കിളിമാനൂർ എ.എൻ ജനറൽ ട്രേഡിംഗ് കമ്പനിക്ക് എസ്.ബി.ഐ, എസ്.എം.ഇ ബ്രാഞ്ചിൽ ഒരു അക്കൗണ്ടും ഒരു കോടിയുടെ വായ്പയും ഉണ്ട്. പ്രവാസിയായ മുഹമ്മദ് നിസാം, സ്വന്തം ജന്മനാട്ടിൽ ഒരു ബിസിനസ്സ് ആരംഭിക്കാനനും തദ്ദേശീയവാസികൾക്ക് തൊഴിലവസരങ്ങൾ നൽകാനുമായാണ് ഈ ഹാർഡ്‌വെയർ ഷോപ്പ് 2021 നവംബറിൽ തുടങ്ങിയത്. സ്റ്റോക്കുകൾ എസ്.ബി.ഐ ജനറലിൽ 2.5 കോടിക്ക് ഇൻഷ്വർ ചെയ്യുകയും ചെയ്തു.
നിർഭാഗ്യവശാൽ, കഴിഞ്ഞ ഫെബ്രുവരി 27 ന്, ഷോർട്ട് സർക്യൂട്ട് മൂലം കടയിൽ തീപിടുത്തം ഉണ്ടായി, മുഴുവൻ സ്റ്റോക്കും നശിച്ചു. തുടർന്ന് ഉപഭോക്താവ് എസ്.ബി.ഐ ജനറലുമായി ബന്ധപ്പെട്ട് ക്ലെയിം നടപടികൾക്കായി പ്രാഥമിക രേഖകൾ സമർപ്പിക്കുകയും ചെയ്തു.
ലഭ്യമായ രേഖകൾക്കൊപ്പം എസ്.ബി.ഐ ജനറൽ ഇടക്കാല പേയ്‌മെന്റായി 1 കോടി രൂപ അംഗീകരിച്ചു.
ഒരു മാസത്തിനുള്ളിൽ ബിസിനസ് പുനരാരംഭിക്കാൻ ഉപഭോക്താവിനെ സഹായിക്കുകയും ചെയ്‌തു.
ബാക്കിയുള്ള ക്ലെയിം തുകയുടെ അനുമതിപത്രം 1.36 കോടി (ആകെ 2.36 കോടി) ഇന്ന് എസ് .ബി.ഐ തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കിട്ട രമണ ബായിറെഡ്ഢി കൈമാറി.