Month: September 2022

  • NEWS

    തൃശൂർ കൂമ്പുഴ പാലത്തിനു സമീപം നദിയിൽ യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി

    തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം നദിയിൽ യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31) മകൻ റാണ (3) എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടു കൂടിയായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടി ഹസ്ന പുഴയിലേക്ക് ചാടിയതെന്നാണ് വിവരം.    കുന്നംകുളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    അഭിഭാഷകയുടെ ഡയറിക്കുറിപ്പ്, കൊടിയ പീഡനങ്ങൾക്കൊടുവിൽ ഒരു മുഴം കയറിൽ ജീവനൊടുക്കിയ ഐശ്വര്യ നേരിട്ടത് ഞെട്ടിക്കുന്ന അനുഭവങ്ങൾ

    ‘‘എന്റെ മരണം കൊണ്ട് എങ്കിലും സ്നേഹത്തിന്റെ വില അയാൾ മനസ്സിലാക്കണം. മരണത്തിന് ഉത്തരവാദി കണ്ണൻ ആണ്. എന്നെ അത്രയ്ക്ക് അയാൾ ദ്രോഹിച്ചിരുന്നു. മാനസികമായി അത്ര എന്നെ ഉപദ്രവിച്ചു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ടവൻ… ആരോടും അയാൾക്ക് സ്നേഹമില്ല. സ്വന്തം സന്തോഷം മാത്രം. അയാൾ എന്റെ സന്തോഷം, മനഃസമാധാനം, ജീവിതം എല്ലാം നശിപ്പിച്ചു” കൊല്ലം ചടയമംഗലത്ത് ജീവനൊടുക്കിയ യുവ അഭിഭാഷക ഐശ്വര്യ(26) സ്വന്തം ഡയറിയിൽ കുറിച്ചിട്ട വാക്കുകളാണിത്. റേഷന്‍കടയില്‍ നിന്ന് സാധനങ്ങൾ വാങ്ങുന്ന സഞ്ചി കീറിയതിന്, മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിന്, ബന്ധുവീട്ടില്‍നിന്ന് കപ്പകഴിച്ചതിന്… നിസാര കാരണങ്ങളുടെ പേരിൽ പോലും ഭർത്താവ് കണ്ണന്‍ ഐശ്വര്യയെ നിർദ്ദയം ഉപദ്രവിച്ചിരുന്നു. ഐശ്വര്യ ജോലിക്ക് പോകുന്നതു പോലും കണ്ണന്‍ എതിര്‍ത്തിരുന്നു എന്ന് ഐശ്വര്യയുടെ അമ്മ ഷീല പറയുന്നു. എൽ.എൽ.എം കഴിഞ്ഞ് കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ ഈ മാസം 15നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും…

    Read More »
  • Kerala

    തീപിടുത്തത്തിൽ സ്റ്റോക്കുകൾ മുഴുവൻ കത്തി നശിച്ചു, ഉപഭോക്താവിന് എസ് ബി ഐ ജനറൽ തിരുവനന്തപുരം സർക്കിളിന്റെ 2.36 കോടി രൂപയുടെ ഫയർ ക്ലെയിം സെറ്റിൽമെന്റ്

    കിളിമാനൂർ എ.എൻ ജനറൽ ട്രേഡിംഗ് കമ്പനിക്ക് എസ്.ബി.ഐ, എസ്.എം.ഇ ബ്രാഞ്ചിൽ ഒരു അക്കൗണ്ടും ഒരു കോടിയുടെ വായ്പയും ഉണ്ട്. പ്രവാസിയായ മുഹമ്മദ് നിസാം, സ്വന്തം ജന്മനാട്ടിൽ ഒരു ബിസിനസ്സ് ആരംഭിക്കാനനും തദ്ദേശീയവാസികൾക്ക് തൊഴിലവസരങ്ങൾ നൽകാനുമായാണ് ഈ ഹാർഡ്‌വെയർ ഷോപ്പ് 2021 നവംബറിൽ തുടങ്ങിയത്. സ്റ്റോക്കുകൾ എസ്.ബി.ഐ ജനറലിൽ 2.5 കോടിക്ക് ഇൻഷ്വർ ചെയ്യുകയും ചെയ്തു. നിർഭാഗ്യവശാൽ, കഴിഞ്ഞ ഫെബ്രുവരി 27 ന്, ഷോർട്ട് സർക്യൂട്ട് മൂലം കടയിൽ തീപിടുത്തം ഉണ്ടായി, മുഴുവൻ സ്റ്റോക്കും നശിച്ചു. തുടർന്ന് ഉപഭോക്താവ് എസ്.ബി.ഐ ജനറലുമായി ബന്ധപ്പെട്ട് ക്ലെയിം നടപടികൾക്കായി പ്രാഥമിക രേഖകൾ സമർപ്പിക്കുകയും ചെയ്തു. ലഭ്യമായ രേഖകൾക്കൊപ്പം എസ്.ബി.ഐ ജനറൽ ഇടക്കാല പേയ്‌മെന്റായി 1 കോടി രൂപ അംഗീകരിച്ചു. ഒരു മാസത്തിനുള്ളിൽ ബിസിനസ് പുനരാരംഭിക്കാൻ ഉപഭോക്താവിനെ സഹായിക്കുകയും ചെയ്‌തു. ബാക്കിയുള്ള ക്ലെയിം തുകയുടെ അനുമതിപത്രം 1.36 കോടി (ആകെ 2.36 കോടി) ഇന്ന് എസ് .ബി.ഐ തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ…

    Read More »
  • Kerala

    സംസ്ഥാന സർക്കാരിന്റെ ഭരണഘടന പ്രവർത്തനത്തിൽ ഇടപെടുന്നത് തടയണം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി

       ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി. ബിനോയ് വിശ്വം എംപിയാണ് പരാതി നൽകിയത്. സർക്കാരിന്റെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണ്ണർ ഇടപെടുന്നത് തടയണമെന്നാണ് പരാതിയിലെ ആവശ്യം. ഗവർണർ സർക്കാർ പോര് അസാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് രാഷ്ട്രപതിക്ക് ബിനോയ് വിശ്വം എംപി പരാതി നൽകിയിരിക്കുന്നത്. സർക്കാരുമായുള്ള ഒരു തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിയുടെ ഇടപെടൽ അടിയന്തരമായി തന്നെ ഉണ്ടാകണം. രാജ്ഭവന്റെ ഔന്നിത്യവും മര്യാദയും കാത്തു സൂക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. സംസ്ഥാന സർക്കാരിന്റെ ഭരണഘടന പ്രവർത്തനത്തിൽ ഇടപെടുന്നത് തടയണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും കത്തിൽ സൂചിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വരുന്നു. വാർത്താ സമ്മേളനം നടത്തുന്നു. അതിൽ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ട വെച്ചു കൊണ്ട് അദ്ദേഹം സർക്കാരിനെതിരെ പ്രവർത്തിക്കുന്നു. തുടങ്ങിയ ഗൗരവകരമായ പരാതിയാണ് ബിനോയ് വിശ്വം എംപി രാഷ്ട്രപതിക്ക് നൽകിയിരിക്കുന്നത്.

    Read More »
  • India

    ബാങ്കിലെത്തി രേഖകള്‍ സമര്‍പ്പിക്കേണ്ട, വീട്ടിലിരുന്നുതന്നെ കര്‍ഷകര്‍ക്ക് വായ്പ നേടാം; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റലാക്കുന്നു

    കർഷകർക്ക് വേണ്ടി നിരവധി പദ്ധതികളാണ് രാജ്യത്ത് ഒരുങ്ങുന്നത്. ഉദാഹരണത്തിന്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി, സബ്‌സിഡിയുള്ള ഡീസൽ സ്കീമുകൾ എന്നിവയെല്ലാം കർഷകർക്കായുള്ള പദ്ധതികളാണ്. കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനായി ബാങ്കിൽ പോകേണ്ടി വരില്ല എന്ന് കേൾക്കുമ്പോൾ കർഷകർ തീർച്ചയായും സന്തോഷിക്കും. രാജ്യത്തെ കർഷകരുടെ സാമ്പത്തിക ക്ഷേമത്തിനും പിന്തുണയ്‌ക്കുമായി ആരംഭിച്ച കിസാൻ ക്രെഡിറ്റ് കാർഡ് ഇനി ഡിജിറ്റലാകും. കർഷകർക്ക് അതിവേഗം വായ്പ ലഭ്യമാക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ് ഡിജിറ്റലാക്കുന്ന പദ്ധതിക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ഫെഡറൽ ബാങ്കും തുടക്കം കുറിച്ചു. പൊതുവായ്പാദാതാക്കളായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മധ്യപ്രദേശിലെ ഹർദ ജില്ലയിൽ പരീക്ഷണാടിസ്ഥാനം പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതേസമയം ചെന്നൈയിൽ ഫെഡറൽ ബാങ്ക് പദ്ധതി അവതരിപ്പിച്ചു. ഉടൻ തന്നെ ഇത് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ബാങ്ക് അധികൃതർ പറയുന്നു. മാറുന്ന സാങ്കേതിക വിദ്യകൾക്കൊപ്പം കർഷകരും മുന്നേറേണ്ടതുണ്ടെന്ന് സർക്കാർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഭൂമിയുടെ രേഖകളുടെ പരിശോധനയ്ക്കായി കർഷകർ ഇപ്പോൾ ബാങ്ക് സന്ദർശിക്കേണ്ടതില്ല. ബാങ്ക് തന്നെ…

    Read More »
  • Crime

    ആലപ്പുഴയിലെ 22 കാരനെ തട്ടിക്കൊണ്ടുപോയ കേസ്: അറസ്റ്റിലായത് നാലംഗ സംഘം

    ആലപ്പുഴ : ആലപ്പുഴ എണ്ണക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നാലുപേർ അറസ്റ്റിൽ. കായംകുളം സ്വദേശി ആഷിഖ്, രജിത്ത്, ചെങ്ങന്നൂർ സ്വദേശി അരുൺ വിക്രമൻ, മാവേലിക്കര സ്വദേശി  ഉമേഷ്‌ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് നന്ദുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയത്. മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ നന്ദുവിനെ സ്കോർപ്പിയോ കാറിൽ തട്ടിക്കൊണ്ടു പോയതായി കണ്ടെത്തി. പ്രതികളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളിൽ കയറി ഒളിച്ചിരുന്നതോടെയാണ് രക്ഷപ്പെട്ടത്. പ്രതികളെ ചെങ്ങന്നൂർ പാണ്ഡവൻപാറയിൽ നിന്നാണ് മാന്നാർ പൊലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് കച്ചവടത്തിലെ പ്രതിഫലം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. നന്ദുവിനെ കാണാതാവുകയും നന്ദുവിന്റെ മൊബൈൽ ഫോൺ ആറിന്റെ തീരത്ത് കിടന്ന് കിട്ടിയതും ദുരൂഹതയ്ക്ക് കാരണമായിരുന്നു. എന്നാൽ ശനിയാഴ്ച രാത്രിയിൽ നന്ദുവിനെ സ്കോർപിയോ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു…

    Read More »
  • Kerala

    മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചു; ഇളയച്ഛനെതിരേ പരാതിയുമായി മാതാപിതാക്കള്‍, കേസെടുക്കമെന്ന് പൊലീസ്

    തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴുക്കല്ലിൽ മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി. ഇളയച്ഛൻ ആണ് എട്ടുവയസ്സുകാരനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി. ഇളയച്ഛനായ മനുവിനെതിരെ കേസെടുക്കമെന്ന് പൊലീസ് അറിയിച്ചു. തിരുവോണ ദിവസം വീടിന് സമീപത്തെ തുറസ്സായ സ്ഥലത്ത് വച്ചാണ് മനു സഹോദര പുത്രനെ ബിയർ കുടിപ്പിച്ചത്. ബിവറേജസിൽ ബിയർ വാങ്ങാൻ പോയപ്പോൾ ഇയാൾ കുട്ടിയെ ഒപ്പം കൂട്ടിയിരുന്നു. ആരും ചോദിക്കാൻ ഇല്ലെന്നും ബാക്കി കേസ് താൻ നോക്കിക്കോളാം എന്നും പറഞ്ഞ് ബിയർ കുടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

    Read More »
  • Crime

    മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച കേസ്: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

    തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിൽ വെച്ച് അച്ഛനെ ക്രൂരമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മ‍ര്‍ദ്ദിച്ച കേസില്‍ ഹൈക്കോടതി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദ്ദേശം നല്‍കി. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി പ്രേമനെ മകൾക്ക് മുന്നിലിട്ട് വളഞ്ഞിട്ട് മ‍ര്‍ദ്ദിച്ചത്. വിദ്യാ‍ര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള ത‍ര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം എന്നാണ് പരാതി. സംഭവം വാ‍ര്‍ത്തയായതോടെ ഗതാഗതമന്ത്രി ആൻ്റണി രാജു കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം. എന്നാല്‍ പുറത്തു വന്ന മൊബൈൽ ദൃശ്യങ്ങളിൽ പെണ്‍കുട്ടികളുടെ മുന്നിൽ വച്ച് മര്‍ദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയുന്നതും കേൾക്കാം. ആമച്ചൽ സ്വദേശിയായ പ്രേമൻ വിദ്യാര്‍ത്ഥിനിയായ മകളുടെ കണ്‍സെഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കടയ ഡിപ്പോയിൽ എത്തിയത്. കോഴ്സ്…

    Read More »
  • India

    എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു

    ദില്ലി: എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ഇന്ന് രണ്ട് മണിക്കാണ് ലാവ്ലിൻ കേസ് ചേരാൻ നിശ്ചയിച്ചിരുന്നത്. അഞ്ചാമത്തെ കേസായി പരിഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു. ഉച്ചക്ക് ശേഷവും ഈ കേസിൽ വാദം തുടർന്നു. നിലവിൽ ഈ കേസിലെ ഇന്നത്തെ വാദം പൂർത്തിയായെങ്കിലും മറ്റ് കേസുകൾ പരിഗണനക്ക് വന്നില്ല. കഴിഞ്ഞ തവണയും സമാനമായ രീതിയിൽ ലാവ്ലിൻ കേസ് മാറ്റിവെക്കുകയായിരുന്നു. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ…

    Read More »
  • Business

    പഞ്ചാബിന് 150 മില്യൺ ഡോളർ ലോകബാങ്ക് വായ്പ

    ദില്ലി: സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിനും പൊതു സേവനങ്ങൾ  മെച്ചപ്പെടുത്തുന്നതിനുമായി പഞ്ചാബിന് 150 മില്യൺ ഡോളർ വായ്പ അനുവദിച്ച് ലോകബാങ്ക്. അടിസ്ഥാനപരമായ വികസനം ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനായാണ് ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് വായ്പയ്ക്ക് അംഗീകാരം നൽകിയത്. 150 മില്യൺ ഡോളർ വായ്പയ്ക്ക് 6 മാസ കാലയളവ് ഉൾപ്പെടെ 15 വർഷത്തെ മെച്യൂരിറ്റി കാലയളവുമുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ നിലവാരം ഉയർത്താനും സാമ്പത്തിക അപകടസാധ്യതകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സുസ്ഥിര വളർച്ചയെ പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനത്തിന് ധനസഹായം നൽകുന്നത് എന്ന് ലോക ബാങ്ക് പ്രസ്താവനയിൽ പരാമർശിച്ചു ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതികൾ പഞ്ചാബിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. സംസ്ഥാനത്തിന് ആസൂത്രണം, ബജറ്റിംഗ്, നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ കഴിയും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും വർധനവുണ്ടാകും. ചെലവ് കുറഞ്ഞതും നിലവാരമുള്ളതുമായ പൊതുസേവനങ്ങൾ നൽകാനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തിൽ പങ്കാളിയാകുന്നതിൽ ലോകബാങ്ക് സന്തോഷിക്കുന്നു എന്ന് ലോകബാങ്കിന്റെ രാജ്യമായ അഗസ്റ്റെ ടാനോ കൗമേ ഇന്ത്യയിലെ…

    Read More »
Back to top button
error: