NEWS

തൃശൂർ കൂമ്പുഴ പാലത്തിനു സമീപം നദിയിൽ യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം നദിയിൽ യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി.
ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31) മകൻ റാണ (3) എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടു കൂടിയായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടി ഹസ്ന പുഴയിലേക്ക് ചാടിയതെന്നാണ് വിവരം.
   കുന്നംകുളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Back to top button
error: