NEWS

സർക്കാർ ഇടപെട്ടു;കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്‌ഇബി പുനസ്ഥാപിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്‌ഇബി പുനസ്ഥാപിച്ചു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി.

വൈദ്യുതി കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചത്. 2.36 കോടി രൂപയായിരുന്നു കുടിശ്ശിക. പലവട്ടം നോട്ടീസ് നല്‍കിയിട്ടും പണം അടച്ചില്ലെന്നാരോപിച്ചായിരുന്നു കെഎസ്‌ഇബിയുടെ നടപടി.

 

Signature-ad

 

ഈ മാസം 28ന് ദക്ഷിണാഫ്രിക്ക ട്വന്റി 20 നടക്കാനിരിക്കെ കെഎസ്‌ഇബി ഫ്യൂസ് ഊരിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.പിന്നാലെയാണ് സർക്കാർ ഇടപെടൽ.

Back to top button
error: