാനി ആരോപിച്ചു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും, നിലപാട് വിറ്റാണ് ബിജെപിയിലെത്തിയതെന്നും ലേഖനത്തില്‍ പറയുന്നു. ചൗധരി ചരണ്‍സിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ തുടക്കം. 1977ല്‍ ആ പാര്‍ടി ജനതാ പാര്‍ടി ആയപ്പോള്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി 26-ാം വയസ്സില്‍ എംഎല്‍എ ആയി. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനാണ്‌ സാധ്യതയെന്ന്‌ വന്നതോടെ അങ്ങോട്ടുമാറി.1980ലും 1984ലും കോണ്‍ഗ്രസിന്റെ എംപിയായി. വിവാഹമോചിതരാകുന്ന മുസ്ലിം യുവതികള്‍ക്ക് ജീവനാംശത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന സുപ്രീംകോടതി വിധിക്കെതിരെ 1986ല്‍ രാജീവ്‌ ഗാന്ധി നിയമം കൊണ്ടുവന്നപ്പോള്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ വിട്ടു. തുടര്‍ന്ന് വിപി സിങ്ങിന്റെ ജനതാദളില്‍ എത്തി. 1989-ല്‍ ദളിന്റെ എംപിയായി. ജനതാദള്‍ സര്‍ക്കാരില്‍ വ്യോമയാനമന്ത്രിയായി. ഇതിനിടെ, ജയിന്‍ ഡയറി കേസില്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ പേരുവന്നു. 1988 മെയ്‌ മുതല്‍ 1991 ഏപ്രില്‍വരെ ആരിഫ്‌…

    Read More »
  • India

    ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഒക്ടോബര്‍ ഒന്ന് മുതൽ പുതിയ നിയമങ്ങൾ, അറിയാം വിശദവിവരങ്ങൾ

    ഇത് ഓൺലൈൻ പേയ്‌മെന്റിന്റെ കാലമാണ്. സാധന സേവങ്ങൾക്കായി പലപ്പോഴും ഓൺലൈൻ പേയ്മെന്റ് ആണ് ഇന്ന് പലരും തെരെഞ്ഞെടുക്കാറുള്ളത്. ഇങ്ങനെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ  ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക, ഒക്ടോബർ ഒന്ന് മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഒക്ടോബർ മുതൽ ഓൺലൈൻ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഒക്‌ടോബർ മുതൽ പ്രാബല്യത്തിൽ വരുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്  നിയമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ… ♦️എന്താണ് കാർഡ് ടോക്കണൈസേഷൻ…? ആർബിഐയുടെ നിർദേശപ്രകാരം, ഇടിപാടുകളിൽ കാർഡുകളടെ യഥാർത്ഥ വിവരങ്ങൾ പങ്കിടാതെ പകരം ‘ടോക്കൺ’ എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്കുന്നതിനെയാണ് ‘കാർഡ് ടോക്കണൈസേഷൻ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ♦️ടോക്കണൈസേഷന്റെ പ്രയോജനം എന്താണ്…? ഇടപാടിന്റെ പ്രോസസ്സിംഗ് സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. ♦️ടോക്കണൈസേഷൻ എങ്ങനെ…? കാർഡ് ഉടമ ഓൺലൈനിലൂടെ സാധനങ്ങൾ…

    Read More »
  • NEWS

    എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി; മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയ കണ്ടെത്തി

    കരുനാഗപ്പള്ളി: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ക്ക് സഹായകരമായി സോഷ്യൽ മീഡിയ. സോഷ്യല്‍ മീഡിയ വാര്‍ത്ത ഏറ്റെടുത്തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ ഓച്ചിറ പ്രയാര്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. കുലശേഖരപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആദിനാട് വടക്ക്, ചെറുവീട്ടില്‍ ആദിജന്‍ (13)നെയാണ് ഇന്ന് കാണാതായത്.രാവിലെ 6 മണിക്ക് ട്യൂഷന് പോയതായിരുന്നു കുട്ടി. കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാർ സമൂഹമാധ്യമങ്ങള്‍ വഴി ഫോട്ടോ അടക്കം നല്‍കിയ കുറിപ്പാണ് വേഗത്തില്‍ കണ്ടുകിട്ടാന്‍ സഹായകമായത്.ഇതിനിടയിൽ സംഭവത്തിൽ പോലീസ് കേസും എടുത്തിരുന്നു.

    Read More »
  • NEWS

    ലോട്ടറി സർക്കാർ കൊള്ള; ഓണം ബംബർ ജേതാവ് അനൂപിന്റെ പഴയൊരു പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

    തിരുവനന്തപുരം : ഇത്തവണത്തെ ഓണം ബംബർ ജേതാവും ബി.ജെ.പി അനുഭാവിയുമായ അനൂപിന്റെ പഴയൊരു പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ.  യുവമോര്‍ച്ച ഭാരവാഹി കൂടിയായ അനൂപ് ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ലോട്ടറിയും മദ്യവും ട്രാഫിക് നിയമങ്ങളിലെ പിഴയും എല്ലാം കൂടി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് അനൂപ് ഇക്കഴിഞ്ഞ മെയ് മാസം തന്റെ ഫേസ്‌ബുക്കില്‍ എഴുതിയത്. ലോട്ടറി എന്നത് സര്‍ക്കാര്‍ നടത്തുന്ന ഒരു കൊള്ള ആണെന്നും അനൂപ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലാകുന്നത്. അതേസമയം, ലോട്ടറി അടിച്ചെന്നറിഞ്ഞ് ഒരുപാട് പേര്‍ വിളിച്ചെന്നും, പലരും പണം ചോദിച്ച്‌ തുടങ്ങിയെന്നും അനൂപ് വ്യക്തമാക്കുന്നു.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനൂപ് തന്റെ അനുഭവവും ആശങ്കകളും പങ്കുവെച്ചത്. ‘ഏജന്‍സിയില്‍ വെച്ച്‌ തന്നെ കുറെ ആള്‍ക്കാര്‍ പണം ചോദിക്കാന്‍ തുടങ്ങിയിരുന്നു. കുറെ ആളുകള്‍ വിളിച്ചിട്ട് വീട്ടിലേക്ക് വരാം സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്ബോള്‍ ടെന്‍ഷന്‍ ഉണ്ട്. ഇനി ബന്ധുക്കളൊക്കെ പിണങ്ങാന്‍ തുടങ്ങും. എത്ര കൊടുത്താലും ആളുകള്‍ക്ക് പറച്ചില്‍…

    Read More »
  • Pravasi

    ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു

    മസ്‌കറ്റ്: ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു. അടുത് വര്‍ഷം ജനുവരി ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം ലംഘിക്കുന്ന കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തകള്‍ എന്നിവയ്ക്ക് 1000 റിയാല്‍ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. രാജ്യത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് ബാഗ് നിരോധനം നടപ്പിലാക്കുകയാണ് ഒമാന്‍ പരിസ്ഥിതി മന്ത്രാലയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇത്തരം ബാഗുകള്‍ക്ക് പകരം രണ്ടും മൂന്നും തവണ ഉപയോഗിക്കാന്‍ സാധിക്കുന്ന ബാഗുകളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പത് മുതലാണ് ഒമാനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചത്. അതേസമയം അബുദാബിയിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2020ല്‍ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയ പ്രകാരമാണ് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന…

    Read More »
  • LIFE

    ഇമ്രാൻ ഹാഷ്മിക്ക് നേരെ ജമ്മു കശ്മീരിൽ ആക്രമണം

    ദില്ലി: ബോളിവു‍ഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വച്ചാണ് നടന് നേരെ ആക്രമണം നടന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ഇമ്രാൻ ജമ്മുവിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.  ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം താരം പഹൽഗാമിലെ മാർക്കറ്റിൽ നടക്കാൻ പോയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ചില അജ്ഞാതർ ഇമ്രാന് നേരെ കല്ലെറിയുക ആയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇമ്രാൻ ഹാഷ്മിയുടെ ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് കശ്മീരിൽ പുരോ​ഗമിക്കുന്നത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. ഇമ്രാൻ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും ഈ ചിത്രത്തിലൂടെ ചില വലിയ വിസ്മയങ്ങളാണ് താരം ആരാധകർക്കായി ഒരുക്കുന്നത്. ‘ഗ്രൗണ്ട് സീറോ’ കൂടാതെ, ഇമ്രാൻ ഹാഷ്മി മറ്റ് നിരവധി പ്രോജക്റ്റുകളിലും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും ടൈഗർ 3…

    Read More »
  • NEWS

    സർക്കാർ ഇടപെട്ടു;കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്‌ഇബി പുനസ്ഥാപിച്ചു

    തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്‌ഇബി പുനസ്ഥാപിച്ചു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. വൈദ്യുതി കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചത്. 2.36 കോടി രൂപയായിരുന്നു കുടിശ്ശിക. പലവട്ടം നോട്ടീസ് നല്‍കിയിട്ടും പണം അടച്ചില്ലെന്നാരോപിച്ചായിരുന്നു കെഎസ്‌ഇബിയുടെ നടപടി.     ഈ മാസം 28ന് ദക്ഷിണാഫ്രിക്ക ട്വന്റി 20 നടക്കാനിരിക്കെ കെഎസ്‌ഇബി ഫ്യൂസ് ഊരിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.പിന്നാലെയാണ് സർക്കാർ ഇടപെടൽ.

    Read More »
  • NEWS

    അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു

    പത്തനംതിട്ട: മൈലപ്ര സേക്രഡ് ഹാര്‍ട്ട് നഴ്സറി സ്കൂളില്‍ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. അരീക്കക്കാവ് കരിപ്പോണ്‍ പുത്തന്‍വീട്ടില്‍ തോമസിന്റെ ഭാര്യ സാറാമ്മയാണ് (മിനി 47) മരിച്ചത്. രാവിലെ 10.10ന് സ്കൂളിലെ പ്രാര്‍ഥന കഴിഞ്ഞ് കുട്ടികളുടെ ഹാജര്‍ എടുത്തുകൊണ്ടിരിക്കുമ്ബോഴാണ് അധ്യാപിക കുഴഞ്ഞു വീണത്. ഉടനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മണിയാര്‍ പോസ്റ്റോഫീസിലെ പോസ്റ്റുമാനാണ് ഭര്‍ത്താവ് തോമസ്. മക്കള്‍: മാത്യു കെ ടോം, ഇവാനിയോസ് തോമസ് (വിദ്യാര്‍ഥികള്‍).

    Read More »
  • NEWS

    ടിക്കറ്റ് എടുക്കാതെ തങ്കരാജിനെ തേടിയെത്തിയത് 2.50 കോടി !!

    തിരുവനന്തപുരം:ഇത്തവണ ഓണം ബംപര്‍ ടിക്കറ്റ് എടുത്ത് ഒന്നാം സമ്മാനം നേടിയ അനൂപിനൊപ്പം ടിക്കറ്റ് എടുക്കാതെ ഒരാള്‍ കൂടി കോടീശ്വര പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ചിറയിന്‍കീഴ് സ്വദേശിയായ തങ്കരാജാണ് ആ വ്യക്തി.  ഭഗവതി ലോട്ടറിയെന്ന ഏജന്‍സിയിട്ടിരിക്കുന്ന തങ്കരാജിനെ തേടിയെത്തിയത് 2.50 കോടിയാണ്. മറ്റു നികുതികള്‍ കഴിച്ച്‌ ഏകദേശം ഒരുകോടി 55 ലക്ഷം രൂപ തങ്കരാജിന് ലഭിക്കും. അഞ്ചു ബമ്ബറുകള്‍ കൈയിലൂടെ കടന്നു പോയ കഥയാണ് തങ്കരാജിന് പറയാനുള്ളത്.ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയുടെ തിരുവനന്തപുരം ബ്രാഞ്ച് വഴി വിറ്റ ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ ആദ്യമായിട്ടല്ല തങ്കരാജിനെ തേടി ബംപര്‍ ഭാഗ്യമെത്തുന്നത്. 2015 മുതല്‍ തങ്കരാജിനെ തേടി ഇടയ്ക്കിടയ്ക്ക് ബംപര്‍ സമ്മാനങ്ങള്‍ വിരുന്നെത്താറുണ്ട്. 2015ലെ ഓണം ബംപര്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റും വില്‍പ്പന നടന്നത് തങ്കരാജിന്‍്റെ ഭഗവതി ഏജന്‍സി വഴിയായിരുന്നു. ഏഴുകോടി രൂപയായിരുന്നു അന്ന് ഒന്നാം സമ്മാനം. ഏജന്‍സി കമ്മീഷനായി ലഭിച്ചത് 70 ലക്ഷം രൂപയും മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയ ഒന്നാം…

    Read More »
Back to top button
error: