NEWS

ലോട്ടറി സർക്കാർ കൊള്ള; ഓണം ബംബർ ജേതാവ് അനൂപിന്റെ പഴയൊരു പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം : ഇത്തവണത്തെ ഓണം ബംബർ ജേതാവും ബി.ജെ.പി അനുഭാവിയുമായ അനൂപിന്റെ പഴയൊരു പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ.
 യുവമോര്‍ച്ച ഭാരവാഹി കൂടിയായ അനൂപ് ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ലോട്ടറിയും മദ്യവും ട്രാഫിക് നിയമങ്ങളിലെ പിഴയും എല്ലാം കൂടി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് അനൂപ് ഇക്കഴിഞ്ഞ മെയ് മാസം തന്റെ ഫേസ്‌ബുക്കില്‍ എഴുതിയത്. ലോട്ടറി എന്നത് സര്‍ക്കാര്‍ നടത്തുന്ന ഒരു കൊള്ള ആണെന്നും അനൂപ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലാകുന്നത്.

അതേസമയം, ലോട്ടറി അടിച്ചെന്നറിഞ്ഞ് ഒരുപാട് പേര്‍ വിളിച്ചെന്നും, പലരും പണം ചോദിച്ച്‌ തുടങ്ങിയെന്നും അനൂപ് വ്യക്തമാക്കുന്നു.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനൂപ് തന്റെ അനുഭവവും ആശങ്കകളും പങ്കുവെച്ചത്.

‘ഏജന്‍സിയില്‍ വെച്ച്‌ തന്നെ കുറെ ആള്‍ക്കാര്‍ പണം ചോദിക്കാന്‍ തുടങ്ങിയിരുന്നു. കുറെ ആളുകള്‍ വിളിച്ചിട്ട് വീട്ടിലേക്ക് വരാം സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്ബോള്‍ ടെന്‍ഷന്‍ ഉണ്ട്. ഇനി ബന്ധുക്കളൊക്കെ പിണങ്ങാന്‍ തുടങ്ങും. എത്ര കൊടുത്താലും ആളുകള്‍ക്ക് പറച്ചില്‍ വരും. ഇപ്പോ എല്ലാവരും സ്നേഹത്തിലാണ്. ഇനി അത് മാറും. ആളുകളുടെ ഫോണ്‍കോളുകളും വീഡിയോ കോളും തുടര്‍ച്ചയായി ലഭിച്ചതിനാല്‍ ഇതുവരെ ശരിക്ക് ഉറങ്ങാന്‍ പറ്റിയിട്ടില്ല.എന്തായാലും അങ്ങനെ ആർക്കും കൊടുക്കാൻ തീരുമാനിച്ചിട്ടില്ല.’-അനൂപ് പറയുന്നു.

 

 

ജോലിക്കായി വിദേശത്തേക്ക് പോകാനിരിക്കെയാണ് അനൂപിന് ലോട്ടറി അടിച്ചത്. ഇതോടെ ഇനി വിദേശത്തേക്ക് പോകുന്നില്ല എന്ന തീരുമാനത്തിലാണ് അനൂപ്.

Back to top button
error: