Month: September 2022
-
NEWS
വിറകെടുക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ പാചകത്തൊഴിലാളി മരിച്ചു
ശ്രീകൃഷ്ണപുരം: വീടിനോടുചേർന്നുള്ള വിറകുപുരയിൽ തൂക്കിയിട്ട സഞ്ചിയിൽ കൈയിട്ടപ്പോൾ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ പാചകത്തൊഴിലാളി മരിച്ചു. പുഞ്ചപ്പാടം എ.യു.പി. സ്കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാർഗവിയാണ് (69) മരിച്ചത്. മൂർഖനാണ് കടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.പാമ്പിനെ പിടികൂടാനായില്ല. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാർഗവിക്ക് പാമ്പിന്റെ കടിയേറ്റത്. പശുവിന് നൽകാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാൻ പഴയ പ്ലാസ്റ്റിക് സഞ്ചികൾ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ കൈയിട്ടതായിരുന്നു ഭാർഗവി. 36 വർഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ്.സുബ്രഹ്മണ്യനാണ് ഭർത്താവ്. മക്കൾ: സുജിത, സുരേഷ്, സുഭാഷ്. മരുമക്കൾ: പ്രഭാകരൻ, ശ്രീലത, ഉമ. ശ്രീകൃഷ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.
Read More » -
Kerala
ഗവര്‍ണര്‍ എന്ന് പറഞ്ഞാല്‍ രാജാവാണോ?. രാജാധിപത്യം മാറി ജനാധിപത്യം വന്നു:പി ജയരാജൻ
മനോനില തെറ്റിയ മട്ടിലാണ് ഗവര്‍ണര്‍ പലതും വിളിച്ചുപറയുന്നതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ മേൽ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള അധികാരവും പദവിയുമല്ല ഗവര്‍ണറുടെതെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ചെറായി മങ്കുഴി ഗോപിയേട്ടൻ വായനശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി ജയരാജൻ. ‘ഗവര്‍ണര്‍ എന്ന് പറഞ്ഞാല്‍ രാജാവാണോ?. രാജാധിപത്യം മാറി ജനാധിപത്യം വന്നു. പ്രായപൂര്‍ത്തി വോട്ടവകാശം വന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്. 99 സീറ്റുകളുടെ പിന്‍ബലത്തോടെയാണ് പിണറായി വിജയന്‍ കേരളം ഭരിക്കുന്നത്. ഗവര്‍ണര്‍ക്ക് ഭരണഘടനപരമായ അംഗീകാരവും പദവിയുമുണ്ട്. പദവി കേരളത്തിലെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. എന്നു കരുതി അത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമേല്‍ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള പദവി വേണ്ട. മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സെമിനാറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നാണ് കണ്ടെത്തല്‍. സമനില തെറ്റിയതുകൊണ്ടാണ് തോന്നിപോലെ പലതും പറയുന്നത്.’ പി ജയരാജൻ പറഞ്ഞു.
Read More » -
Crime
നടന്‍ നസ്ലെന്റെ പേരില്‍ മോദിക്കെതിരേ കമന്റിട്ടത് യു.എ.ഇയില്‍നിന്ന്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യു.എ.ഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പോലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു. വ്യാജനെതിരെ നസ്ലെന്‍ കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്ലെന്റേതെന്ന പേരില്‍ വ്യാജ കമന്റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്ലെന്‍ വ്യക്തമാക്കിയിരുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നസ്ലെന്‍ അറിയിച്ചത്. സുഹൃത്തുക്കള്‍ സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നു നസ്ലെന്‍ വിഡിയോയില്‍ വ്യക്തമാക്കി. ആരോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് പഴി കേള്‍ക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്ലെന്‍ പറഞ്ഞു.
Read More » -
Breaking News
ആലുവ മുന്‍ എം.എല്‍.എ. കെ.മുഹമ്മദാലി അന്തരിച്ചു
കൊച്ചി: ആലുവയില്‍നിന്ന് 1980 മുതല്‍ ആറു തവണ നിയമസഭയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുഹമ്മദാലി (74) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുറച്ചുനാളായി അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിനെതിരേ കെ മുഹമ്മദ് അലിയുടെ മരുമകള്‍ ഷെല്‍ന നിഷാദിനെയായിരുന്നു സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ കൊച്ചുണ്ണിയുടെയും നസീബയുടെയും മകനായി 1946 മാര്‍ച്ച് 17 നായിരുന്നു ജനനം. കെ.എസ്.യു എറണാകുളം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കെടിഡിസി ഡറക്ടര്‍ ബോര്‍ഡ് അംഗം, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973-ല്‍ എഐസിസി അംഗമായി. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: പിഎം നസീം ബീവി. 1980 ല്‍ സി.പി.എം പിന്തുണയോടെയായിരുന്നു മുഹമ്മദാലി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് എന്നതു…
Read More » -
India
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. ഇതിനകം ഏഴ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് കമ്മിറ്റികള്‍ രാഹുല്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. രാജസ്ഥാനാണ് ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനം. തുടര്‍ന്ന് ചത്തീസ്ഗഢ്, ഗുജറാത്ത്, തമിഴ്‌നാട്, ബീഹാര്‍, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളും പ്രമേയം പാസാക്കി. ഹിമാചല്‍ പ്രദേശും പ്രമേയം പാസാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യയുടെ ഭാവി രാഹുലാണെന്നും യുവാക്കളുടെ ശബ്ദമാണെന്നും പ്രസ്താവിക്കുന്ന പ്രമേയമാണ് ഗുജറാത്ത് പാസാക്കിയത്
Read More » -
Kerala
പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പരിശോധന ഇന്ന് മുതൽ
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പരിശോധന ഇന്ന് മുതൽ. തിരുവനന്തപുരം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യ ദിനത്തിൽ പരിശോധന ആരംഭിക്കുക. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവും പരിശോധന. മുഖ്യമന്ത്രിയുടെ നിർദേശത്തിൻറെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പരിശോധന നടത്തുന്നത്. നാല് ഐഎഎസ് ഉദ്യോഗസ്ഥർ, എട്ട് ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിങ് എൻജിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുക.
Read More » -
NEWS
ഏത്ര പഴകിയ പൈൽസിനും നാലേനാല് ആനച്ചുവടി മതി
ആസ്റ്ററേസി കുടുംബത്തിൽപ്പെട്ട സസ്യമാണ് ആനച്ചുവടി. നിലം പറ്റി വളരുന്ന ഈ ഔഷധസസ്യത്തിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ആനയുടെ പാദം പോലെ നിലത്ത് പറ്റി വളരുന്നതിനാൽ ഇതിന് ‘ആനയടിയൻ’ എന്ന പേരും ഉണ്ട്. സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാർ ഉപയോഗിച്ചുവരുന്നു.ആനച്ചുവടി നാലെണ്ണം പിഴുതെടുത്ത് നല്ലതായി കഴുകി വൃത്തിയാക്കി മൂന്നു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്റർ ആകുന്ന കണക്കിൽ കുറുക്കിയെടുത്ത് രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് വീതം ഒരാഴ്ച സേവിച്ചാൽ ഏത് മാറാത്ത പൈൽസും മാറും. ആനച്ചുവടിയുടെ മറ്റ് ഉപയോഗങ്ങൾ 1. ആണിരോഗം അകറ്റുവാൻ ആനച്ചുവടി അരച്ചിട്ടാൽ മതി 2. ആനച്ചുവടി താളിയാക്കി തലയിൽ പുരട്ടിയാൽ താരൻ ഇല്ലാതാകുകയും, മുടി സമൃദ്ധമായി വളരുകയും ചെയ്യുന്നു 3. ആനച്ചുവടി സമൂലം കഷായം വെച്ച് സേവിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കുവാൻ ഉത്തമമാണ്. 4. ആനച്ചുവടി ചതച്ച് വെച്ച് കെട്ടിയാൽ നടുവേദന ഇല്ലാതാക്കും. 5. ഉളുക്ക് ഭേദമാക്കുവാൻ ആനച്ചുവടി, പൂവാംകുരുന്നില, മുയൽച്ചെവി എന്നിവ അരച്ച്…
Read More » -
Kerala
സംസ്ഥാനത്തെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുളള വാക്‌സിൻ യജ്ഞം ഇന്ന് ആരംഭിക്കും
സംസ്ഥാനത്തെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുളള വാക്‌സിൻ യജ്ഞം ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോബർ 20 വരെ നീളും. യജ്ഞത്തിൽ പങ്കാളികളാകാൻ എണ്ണൂറോളം പേർ സന്നദ്ധരായി എത്തി. എന്നാൽ, ഇവരിൽ പേവിഷ പ്രതിരോധവാക്സിന്റെ ആദ്യ രണ്ടു ഡോസുമെടുത്തവരെ മാത്രമാകും യജ്ഞത്തിന്റെ ഭാഗമാക്കുക. വാക്സിൻ യജ്ഞത്തിനായി മൃഗസംരക്ഷണവകുപ്പിൽ നിന്നും ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസുമാണ് ഉപയോഗിക്കുക. തെരുവുനായകളുള്ള മേഖലകളിൽ വാഹനങ്ങളിലെത്തിയാണ് വാക്‌സിൻ നൽകുക. മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 78 പേർക്കു പുറമേയാണ് 720 സന്നദ്ധ പ്രവർത്തകരുടെ പട്ടിക രണ്ടു ഘട്ടമായി തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കു കുടുംബശ്രീ കൈമാറിയത്.
Read More » -
NEWS
നായ്ക്കളെ വളര്‍ത്തുന്നവർ ശ്രദ്ധിക്കേണ്ടത്
നായ്ക്കളെ വളര്‍ത്തുന്നവർ ശ്രദ്ധിക്കുക.പഞ്ചായത്തീരാജ് ആക്‌ട് പ്രകാരം നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വാങ്ങണം. നിയമം ലംഘിച്ചാല്‍ 250 രൂപ പിഴ ഈടാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ് വാങ്ങേണ്ടത്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളില്‍ നിന്ന് ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാണിച്ചാല്‍ ലൈസന്‍സ് ലഭിക്കും. മിക്ക വീടുകളിലും നാടന്‍ ഇനങ്ങള്‍ തൊട്ട് മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തുന്നു. ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് മാത്രമല്ല, ഈ നായകളെ തുറന്നുവിടുന്നതും പതിവാണ്. കേരളത്തിലെ വീടുകളില്‍ മാത്രം ഒമ്ബത് ലക്ഷത്തോളം നായ്ക്കളെ വളര്‍ത്തുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്.ഇതില്‍ ഒരു ശതമാനം നായകള്‍ക്ക് പോലും ലൈസന്‍സ് ഇല്ല. നായ്ക്കള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ 45 രൂപ മാത്രമേ ചെലവാകൂ. എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും വാക്ലിന്‍ സൗജന്യമായി ലഭിക്കും. ഒപി ടിക്കറ്റിനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനും 30 രൂപയാണ് ഫീസ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ് വാങ്ങേണ്ടത്.ഇതിന് 15 രൂപയാണ് ഫീസ്.
Read More » -
NEWS
നാരങ്ങ എന്ന രോഗ സംഹാരി
നാരകം നട്ടാൽ നട്ടിടം മുടിയും എന്ന വിശ്വാസത്തിന് അൽപ്പമെങ്കിലും മാറ്റമുണ്ടായത് നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയതിന് ശേഷമാണ്. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ജീവകങ്ങളില്‍ മുഖ്യമായ ജീവകം – സിയുടെ നല്ല ശേഖരമാണ് നാരങ്ങ. മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. ദിവസവും നാരങ്ങാനീര് കുടിക്കുന്നതും ഇതു കൊണ്ട് മോണയില്‍ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകള്‍ മാറാന്‍ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ് ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയില്‍ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയിലുള്ള ഫ്ലവനോയിഡുകള്‍ ശരീരത്തില്‍ നീരുകെട്ടല്‍ , പ്രമേഹത്തോടനുബന്ധിച്ച് ചെറു രക്‌തഞ്ഞരമ്ബുകള്‍ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ , പിത്തം എന്നിവയെ ശമിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക് അമ്ലം രക്‌തഞ്ഞരമ്ബുകളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നല്ല അണുനാശിനിയാണ് സിട്രിക്…
Read More »