NEWS

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി; മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയ കണ്ടെത്തി

കരുനാഗപ്പള്ളി: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ക്ക് സഹായകരമായി സോഷ്യൽ മീഡിയ. സോഷ്യല്‍ മീഡിയ വാര്‍ത്ത ഏറ്റെടുത്തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ ഓച്ചിറ പ്രയാര്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.
കുലശേഖരപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആദിനാട് വടക്ക്, ചെറുവീട്ടില്‍ ആദിജന്‍ (13)നെയാണ് ഇന്ന് കാണാതായത്.രാവിലെ 6 മണിക്ക് ട്യൂഷന് പോയതായിരുന്നു കുട്ടി. കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാർ സമൂഹമാധ്യമങ്ങള്‍ വഴി ഫോട്ടോ അടക്കം നല്‍കിയ കുറിപ്പാണ് വേഗത്തില്‍ കണ്ടുകിട്ടാന്‍ സഹായകമായത്.ഇതിനിടയിൽ സംഭവത്തിൽ പോലീസ് കേസും എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: