NEWS

എഞ്ചിനില്‍ കുരുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ ഓടിയത് നാലു കിലോമീറ്റര്‍  

ചെന്നൈ: എഞ്ചിനില്‍ കുരുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ ഓടിയത് നാലു കിലോമീറ്റര്‍.

 മുന്‍ഭാഗത്തു കുരുങ്ങിയ മൃതദേഹവുമായി സ്റ്റേഷനിലേക്കെത്തിയ ട്രെയിന്‍ കണ്ട് യാത്രക്കാര്‍ നിലവിളിച്ചപ്പോഴാണ് മൃതദേഹം കുടുങ്ങിയ വിവരം അറിയുന്നത്.ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈ കാട്പാടിയിലാണു സംഭവം.

 

Signature-ad

 

മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്സ്‌പ്രസ് ട്രെയിന്‍ ആണ് 30 വയസ്സു തോന്നിക്കുന്ന പുരുഷനെ തട്ടിയത്. എന്‍ജിന്റെ മുന്‍ഭാഗത്തുള്ള ഗ്രില്ലില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ നാലു കിലോമീറ്ററോളം സഞ്ചരിച്ച്‌ കാട്പാടിയിലെത്തുകയായിരുന്നു. അരമണിക്കൂറോളം പണിപ്പെട്ടാണു മൃതദേഹം നീക്കിയത്.

Back to top button
error: