Month: September 2022
-
Kerala
ടൈഗർ സമീറിനെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ, കേസും വിവാദങ്ങളും അഖിലേന്ത്യാ തലത്തിലും വാർത്തയായി; കേരളത്തിലെ തെരുവ് നായ വിഷയം ചർച്ചയാക്കി കാസർകോട് സ്വദേശി
തെരുവ്നായ ആക്രമണത്തില്‍ നിന്നും മദ്രസാ വിദ്യാർഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി പോയ കാസർകോട് സ്വദേശി ടൈഗര്‍ സമീറിനെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ. വൈറൽ വീഡിയോയും കേസും വിവാദങ്ങളും വളരെ പ്രാധാന്യത്തോടെ എൻഡിടിവി, ടൈം നൗ, മിന്റ്, ഇൻഡ്യ ടിവി തുടങ്ങിയ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പല സംസ്ഥാനങ്ങളിലെയും പ്രാദേശിക മാധ്യമങ്ങളിലും ടൈഗർ സമീർ ചർച്ചാ വിഷയമായി. കേരളത്തിലെ തെരുവുനായ പ്രശ്‌നം ഗൗരവചർച്ചയാവാനും അധികൃതരുടെ കണ്ണ് തുറക്കാനും സമീർ നിമിത്തമായി. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്രസയില്‍ പോകുന്നതിന് സമീറിന്റെ മൂന്നു മക്കള്‍ ഉള്‍പ്പെടെ 13 കുട്ടികള്‍ക്ക് തെരുവുനായയില്‍ നിന്നും സുരക്ഷയായാണ് ഇയാള്‍ എയര്‍ ഗണ്ണേന്തി നടക്കുന്നത്. ഇതിന്‍രെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. നായ്ക്കളെ കൊല്ലാന്‍ തോക്കേന്തി ആഹ്വാനം നല്‍കിയെന്നും സമീറിനെതിരെ കുറ്റമുണ്ട്. തെരുവ് നായയെ ആക്രമിച്ചാൽ വെടിവെക്കുമെന്ന് പറഞ്ഞ് തോക്കുമായി കുട്ടികളുടെ മുന്നിലൂടെ സമീർ നടക്കുന്ന വീഡിയോ, സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര…
Read More » -
India
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമെന്നുറപ്പായി
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമെന്നുറപ്പായി. രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ടും തിരുവനന്തപുരം എംപി ശശി തരൂരും തമ്മിലായിരിക്കും മത്സരം നടക്കുക. ശശി തരൂര്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂരിന് മത്സരിക്കാമെന്ന് സോണിയാ ഗാന്ധി പറഞ്ഞുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായത്. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗെഹ്‌ലോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വവും ഉറപ്പാവുകയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായ ഗെഹ്‌ലോട്ട് ഒക്ടോബര്‍ 25ന് ഡല്‍ഹിയിലെത്തും. തൊട്ടടുത്ത ദിവസം തന്നെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കും. രണ്ട് വര്‍ഷത്തിനിപ്പുറം അടുത്തമാസമാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹി ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലാണ് നേതാക്കളുടെ കൂടികാഴ്ച്ച നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നാണ് സോണിയ തരൂരിനെ അറിയിച്ചത്. അതേസമയം പാര്‍ട്ടി നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി വരണമെന്ന്…
Read More » -
Kerala
ഇടുക്കി മെഡിക്കല്‍ കോളേജ് ആദ്യബാച്ച് വിദ്യാര്‍ത്ഥി പ്രവേശനം പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഇടുക്കി മെഡിക്കല്‍ കോളേജ് ആദ്യബാച്ച് വിദ്യാര്‍ത്ഥി പ്രവേശനത്തിന് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍, സാമഗ്രികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. . മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ഇവ കൂടാതെയാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സൈക്യാട്രി വിഭാഗത്തില്‍ ഇസിടി മെഷീന്‍, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 2 സീക്വന്‍ഷ്യല്‍ കമ്പ്രഷന്‍ ഡിവൈസ് കാഫ് പമ്പ്, പീഡിയാട്രിക് വിഭാഗത്തില്‍ ന്യൂ ബോണ്‍ മാനിക്വിന്‍, ഒഫ്ത്തല്‍മോസ്‌കോപ്പ്, അനാട്ടമി വിഭാഗത്തില്‍ ബോഡി എംബാമിംഗ് മെഷീന്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ സെമി ആട്ടോ അനലൈസര്‍, ഗൈനക്കോളജി വിഭാഗത്തില്‍ കാര്‍ഡിയാക് മോണിറ്റര്‍, 2 സിടിജി മെഷീന്‍, സ്‌പോട്ട് ലൈറ്റ്, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ നോണ്‍ കോണ്ടാക്ട് ടോണോമീറ്റര്‍, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ഡി ഹുമിഡിഫയര്‍, അനസ്‌തേഷ്യ…
Read More » -
NEWS
തിരുവനന്തപുരം – പത്തനംതിട്ട – തൃശ്ശൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസിന് തുടക്കമായി
പത്തനംതിട്ട : മലയോര മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായി പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ പുതിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസിന് തുടക്കമായി.തിരുവനന്തപുരം-തൃശ്ശൂർ-തിരുവനന്തപുരം റൂട്ടിലാണ് പുതിയ സർവീസ്. തിരുവനന്തപുരം – പത്തനംതിട്ട – തൃശ്ശൂർ സൂപ്പർഫാസ്റ്റ് സമയവിവരങ്ങൾ ■ 07:50 PM – തിരുവനന്തപുരം ■ 09:45 PM – പുനലൂർ ■ 10:10 PM – പത്തനാപുരം ■ 10:30 PM – കോന്നി ■ 10:50 PM – പത്തനംതിട്ട ■ 11:15 PM – റാന്നി ■ 11:35 PM – എരുമേലി ■ 11:55 PM – കാഞ്ഞിരപ്പള്ളി ■ 12:15 AM – ഈരാറ്റുപേട്ട ■ 12:50 AM – പാലാ ■ 02:00 AM – മൂവാറ്റുപുഴ ■ 02:55 AM – അങ്കമാലി ■ 03:45 AM – തൃശ്ശൂർ □□□□□□□□□□ ■ 12:05 PM – തൃശൂർ ■ 01:00 PM –…
Read More » -
Kerala
തൊഴില്‍ സഭകള്‍ക്ക് തുടക്കമാകുന്നു, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ സഭകള്‍ക്ക് നാളെ തുടക്കമാകും. ജനകീയ ഇടപെടലിലൂടെ ബദല്‍ സൃഷ്ടിക്കുന്ന മറ്റൊരു കേരള മാതൃകയ്ക്കാണ് തുടക്കമാകുന്നത്. തൊഴില്‍ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ സ്വന്തം വാര്‍ഡിലെ തൊഴില്‍സഭയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പിണറായി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്‍ററില്‍ രാവിലെ 10 മണിക്കാണ് പരിപാടി. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തന്‍ ആശയം ലോകത്ത് തന്നെ ആദ്യത്തേതാണ്. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് തൊഴില്‍സഭകളിലൂടെ ലക്ഷ്യമിടുന്നത്. ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയും, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയും, കെ…
Read More » -
NEWS
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ പുതിയ രണ്ട് പ്ലാറ്റ്ഫോമ്മുകൾ കൂടി
തിരുവനന്തപുരം :കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ പുതിയ രണ്ട് പ്ലാറ്റ്ഫോം കൂടി വരുന്നു.ഇതിന്റെ നിർമ്മാണം പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നായിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ അവഗണനയുടെ ട്രാക്കിലായിരുന്നു കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ. നിരവധി ദീർഘദൂര ട്രെയിനുകൾ പുറപ്പെടുന്ന കൊച്ചുവേളി സ്റ്റേഷന്റെ വികസനപ്രവർത്തനങ്ങൾ ഏറെ മുറവിളിക്കൊടുവിൽ ഇക്കഴിഞ്ഞ ജൂണിലാണ് റയിൽവെ തുടക്കമിടുന്നത്. നിലവിൽ നാലു പ്ലാറ്റ്‌ഫോമുകൾ മാത്രമുണ്ടായിരുന്ന കൊച്ചുവേളിയിൽ പുതിയ രണ്ട് പ്ലാറ്റ്ഫോമ്മിന്റെ കൂടി നിർമ്മാണമാണ് നടക്കുന്നത്.അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകൾ നിർത്തിയിടാനുള്ള മൂന്ന് സ്റ്റേബ്ലിങ് ലൈനുകളും ആധുനിക സിഗ്‌നൽ സംവിധാനവും ഇതോടൊപ്പം സജ്ജമാക്കുന്നുണ്ട്. ഇതോടെ ഇവിടെ യാത്ര അവസാനിപ്പിക്കുന്ന വണ്ടികൾക്കൊക്കെ ഇവിടെ തന്നെ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താനാകും.നിലവിൽ പാളങ്ങൾ തികയാത്തതിനാൽ ട്രെയിനുകൾ പരവൂർ, കടയ‌്ക്കാവൂർ, കഴക്കൂട്ടം സ‌്റ്റേഷനുകളിൽ ഒതുക്കി ഇടുകയായിരുന്നു പതിവ്.ഈ ട്രെയിനുകൾ പരിപാലനത്തിനും യാത്ര തുടങ്ങാനുമായി വീണ്ടും കൊച്ചുവേളിയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നത് റെയിൽവേയ്ക്ക് അധിക ചെലവും ആയിരുന്നു. ഇനിയൊരുതരിമ്പും സൗകര്യമില്ലാത്ത തിരുവനന്തപുരം സെൻട്രലിലെ കുരുക്കഴിച്ച് ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കാൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ…
Read More » -
Crime
വനിതാ പോലീസ് സ്റ്റേഷനിൽ വിളിച്ചു പോലീസുകാരെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : വനിതാ പോലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ചു വനിതാ പോലീസുകാരെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ജോസ് (33) നെ യാണ് കന്റോണ്മെന്റ് വനിതാ പോലീസ് ടീം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിളിച്ചു വനിതാ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് ഇയാളെ പലപ്രാവശ്യം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. വനിതാ എസ് ഐ. ആശ ചന്ദ്രന്റെ നേതൃത്യ ത്തിലുള്ള പോലീസ് സംഘ മാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു
Read More » -
Sports
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തിരുവനന്തപുരം : സെപ്തംബര്‍ 28ന് കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ ( ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം നടൻ സുരേഷ് ഗോപി നിര്‍വഹിച്ചു . ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണല്‍ ബിസിനസ് ഹെഡുമായ എ ഹരികൃഷ്ണന്‍ സുരേഷ് ഗോപിയില്‍ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഇന്ത്യാ- ദക്ഷിണാഫ്രിക്ക മാസ്റ്റര്‍ കാര്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്. 1500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച്ച…
Read More » -
NEWS
കരിപ്പൂരില്‍ വീണ്ടും സ്വർണ വേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണ വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണം ആണ് പിടികൂടിയത്. ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വാരിയംകോട് സ്വദേശി നൗഫല്‍.പി (36) ആണ് പിടിയിലായത്. മലദ്വാരത്തിൽ കാപ്സ്യൂള്‍ രൂപത്തില്‍ 1.065 കിലോ ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇന്ന് രാവിലെ 10.15 ന് ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ആണ് (നമ്ബര്‍ 6E 89) നൗഫല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11മണിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ നൗഫലിന് പക്ഷേ പോലീസിനെ വെട്ടിക്കാനായില്ല. നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് പോലീസ് വിധേയനാക്കുകയായിരുന്നു.മുന്‍കൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേര്‍ന്ന് വന്‍ സ്വര്‍ണ വേട്ട ആണ് നടത്തുന്നത്.…
Read More » -
Kerala
ഗവർണർക്ക് ആർ.എസ്.എസ് വിധേയത്വമെന്ന് മുഖ്യമന്ത്രി, ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു എന്നും ഇത്ര പരിഹാസ്യമായ വാര്‍ത്താ സമ്മേളനം ഉന്നത ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നും എ.കെ ബാലന്‍
അസാധാരണ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും മുള്‍മുനയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാവ് എ.കെ ബാലനും രംഗത്ത്. ഗവർണർക്ക് ആർഎസ്എസിനോട് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ആശയത്തെ പുച്ഛിക്കുന്നെങ്കിൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവർണർ പദവിയിലിരുന്ന് എന്തും പറയരുത്. ഗവർണറുടേത് ഭരണഘടനാ പദവിയാണ്, അദ്ദേഹം തരംതാണ് സംസാരിക്കരുതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. ഏത് വർഗീയതയും നാടിന് ആപത്താണ്. വ്യക്തിപരമായ പല ആശയങ്ങളുമുണ്ടാകാം പക്ഷെ ചരിത്രം ഉൾക്കൊള്ളാൻ ഗവർണർ തയ്യാറാകണം. കേരളത്തിൽ ജനങ്ങളെ കയ്യൂക്ക് കൊണ്ട് ഏതെങ്കിലും പക്ഷത്ത് ആക്കാം എന്ന് ധരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ആഭിമുഖ്യമുണ്ടാകാം. ഗവർണർ പദവിയിലിരുന്ന് ആ രാഷ്ട്രീയം പറയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ എം എസ് അധികാരത്തിൽ വന്നത് കയ്യൂക്ക് കൊണ്ടല്ല.മനുഷ്യത്യഹീനമായ ഒട്ടേറെ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തിൽ അനുഭവിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന്…
Read More »